സൂപ്പർ മാർക്കറ്റിൽ കരടി, കാൻഡി എടുത്ത് വന്നതുപോലെ തിരികെ പോയി

Published : Sep 20, 2022, 02:55 PM IST
സൂപ്പർ മാർക്കറ്റിൽ കരടി, കാൻഡി എടുത്ത് വന്നതുപോലെ തിരികെ പോയി

Synopsis

ഒരു തവണ ഒന്നുമല്ല കരടി കടയിലേക്ക് വന്നത് രണ്ടോ മൂന്നോ തവണ അത് കടയിലേക്ക് കയറി വരികയും കാൻഡി എടുക്കുകയും തിരികെ പോവുകയും ആയിരുന്നു. വീഡിയോയിൽ കാണുന്നതിനേക്കാളും വലുതായിരുന്നു കരടി എന്നും ക്രിസ്റ്റഫർ പറഞ്ഞു. 

മൃ​ഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ മിക്കവാറും വൈറലാവാറുണ്ട്. ആളുകൾക്ക് അത്തരം രസകരമായ വീഡിയോകൾ കാണാൻ ഇഷ്ടവുമാണ്. അതുപോലെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ഒരു കരടിയുടെ വീഡിയോ ആണ്. ഈ കരടി ഒരു സൂപ്പർമാർക്കറ്റിൽ ചെന്ന് കുറച്ച് കാൻഡി എടുക്കുകയാണ്. 

കാലിഫോർണിയയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കരടി തനിയെ കടയിലേക്ക് കയറി വന്ന് തനിക്ക് വേണ്ട കാൻഡികൾ എടുത്തിട്ട് പോവുകയാണ്. കാഷ്യറായിരുന്ന ക്രിസ്റ്റഫർ കിൻസൺ ആണ് കരടിയെ കണ്ടത്. അയാൾ തന്റെ രാത്രി ഷിഫ്റ്റിലിരിക്കുമ്പോഴാണ് കരടി കടയിലേക്ക് കയറി വന്നത്. താൻ ആകെ ഞെട്ടിപ്പോയി എന്ന് അയാൾ ഡെയ്‍ലി മെയിലിനോട് പറഞ്ഞു. 'ആദ്യം ഞാൻ ഞെട്ടിപ്പോയി. കതക് തുറന്നിരിക്കുകയായിരുന്നു. പിന്നെയാണ് ഒരു കരടി വരുന്നത് കണ്ടത്' എന്നാണ് അയാൾ പറഞ്ഞത്. 

'ആദ്യം താൻ പേടിച്ച് പോയി. അത് എന്ത് ചെയ്യും എന്ന് അറിയില്ലല്ലോ. അത് എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. പിൻവശത്തെ വാതിൽ എന്റെ അടുത്തായിരുന്നു. അത് അക്രമിക്കാൻ വന്നാൽ അതുവഴി ഓടാം എന്നാണ് ഞാൻ തീരുമാനിച്ചത്. എന്നാൽ, ആദ്യം പേടിച്ചുവെങ്കിലും പതിനഞ്ച് ഇരുപത് സെക്കന്റ് കഴിഞ്ഞപ്പോൾ ഞാൻ ഓക്കേ ആയി അത് എന്തെങ്കിലും കഴിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്ന് മനസിലായി' എന്നും ക്രിസ്റ്റഫർ പറഞ്ഞു. 

ഒരു തവണ ഒന്നുമല്ല കരടി കടയിലേക്ക് വന്നത് രണ്ടോ മൂന്നോ തവണ അത് കടയിലേക്ക് കയറി വരികയും കാൻഡി എടുക്കുകയും തിരികെ പോവുകയും ആയിരുന്നു. വീഡിയോയിൽ കാണുന്നതിനേക്കാളും വലുതായിരുന്നു കരടി എന്നും ക്രിസ്റ്റഫർ പറഞ്ഞു. 

ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടത്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്