ചൂൽ, ഹാര്‍പിക്, മോപ്പ്; വിവാഹത്തിന് വെറൈറ്റി സമ്മാനങ്ങളുമായി കൂട്ടുകാർ, ചിരിയടക്കാനാവാതെ വധു

Published : Sep 12, 2024, 01:07 PM IST
ചൂൽ, ഹാര്‍പിക്, മോപ്പ്; വിവാഹത്തിന് വെറൈറ്റി സമ്മാനങ്ങളുമായി കൂട്ടുകാർ, ചിരിയടക്കാനാവാതെ വധു

Synopsis

എന്തായാലും സമ്മാനങ്ങൾ നൽകുന്ന സുഹൃത്തുക്കൾക്കും ചിരി വരുന്നുണ്ടെങ്കിലും അതെല്ലാം നിയന്ത്രിച്ചുകൊണ്ടാണ് അവർ വരനും വധുവിനുമുള്ള ഈ വൈറൈറ്റി ആയിട്ടുള്ള സമ്മാനവുമായി സ്റ്റേജിൽ എത്തിയിരിക്കുന്നത്. 

വിവാഹവുമായി ബന്ധപ്പെട്ട രസകരമായ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വിവാഹാഘോഷങ്ങൾക്ക് എപ്പോഴും എനർജറ്റിക്കായി നിൽക്കുന്നത് വരന്റെയും വധുവിന്റെയും സുഹൃത്തുക്കളായിരിക്കും. ചടങ്ങ് രസകരമാക്കി മാറ്റുന്നതിന് വേണ്ടി എപ്പോഴും എന്തെങ്കിലും തമാശയോ സർപ്രൈസോ അവർ ഒരുക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് വധുവിനും വരനും സുഹൃത്തുക്കൾ നൽകുന്ന വ്യത്യസ്തമായ സമ്മാനങ്ങളാണ്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് danish.pasha.7861 എന്ന യൂസറാണ്. വീഡിയോയിൽ ഒരു ഭാര്യയേയും ഭർത്താവിനെയും കാണാം. വിവാഹവേഷത്തിൽ ഇരുവരും ഇരിക്കുകയാണ്. ആളുകൾ അവരെ കാണാനും സമ്മാനം നൽകാനുമായി എത്തുന്നുണ്ട്. വരന്റെ സുഹൃത്തുക്കളാണ് വീഡിയോയിൽ കാണുന്നവർ എന്നാണ് കരുതുന്നത്. 

അവർ ഓരോരുത്തരായി വന്ന ശേഷം വളരെ വ്യത്യസ്തമായ കുറേ സമ്മാനങ്ങൾ അവർക്ക് സമ്മാനിക്കുന്നതാണ് കാണുന്നത്. ആദ്യം വന്ന ആൾ നൽകുന്നത് ഒരു വലിയ പ്ലാസ്റ്റിക്കിന്റെ പാത്രമാണ്. വധുവിന് ചിരി വരുന്നുണ്ട്. പിന്നാലെ വരുന്നവർ അതുപോലെയുള്ള മറ്റ് സമ്മാനങ്ങളും നൽകുന്നുണ്ട്. അതിൽ, ഒരാൾ നൽകുന്നത് ഡിറ്റർ‌ജന്റാണ്. മറ്റൊരാൾ ചപ്പാത്തിക്കോലും പലകയും നൽകുന്നത് കാണാം. വേറൊരാൾ മോപ്പാണ് നൽകുന്നത്. ഇനി മറ്റൊരാൾ കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നതിനുള്ള കുപ്പി സമ്മാനിക്കുന്നത് കാണാം. 

സുഹൃത്തുക്കൾ നൽകുന്ന സമ്മാനങ്ങൾ കാണുമ്പോൾ വധുവിന് ചിരി വരുന്നുണ്ട്. അവർ ചിരിക്കുന്നതും കാണാം. എന്തായാലും സമ്മാനങ്ങൾ നൽകുന്ന സുഹൃത്തുക്കൾക്കും ചിരി വരുന്നുണ്ടെങ്കിലും അതെല്ലാം നിയന്ത്രിച്ചുകൊണ്ടാണ് അവർ വരനും വധുവിനുമുള്ള ഈ വൈറൈറ്റി ആയിട്ടുള്ള സമ്മാനവുമായി സ്റ്റേജിൽ എത്തിയിരിക്കുന്നത്. 

ഇതേ ഇൻസ്റ്റ​ഗ്രാം യൂസർ തന്നെ ഇതിന് മുമ്പും വിവാഹവീട്ടിൽ നിന്നുള്ള ഇതുപോലെ വ്യത്യസ്തമായ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്