'11 വർഷമായി അമേരിക്കയിൽ, ഒരൊറ്റ പുരുഷനും തുറിച്ചുനോക്കീട്ടില്ല; പ്രശ്നം സ്ത്രീകളുടെ ഡ്രസല്ല, പുരുഷന്മാരുടെ മനോഭാവം'

Published : Oct 04, 2026, 01:45 PM IST
viral video

Synopsis

തന്റെ ട്രെയിനിങ് കാലത്ത് രാത്രി 10 മണിക്ക് ഫാർമസിയിലെ ജോലി കഴിഞ്ഞ് ഏകദേശം 10 മിനിറ്റ് നടന്ന് വീട്ടിലേക്ക് പോകുമായിരുന്നു. രാത്രികാലങ്ങളിൽ തനിച്ച് നടന്നുപോകുമ്പോൾ പോലും ഒരിക്കലും സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു സാഹചര്യവും തനിക്കുണ്ടായിട്ടില്ല.

അമേരിക്കയിൽ 11 വർഷത്തിലേറെയായി താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിത്. തനിക്കും തന്റെ മകൾക്കും അമേരിക്കയിൽ ഒരിക്കൽ പോലും മോശമായ അനുഭവങ്ങളോ തുറിച്ചുനോട്ടങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് മോണിക്ക ത്യാഗി എന്ന യുവതി പറയുന്നത്. സ്ത്രീകളുടെ സുരക്ഷ അവർ ധരിക്കുന്ന വസ്ത്രത്തെയോ, പുറത്തിറങ്ങുന്ന സമയത്തെയോ അല്ല ആശ്രയിച്ചിരിക്കുന്നത്, മറിച്ച് പുരുഷന്മാരുടെ മാനസികാവസ്ഥയെയും ഇത്തരം കാര്യങ്ങൾ ചെയ്താൽ എന്ത് സംഭവിക്കും എന്നതിനെയും ആശ്രയിച്ചാണ് എന്നും അവർ പറയുന്നു.

ഇന്ത്യയിൽ ജനിച്ച് വളർന്ന താൻ കഴിഞ്ഞ 11 വർഷമായി യുഎസിലാണ് താമസിക്കുന്നത്. കാലിഫോർണിയയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് അമേരിക്കയിലെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ജീവിച്ചിട്ടുണ്ട്. ഈ വർഷങ്ങളിലെല്ലാം തനിക്കോ മകൾക്കോ അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലുള്ള തുറിച്ചുനോട്ടങ്ങളോ മറ്റ് പ്രശ്നങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്ന് അവർ പറയുന്നു. 'ആകർഷകമായ കാര്യം, ഇത്രയും വർഷങ്ങളിൽ, ഒരു പുരുഷൻ പോലും എന്നെയോ മകളെയോ തുറിച്ചുനോക്കിയിട്ടില്ല. ഞങ്ങൾക്ക് അസ്വസ്ഥത തോന്നുന്ന രീതിയിൽ പോലും ആരും നോക്കിയിട്ടില്ല' അവർ പറഞ്ഞു.

തന്റെ ട്രെയിനിങ് കാലത്ത് രാത്രി 10 മണിക്ക് ഫാർമസിയിലെ ജോലി കഴിഞ്ഞ് ഏകദേശം 10 മിനിറ്റ് നടന്ന് വീട്ടിലേക്ക് പോകുമായിരുന്നു. രാത്രികാലങ്ങളിൽ തനിച്ച് നടന്നുപോകുമ്പോൾ പോലും ഒരിക്കൽ പോലും സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു സാഹചര്യവും തനിക്കുണ്ടായിട്ടില്ല.

'നാം ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും ഇവിടെ പുറത്തിറങ്ങാറുണ്ട്. അതിനാൽ ഇത് വസ്ത്രത്തെയോ, വീടിന് പുറത്തിറങ്ങുന്ന സമയത്തെയോ ആശ്രയിച്ചുള്ളതല്ല. ഇത് മനോഭാവത്തെയും നിയമപരമായ പ്രത്യാഘാതങ്ങളെയും ആശ്രയിച്ചുള്ളതാണ്' എന്നും അവർ കൂട്ടിച്ചേർത്തു.

മോണിക്ക പറഞ്ഞതിനെ അനുകൂലിച്ച് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'എല്ലായിടത്തും സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ അർഹരാണ്' എന്ന് ഒരാൾ കുറിച്ചു. 'ഇത് ഒരിക്കലും വസ്ത്രത്തിന്റെ പ്രശ്നമല്ല', 'ചിന്താഗതിയാണ് എല്ലാ മാറ്റങ്ങളും ഉണ്ടാക്കുന്നത്' തുടങ്ങിയ കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ പഠിക്കാനെത്തിയത് ജീവിതത്തിലെ ഏറ്റവും വലിയ ‘അബദ്ധ’മെന്ന് സിംബാബ്‍‍വെ വിദ്യാർത്ഥി
കൊള്ളാമല്ലോ, മിടുക്കി തന്നെ, കയ്യടിച്ചേക്കാം; വിമാനത്തിൽ വച്ച് കേക്ക് തയ്യാറാക്കി ഞെട്ടിച്ച് ജീവനക്കാരി