'ഇന്ത്യ എന്റെ വീ‍ട്, ഇവിടെ സുരക്ഷിതയാണ്'; മെക്സിക്കോക്കാരിയുടെ വീഡിയോ വൈറൽ 

Published : Nov 26, 2024, 10:19 PM IST
'ഇന്ത്യ എന്റെ വീ‍ട്, ഇവിടെ സുരക്ഷിതയാണ്'; മെക്സിക്കോക്കാരിയുടെ വീഡിയോ വൈറൽ 

Synopsis

'ഇന്ത്യയെ എൻ്റെ വീട് എന്ന് വിളിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്' എന്നാണ് ജാക്വലിൻ മൊറേൽസ് ക്രൂസ് ഇപ്പോൾ വൈറലായ വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.

വിദേശത്തു നിന്നുള്ള ഒരുപാടുപേർ ഇന്ത്യ സന്ദർശിക്കാറുണ്ട്. ഇന്ത്യയിൽ താമസമാക്കുന്നവരുമുണ്ട്. അത് കുറച്ചു കാലത്തേക്കാവാം, ദീർഘകാലത്തേക്കും ആവാം. അതുപോലെ ഇന്ത്യയിൽ നിന്നുള്ള വീഡിയോകൾ നിരന്തരം ഷെയർ ചെയ്യാറുള്ള ഒരാളാണ് മെക്സിക്കോയിൽ നിന്നുള്ള ജാക്വലിൻ മൊറേൽസ് ക്രൂസ്. ഇന്ത്യയിൽ താമസമാക്കിയ ജാക്വലിൻ ഇന്ത്യയെ വിളിക്കുന്നത് തന്റെ വീട് എന്നാണ്. 

ഇന്ത്യയെ കുറിച്ച് ജാക്വലിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂർ സിറ്റിയിലാണ് അവർ താമസിക്കുന്നത്. 

'ഇന്ത്യയെ എൻ്റെ വീട് എന്ന് വിളിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്' എന്നാണ് ജാക്വലിൻ മൊറേൽസ് ക്രൂസ് ഇപ്പോൾ വൈറലായ വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒരു പരിപാടിയിലാണ് വിദേശികൾക്ക് ഈ രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് തെറ്റായ ധാരണകളുണ്ടെന്ന് അവർ പറയുന്നത്. ഇന്ത്യൻ വസ്ത്രങ്ങളോ വെസ്റ്റേൺ വസ്ത്രങ്ങളോ ആവട്ടെ എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട് എന്ന് അവർ പറയുന്നതും വീഡിയോയിൽ കാണാം. 

നിരവധിപ്പേരാണ് ജാക്വലിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരുവിഭാ​ഗം അവർ പറയുന്നതിനെ അനുകൂലിച്ചപ്പോൾ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച് അതിനെ എതിർത്തവരും ഉണ്ട്. 

അതേസമയം സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ജാക്വലിൻ ഇന്ത്യയിൽ നിന്നുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിൽ ഇന്ത്യയിലെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമെല്ലാം അവർ വിവരിക്കാറുമുണ്ട്. 

'ഇഷ്ടായി, ഒരുപാടൊരുപാട് ഇഷ്ടായി'; ​ഗുലാബ് ജാമുൻ ഫാനായി ഇന്ത്യയിലെത്തിയ കൊറിയക്കാരി കെല്ലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ജീവൻപോലും അപകടത്തിലാക്കുന്ന കടൽപ്പാമ്പിനെ തലോടുന്ന യുവാവ്, ചീറ്റിയതോടെ പിടിവിട്ടു; വീഡിയോ
ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികളെ അമ്പരപ്പിച്ച ഇന്ത്യൻ ടൂർ ​ഗൈഡ്, ജാപ്പനീസ് ഭാഷ കേട്ട് ‍ഞെട്ടി!