ഒന്ന് മുടി വെട്ടിയാൽ ആളുകളിങ്ങനെ മാറുമോ? യുവാവിന്റെ മാറ്റം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ 

Published : Jul 11, 2024, 03:52 PM IST
ഒന്ന് മുടി വെട്ടിയാൽ ആളുകളിങ്ങനെ മാറുമോ? യുവാവിന്റെ മാറ്റം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ 

Synopsis

മുടി വെട്ടുന്ന യുവാവ് നല്ല ആത്മവിശ്വാസത്തിലാണ്. ആ ആത്മവിശ്വാസം അയാൾ തന്റെ മുന്നിലിരിക്കുന്ന യുവാവിനും പകർന്നു നൽകുന്നുണ്ട്. മാറ്റത്തിന് തയ്യാറാണോ എന്ന് മുന്നിലിരിക്കുന്ന യുവാവിനോട് ചോദിക്കുന്നതും കാണാം.

മുടി കൊഴിച്ചിൽ ഇന്ന് ഒരുപാടുപേർ അനുഭവിക്കുന്ന പ്രശ്നമാണ്. അതിന് പല കാരണങ്ങളും ഉണ്ടാകാറുണ്ട്. താരനും, വെള്ളം പിടിക്കാത്തതും, അസുഖം വരുന്നതും തുടങ്ങി പല കാരണങ്ങൾ. എന്നാൽ, ചിലപ്പോൾ ഒരു ഹെയർസ്റ്റൈൽ മതി നമ്മുടെ ഉള്ള തലമുടി കൊണ്ട് നമുക്ക് ആത്മവിശ്വാസം പകരാൻ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് klukcuts എന്ന യൂസറാണ്. കാലിഫോർണിയയിലെ സാൻജോസിൽ നിന്നുള്ള ഒരു ബാർബറും ഹെയർഡ്രസറുമായ യുവാവാണ് വീഡിയോയിൽ. കനത്ത മുടി കൊഴിച്ചിലുമായി എത്തിയ ഒരു യുവാവിനെ വീഡിയോയിൽ കാണാം. മുടിക്ക് നീളമുണ്ടെങ്കിലും നല്ല രീതിയിൽ മുടി കൊഴിയുന്നുണ്ട്. അതിനാൽ തന്നെ മുടിക്കൊട്ടും ഉള്ളില്ല എന്നതും വീഡിയോയിൽ വ്യക്തമാണ്. 

മഹാമാരി സമയം മുതൽ താൻ മുടി വളർത്തുന്നുണ്ട് എന്നും എന്നാൽ തനിക്ക് ഇപ്പോൾ ഒരു നല്ല ഹെയർകട്ട് ആവശ്യമുണ്ട് എന്നും യുവാവ് പറയുന്നുണ്ട്. ആദ്യമായിട്ടാണ് താൻ ഈ ഷോപ്പിൽ ഹെയർകട്ടിന് വേണ്ടി വരുന്നത് എന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. 

മുടി വെട്ടുന്ന യുവാവ് നല്ല ആത്മവിശ്വാസത്തിലാണ്. ആ ആത്മവിശ്വാസം അയാൾ തന്റെ മുന്നിലിരിക്കുന്ന യുവാവിനും പകർന്നു നൽകുന്നുണ്ട്. മാറ്റത്തിന് തയ്യാറാണോ എന്ന് മുന്നിലിരിക്കുന്ന യുവാവിനോട് ചോദിക്കുന്നതും കാണാം. പിന്നീട് കാണുന്നത് മുടി വെട്ടിയ ശേഷമുള്ള യുവാവിന്റെ മുഖമാണ്. ആരും അമ്പരന്ന് പോകുന്ന മാറ്റമാണ് യുവാവിന് വന്നിരിക്കുന്നത്. 

വളരെയധികം പ്രായം കുറഞ്ഞത് പോലെയും കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും. ഭൂരിഭാ​ഗം പേരും മുടി വെട്ടിക്കൊടുത്ത യുവാവിനെ അഭിനന്ദിച്ചു. ശരിക്കും എന്തൊരു മാറ്റമാണ് യുവാവിനുണ്ടായിരിക്കുന്നത് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .