മാസം ചിലവ് 90,000 രൂപ! ഗുരുഗ്രാമിലെ ഐടി ജീവനക്കാരിയുടെ 'ബജറ്റ്' വൈറൽ

Published : Mar 11, 2026, 09:57 AM IST
Nikkita Yadav

Synopsis

ഗുരുഗ്രാമിലെ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ മാസചെലവ് കണക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നികിത യാദവ് എന്ന യുവതിയുടെ പോസ്റ്റാണ് ഐടി പ്രൊഫഷണലുകളുടെ ജീവിതരീതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായത്. 

ഇന്ത്യയുടെ 'മില്ലേനിയം സിറ്റി' എന്നാണ് ഗുരുഗ്രാം അറിയപ്പെടുന്നത്. ഇവിടെ ജീവിക്കണമെങ്കിൽ എത്ര ചിലവ് വരും എന്ന് വെളിപ്പെടുത്തുകയാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ നികിത യാദവ്. പ്രതിമാസം ഏകദേശം 90,000 രൂപയാണ് തന്റെ ചെലവെന്നും ഇതിൽ വലിയൊരു ഭാഗം നിക്ഷേപങ്ങൾക്കായാണ് മാറ്റിവെക്കുന്നതെന്നും നികിത വ്യക്തമാക്കുന്നു.

തന്റെ ഓരോ മാസത്തെയും ബില്ലുകൾ പറഞ്ഞാണ് നികിത വീഡിയോ ചെയ്തിരിക്കുന്നത്. താമസവും വൈദ്യുതിയും കൂടി 16,000 രൂപ. നിക്ഷേപങ്ങളും ഇഎംഐയും കൂടി 60,000 രൂപ. അതിനാണ് ഏറെ തുകയും ചെലവഴിക്കുന്നത്. ഭക്ഷണം/ഗ്രോസറി 3,000 രൂപ. യാത്രയ്ക്കായി 1,500 രൂപ. ഷോപ്പിംഗ്, സ്കിൻകെയർ 5,000 രൂപ. സിനിമ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായി 4,000 രൂപ. ആകെ പ്രതിമാസ ചെലവ് 89,500 രൂപയായിട്ടാണ് നികിത കണക്കാക്കുന്നത്. തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാവിയിലേക്കുള്ള സുരക്ഷയ്ക്കായി നിക്ഷേപിക്കുന്നു എന്നതാണ് ഈ കണക്കിലെ പ്രത്യേകത.

 

 

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പലരും കമന്റുകളുമായി വന്നു. ഗുരുഗ്രാം പോലുള്ള നഗരത്തിൽ യാത്രാച്ചെലവ് എങ്ങനെ ഇത്ര കുറഞ്ഞു എന്നായിരുന്നു പലരുടെയും പ്രധാന സംശയം. ഇതിന് നികിത മറുപടി നൽകി. ഓഫീസിൽ നിന്ന് ക്യാബ് സൗകര്യമുണ്ടെന്നും മാസത്തിൽ പത്ത് ദിവസം മാത്രമാണ് ഓഫീസിൽ പോകേണ്ടി വരുന്നതെന്നും ഇവർ പറയുന്നു. ഏകദേശം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള നികിതയുടെ ശമ്പളം എത്രയാണെന്ന ചോദ്യത്തിന്, കൃത്യമായ തുക വെളിപ്പെടുത്തിയില്ലെങ്കിലും വർഷം 15 ലക്ഷം രൂപയ്ക്ക് മുകളിലാണെന്ന് അവർ സൂചിപ്പിച്ചു. അതേസമയം തന്നെ നികിതയുടെ ചെലവുരീതി ആളുകളെ ആകർഷിച്ചിട്ടുണ്ട്. വലിയ ഒരു തുക സേവ് ചെയ്യാൻ സാധിക്കുക എന്നത് വലിയ കാര്യമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ചികിത്സയിൽ ഇന്ത്യ പാശ്ചാത്യരാജ്യങ്ങളെക്കാൾ എത്രയോ മുകളിൽ; പുകഴ്ത്തി അമേരിക്കൻ യാത്രികൻ
'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ