'കാറിലിരുന്ന് ഭക്ഷണം കഴിക്കാം, ജോലി ചെയ്യാം, സിനിമയും കാണാം'; ബെംഗളൂരു ട്രാഫിക്കിനെ ട്രോളി ജർമ്മൻ യുവതി!

Published : Mar 02, 2026, 12:53 PM IST
viral video

Synopsis

ബെംഗളൂരുവിലെ ട്രാഫിക് കുരുക്കിൽ സമയം പാഴാക്കാതിരിക്കാൻ താൻ ചെയ്യുന്ന കാര്യങ്ങൾ പങ്കുവെച്ച് ജർമ്മൻ യുവതി. ലിസ് ലാസ് എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് കാറിലിരുന്ന് ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതുമായ വീഡിയോ ഷെയര്‍ ചെയ്തത്. 

ഐടി നഗരമായ ബെംഗളൂരുവിലെ ട്രാഫിക് കുരുക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. അതുമായി ബന്ധപ്പെട്ട അനേകം വീഡിയോകളും ചിത്രങ്ങളും കുറിപ്പുകളുമെല്ലാം വൈറലായി മാറാറുമുണ്ട്. അതുപോലെ ട്രാഫിക് കുരുക്കിൽ പെട്ട ഒരു ജർമ്മൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന 'ലിസ് ലാസ്' എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് തന്റെ ടാക്സി യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

മണിക്കൂറുകളോളം ട്രാഫിക്കിൽ കിടക്കുമ്പോൾ സമയം പാഴാക്കാതിരിക്കാൻ താൻ എന്തൊക്കെ ചെയ്യുന്നു എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ട്രാഫിക്കിൽ പെട്ടിരിക്കുമ്പോൾ കഴിക്കാനായി ഭക്ഷണം വരെ അവർ കരുതിയിട്ടുണ്ട്. കാറിലിരുന്ന് വീഡിയോ എഡിറ്റിംഗും ഫോൺ കോളുകളും പൂർത്തിയാക്കുന്നു. 'ബെംഗളൂരുവിൽ താമസിക്കുമ്പോൾ ടാക്സി യാത്രകൾക്കായി നന്നായി തയ്യാറെടുക്കാൻ നിങ്ങൾ പഠിക്കും. കാരണം ലക്ഷ്യസ്ഥാനത്ത് എത്താൻ അത്രയധികം സമയമെടുക്കും' എന്ന് ലിസ് വീഡിയോയിൽ പറയുന്നു.

നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും. 'ബംഗളൂരുവിൽ ചിലർ ബൈക്ക് ഓടിക്കുമ്പോൾ പോലും ലാപ്ടോപ്പിൽ ജോലി ചെയ്യാറുണ്ട്' എന്ന് ഒരാൾ കുറിച്ചു. 'നിങ്ങൾക്ക് അങ്ങോട്ട് പോകണമെന്ന് നിർബന്ധമാണോ എന്ന് ബെംഗളൂരു ട്രാഫിക്കിൽ ഗൂഗിൾ മാപ്പ് പോലും ചോദിക്കും' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ' ട്രാഫിക് ഉള്ളതുകൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യാം, വേഗത കുറവായതിനാൽ ' എന്ന് കമന്റ് നൽകിയവരും ഉണ്ട്.

 

 

'ഇന്ത്യയുടെ സിലിക്കൺ വാലി' എന്ന് അറിയപ്പെടുന്ന ബെംഗളൂരു, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ട്രാഫിക് ബ്ലോക്കും കാരണം നിരന്തരം വിമർശിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ ഇപ്പോൾ ഈ ജർമ്മൻ യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെയും ചർച്ചകൾ ഉയർന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇതുവരേയും അച്ഛൻ ഇത്രയധികം സന്തോഷിച്ചു കണ്ടിട്ടില്ല; മകന്റെ സ്നേഹസമ്മാനത്തിന് മുന്നിൽ അഭിമാനം
ഇതുവരെ കഴിച്ചതിൽ വച്ച് ഏറ്റവും നല്ല ഭക്ഷണം; ഇന്ത്യന്‍ തെരുവോരത്ത് സൗജന്യമായി കിട്ടിയ ബിരിയാണി ഞെട്ടിച്ചെന്ന് വിദേശി