അടുക്കളയിൽ മൊബൈൽ ക്യാമറ വച്ചു, വീട്ടുജോലിക്കാരി മാവ് കുഴച്ചത് മൂത്രം കൊണ്ട്? കേസ്, ആരോപണം നിഷേധിച്ച് യുവതി

Published : Oct 16, 2024, 07:05 PM ISTUpdated : Oct 16, 2024, 10:07 PM IST
അടുക്കളയിൽ മൊബൈൽ ക്യാമറ വച്ചു, വീട്ടുജോലിക്കാരി മാവ് കുഴച്ചത് മൂത്രം കൊണ്ട്? കേസ്, ആരോപണം നിഷേധിച്ച് യുവതി

Synopsis

വീട്ടിലെ അം​ഗങ്ങൾക്ക് നിരന്തരം കരൾ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും വീണ്ടും വീണ്ടും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. അതോടെയാണ് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ വീട്ടുകാർ തീരുമാനിച്ചത്.

ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയിൽ മൊബൈൽ ക്യാമറ വച്ച് പകർത്തിയ രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. ക്രോസിംഗ്സ് റിപ്പബ്ലിക് സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. തങ്ങൾക്ക് വേണ്ടി എങ്ങനെയാണ് വീട്ടുജോലിക്കാരി ഭക്ഷണമുണ്ടാക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയാണ് വീട്ടുകാർ തങ്ങളുടെ അടുക്കളയിൽ മൊബൈൽ ക്യാമറ ഓണാക്കി വച്ചത്. 

വീട്ടിലെ അം​ഗങ്ങൾക്ക് നിരന്തരം കരൾ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും വീണ്ടും വീണ്ടും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. അതോടെയാണ് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ വീട്ടുകാർ തീരുമാനിച്ചത്. പിന്നാലെ, ബിസിനസുകാരനായ വീട്ടുടമ അടുക്കളയിൽ മൊബൈൽ ക്യാമറ ഓണാക്കി വയ്ക്കുകയായിരുന്നു. 

വീഡിയോയില്‍ വീട്ടിലെ ജോലിക്കാരി അടുക്കള വാതിൽ അടയ്ക്കുന്നതും ഒരു പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്യുകയാണ്. അതുപയോ​ഗിച്ച് മാവ് കുഴച്ചാണ് ഇവർ ഭക്ഷണമുണ്ടാക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

പിന്നാലെ, ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ ജോലിക്കാരിയാണ് എന്നും ഒരുതരത്തിലും അവർ തെറ്റായി എന്തെങ്കിലും ചെയ്യുമെന്ന് സംശയിച്ചിരുന്നില്ല എന്നുമാണ് വീട്ടുടമ പറയുന്നത്.

എന്നാല്‍, അതേസമയം തന്നെ വീട്ടുകാർ അവളെ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ അനുവദിച്ചിരുന്നില്ല എന്നും അതിനാലാണ് പാത്രത്തിൽ മൂത്രമൊഴിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്. മാത്രമല്ല, അതുപയോഗിച്ചാണ് മാവ് കുഴച്ചത് എന്നത് വ്യക്തമല്ല എന്നും ആരോപണമുണ്ട്.

വേവ് സിറ്റിയിലെ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ലിപി നാഗയച്ച് സംഭവത്തില്‍ കേസെടുത്തതായി സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അതേസമയം ജോലിക്കാരി ഈ ആരോപണങ്ങളെല്ലാം തന്നെ നിഷേധിക്കുകയാണുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്