'ഞാൻ ചൈനക്കാരിയല്ല, അസ്സൽ ഇന്ത്യക്കാരി'; പരിഹസിച്ചയാൾക്ക് ഹൃദയം തൊടുന്ന മറുപടിയുമായി പെൺകുട്ടി

Published : Aug 20, 2026, 09:38 PM IST
viral video

Synopsis

'ഒരുപക്ഷേ, ഒരു ഇന്ത്യൻ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്ന നിങ്ങളുടെ സങ്കൽപ്പവുമായി എന്റെ രൂപം ഒത്തുപോകില്ലായിരിക്കും. എന്നാൽ, വ്യത്യസ്ത മുഖങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേർന്നതാണ് എക്കാലത്തും ഇന്ത്യ.

തന്നെ കണ്ട് 'ചൈനക്കാരി' എന്ന് പരിഹസിച്ചയാൾക്ക് ഒരു കൊച്ചുകുട്ടി നൽകിയ ഹൃദയം തൊടുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​​ദ്ധിക്കപ്പെടുന്നത്. കർ​ഗ ടിങ്കിൾ ​ഗോം​ഗോ (Karga Tinkle Gongo) എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള പെൺകുട്ടിയാണ് വീഡിയോയിൽ തന്നെ പരിഹസിച്ചയാൾക്കുള്ള മറുപടി നൽകുന്നത്.

'ഒരുപക്ഷേ, ഒരു ഇന്ത്യൻ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്ന നിങ്ങളുടെ സങ്കൽപ്പവുമായി എന്റെ രൂപം ഒത്തുപോകില്ലായിരിക്കും. എന്നാൽ, വ്യത്യസ്ത മുഖങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേർന്നതാണ് എക്കാലത്തും ഇന്ത്യ. ഞാൻ ആരാണെന്നതിലും എവിടെ നിന്നാണെന്നതിലും എനിക്ക് അഭിമാനമുണ്ട്, ഒപ്പം എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയുന്നതിൽ സന്തോഷവുമുണ്ട്' എന്നും അവൾ കുറിച്ചു.

തനിക്ക് നേരെ വന്ന 'ചൈനീസ് കുട്ടി നന്നായി ഹിന്ദി സംസാരിക്കുന്നുണ്ട്' എന്ന തരത്തിലുള്ള കമന്റാണ് ഇത്തരമൊരു മറുപടി നൽകാൻ അവളെ പ്രേരിപ്പിച്ചത്. ഈ പരാമർശം തനിക്ക് ആദ്യം ചിരിയാണ് സമ്മാനിച്ചത്. എങ്കിലും ആളുകൾ അല്പം കൂടി മറ്റുള്ളവരെ വിധിച്ച് സംസാരിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവൾ പറഞ്ഞു. 'നമ്മളൊക്കെ ആദ്യം മനുഷ്യരാണ്, സെന്‍ഡിങ് ലവ് ആന്‍ഡ് ഗുഡ് വൈബ്സ്' എന്നും അവൾ കൂട്ടിച്ചേർത്തു.

ദേഷ്യപ്പെടുകയോ പ്രകോപിതയാവുകയോ ചെയ്യുന്നതിന് പകരം, രൂപവ്യത്യാസങ്ങൾ കൊണ്ടുമാത്രം ആരും ഇന്ത്യക്കാരല്ലാതാകുന്നില്ലെന്ന് പക്വതയോടെ ഓർമ്മിപ്പിക്കുകയാണ് ഈ മിടുക്കി ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയത്. അവൾ തികഞ്ഞൊരു ഇന്ത്യക്കാരിയാണെന്നും ഇത്തരം പരിഹാസങ്ങളിൽ വിഷമിക്കേണ്ടതില്ലെന്നും നിരവധി പേർ അവളെ ആശ്വസിപ്പിച്ചു.

'വിഷമിക്കേണ്ട, നീ വളരെ മനോഹരിയായ ഒരു ഇന്ത്യൻ പെൺകുട്ടിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'കുഞ്ഞേ, അനാവശ്യമായി സംസാരിക്കുന്ന ഇവരേക്കാൾ കൂടുതൽ ഇന്ത്യക്കാരിയാണ് നീ' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

പണം തരാതെ ഫോട്ടോയെടുക്കില്ലെന്ന് ജീവനക്കാർ, സമ്മതിക്കാതെ യുവതി; വീഡിയോ
യുഎസ്സിലെ ഹോസ്റ്റലിൽ ഇന്ത്യക്കാരിയെ പുറത്താക്കി, ഇത് വംശീയതയല്ലെന്ന് ഇന്ത്യൻ യുവാവ്, വീഡിയോ