തല്ലിക്കൊല്ലുന്നതും പോരാഞ്ഞിട്ട് പേരും നൽകും, പെൺകുട്ടിയുടെ അതിവിചിത്രമായ ഹോബി കണ്ടമ്പരന്ന് നെറ്റിസൺസ്

Published : Apr 13, 2025, 08:06 AM IST
തല്ലിക്കൊല്ലുന്നതും പോരാഞ്ഞിട്ട് പേരും നൽകും, പെൺകുട്ടിയുടെ അതിവിചിത്രമായ ഹോബി കണ്ടമ്പരന്ന് നെറ്റിസൺസ്

Synopsis

'ആളുകൾക്ക് വിചിത്രമായ ഹോബികൾ ഉണ്ടാകും, എന്നാൽ, ഏറ്റവും വിചിത്രമായ ഹോബികൾ ഉള്ളത് ഇവൾക്കാണ്. അത് എന്താണെന്ന് ഞാൻ കാണിച്ചുതരാം' എന്നാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ വീഡിയോ എടുക്കുന്നയാൾ പറയുന്നത്. 

പലതരം ഹോബികൾ ഉള്ള ആളുകളെ നമുക്കറിയാം. ചിലർക്കത് വായന ആയിരിക്കും, ചിലർക്ക് ​ഗാർഡനിം​ഗ് ആയിരിക്കും. മറ്റ് ചിലർക്ക് കുക്കിം​ഗ് ആയിരിക്കും, അല്ലെങ്കിൽ സ്റ്റിച്ചിങ്ങോ പെയിന്റിം​ഗോ ഒക്കെ ആയിരിക്കും. അതുപോലെ തന്നെ സ്റ്റാംപുകൾ പോലെ വിവിധ വസ്തുക്കൾ ശേഖരിക്കുന്നവരേയും നമ്മൾ കണ്ടിട്ടുണ്ടാവും. പക്ഷേ, ഈ പെൺകുട്ടിയുടെ ഹോബി പോലെ ഒരു ഹോബി നിങ്ങളൊരിക്കലും കണ്ടുകാണില്ല. അത്രയേറെ വിചിത്രമായ ഹോബിയാണ് അവൾക്കുള്ളത്. 

Akansha Rawat ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത് അഞ്ച് മില്ല്യണിലധികം പേരാണ്. അതിൽ പെൺകുട്ടിയുടെ അതിവിചിത്രമായ ഒരു ഹോബിയെ കുറിച്ചാണ് വിവരിക്കുന്നത്. വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ ഹോബി ചത്ത കൊതുകുകളെ ശേഖരിക്കലാണ്. വെറുതെ ശേഖരിച്ച് വയ്ക്കൽ മാത്രമല്ല. അവയെ ഓരോ കാറ്റ​ഗറിയായി തിരിച്ച് അവയ്ക്ക് പേരിട്ട്, അവ കൊല്ലപ്പെട്ട സ്ഥലവും സമയവും കൂടി കുറിച്ച് വയ്ക്കും. 

'ആളുകൾക്ക് വിചിത്രമായ ഹോബികൾ ഉണ്ടാകും, എന്നാൽ, ഏറ്റവും വിചിത്രമായ ഹോബികൾ ഉള്ളത് ഇവൾക്കാണ്. അത് എന്താണെന്ന് ഞാൻ കാണിച്ചുതരാം' എന്നാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ വീഡിയോ എടുക്കുന്നയാൾ പറയുന്നത്. 

പിന്നീട് പെൺകുട്ടി ഒരു കടലാസ് എടുത്തുകാണിച്ചു കൊടുക്കുന്നത് കാണാം. അതിൽ ചത്ത കൊതുകുകളെ ഒട്ടിച്ച് വച്ചിരിക്കുന്നത് കാണാം. അവയ്ക്ക് ഓരോന്നിനും ഓരോ പേരും നൽകിയിട്ടുണ്ട്. ‘സിഗ്മ ബോയ്’, ‘രമേശ്’, ‘ബബ്ലി’, ‘ടിങ്കു’ തുടങ്ങിയ പേരുകളാണ് നൽകിയിരിക്കുന്നത്. 

അതേസമയം, പെൺകുട്ടിയുടെ ഈ വിചിത്രമായ ഹോബി കണ്ട് സോഷ്യൽ മീഡിയയിൽ ആളുകൾ അമ്പരന്നിരിക്കുകയാണ്. ചിലരൊക്കെ ഇതിനെ തമാശയായി കണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത് എങ്കിൽ മറ്റ് ചിലർ പെൺകുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത് 'സൈക്കോ' എന്നാണ്. 

എന്തായാലും അതിവിചിത്രമായ ഹോബി തന്നെ അല്ലേ ഇത്? 

കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ നോക്കി, ബമ്പ് ചതിച്ചു, കയ്യോടെ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'എനിക്ക് കരച്ചിൽ വരുന്നു. ഒരു ആധാർ കാർഡ് തരൂമോ?'; ഇന്ത്യ വിടുംമുമ്പ് വികാരാധീനനായി യുഎസ് പൗരൻ, വീഡിയോ
വളവ് തിരിഞ്ഞ ട്രക്ക് മറിഞ്ഞ് ബൊലേറോ ഡ്രൈവർക്ക് ദാരുണാന്ത്യം; വീഡിയോ വൈറൽ