ഇന്ത്യയിൽ പഠിക്കാനെത്തിയത് ജീവിതത്തിലെ ഏറ്റവും വലിയ ‘അബദ്ധ’മെന്ന് സിംബാബ്‍‍വെ വിദ്യാർത്ഥി

Published : Oct 04, 2026, 12:50 PM IST
Kalumba Mwale

Synopsis

ബിരുദം നേടുക എന്ന ലക്ഷ്യത്തോടെയാണ് കലുംബ ഇന്ത്യയിലെത്തിയത്. എന്നാൽ, ഈ മൂന്ന് വർഷത്തെ ജീവിതം നൽകിയത് അപ്രതീക്ഷിതവും മനോഹരവുമായ അനുഭവങ്ങളായിരുന്നു.

ഇന്ത്യയിൽ ഉപരിപഠനത്തിന് എത്തിയത് തന്റെ 'ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ്' എന്ന് സിംബാബ്‌വെയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പോസ്റ്റ്. കലുംബ ദ്വാലെ എന്ന യുവാവാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ 'അബദ്ധം' എന്ന വാക്കിന് തികച്ചും വ്യത്യസ്തമായ ഒരു അർത്ഥമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിരുദം നേടുക എന്ന ലക്ഷ്യത്തോടെയാണ് കലുംബ ഇന്ത്യയിലെത്തിയത്. എന്നാൽ, ഈ മൂന്ന് വർഷത്തെ ജീവിതം നൽകിയത് അപ്രതീക്ഷിതവും മനോഹരവുമായ അനുഭവങ്ങളായിരുന്നു. തമാശ രൂപേണയാണ് താൻ ഇന്ത്യയിലെത്തിയതിനെ 'അബദ്ധം' എന്ന് വിശേഷിപ്പിച്ചതെന്നും, യഥാർത്ഥത്തിൽ ഇന്ത്യ തനിക്ക് സമ്മാനിച്ച കാര്യങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ ഭക്ഷണത്തിന് ചെറിയ പൈസയേ ഉള്ളൂ എന്നതും ചായക്ക് മുതൽ യാത്രാക്കൂലിക്ക് വരെ ഫോൺ വഴി എളുപ്പത്തിൽ പണമടക്കാൻ സഹായിക്കുന്ന യു.പി.ഐ സംവിധാനവും തന്നെ ഏറെ ആകർഷിച്ചു. ബിരിയാണി, ബട്ടർ ചിക്കൻ, ദോശ, മോമോസ് തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾക്ക് താൻ അടിമപ്പെട്ടുപോയി.

രാജ്യത്തുടനീളം നടത്തിയ യാത്രകൾ തനിക്ക് പുത്തൻ കാഴ്ചകൾ സമ്മാനിച്ചു, മൂന്ന് വർഷം പിന്നിട്ടിട്ടും ഇന്ത്യയുടെ ചെറിയൊരു ഭാഗം മാത്രമേ താൻ കണ്ടിട്ടുള്ളൂ.

വിവിധ ഇന്ത്യൻ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയാനും, ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പുതിയ സുഹൃത്തുക്കളെ നേടാനും ഈ പഠനകാലം സഹായിച്ചു.

ഒരു സിംബാബ്‌വെ വിദ്യാർത്ഥിയായി എത്തിയ തനിക്ക്, ഇന്ത്യ ഇന്ന് സ്വന്തം വീടുപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇത്രയൊക്കെയാണ് യുവാവ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കലുംബയുടെ കുറിപ്പിന് താഴെ നിരവധി ഇന്ത്യക്കാരാണ് സ്നേഹം അറിയിച്ചുകൊണ്ട് കമന്റുകളുമായെത്തിയത്. 'ആരെങ്കിലും ഒരിക്കൽ ഇന്ത്യയിലെത്തിയാൽ, അവർ എന്നും ഇന്ത്യയുടെ ഭാഗമായി മാറുന്നു', 'ഇന്ത്യ ഇപ്പോൾ നിങ്ങളുടെ രണ്ടാമത്തെ വീടാണ്' എന്നിങ്ങനെ നിരവധി ഹൃദ്യമായ പ്രതികരണങ്ങളാണ് ഈ വാർത്തയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊള്ളാമല്ലോ, മിടുക്കി തന്നെ, കയ്യടിച്ചേക്കാം; വിമാനത്തിൽ വച്ച് കേക്ക് തയ്യാറാക്കി ഞെട്ടിച്ച് ജീവനക്കാരി
'ഭാര്യക്ക് സുഖമില്ല, നിന്നോടൊപ്പം കിടക്കണം'; വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി, പിന്നാലെ സ്കൂൾ ഓപ്പറേറ്റർ അറസ്റ്റിൽ