ചെളിവെള്ളത്തിൽ മുങ്ങി ഭർത്താവ്, പൊട്ടിച്ചിരിച്ച് ഭാര്യ, വീഡിയോ വൈറൽ

By Web TeamFirst Published Jul 28, 2021, 3:55 PM IST
Highlights

ഞാൻ എങ്ങനെ കടന്നുപോകുമെന്ന് എനിക്കറിയില്ല, എന്റെ ട്രൗസറുകൾ വൃത്തികേടാവും എന്ന് പറയുന്നതും കേൾക്കാം. അയാൾ വെള്ളത്തിലേക്ക് ഒരടി മുന്നോട്ട് നീങ്ങി, അപ്പോൾ ആൾ വെള്ളത്തിൽ മുങ്ങിപ്പോവുകയുമാണ്. 

ചതുപ്പ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ അതിൽ മുങ്ങിപ്പോകുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മാലിദ്വീപിലെ ബ്രിട്ടീഷ് വിനോദസഞ്ചാരിയായ മാർട്ടിൻ ലൂയിസ്, ചെരിപ്പും ട്രൗസറും ചെളിയാവാതിരിക്കാൻ ശ്രമിക്കുകയാണ്. അപ്പോഴാണ് ചെളിവെള്ളത്തില്‍ വീഴുന്നത്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, ലൂയിസും ഭാര്യ റേച്ചലും ഫുവാഹ്മുല ദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. വ്യാഴാഴ്ച ഒരു ചതുപ്പുനിലത്തിലൂടെ കുറുക്കുവഴി ക‌ടക്കാൻ അവർ തീരുമാനിച്ചു. അവിടെ വച്ചാണ് സംഭവം.

ലക്ഷക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്. ലൂയിസ് ശ്രദ്ധാപൂർവ്വം ചെരുപ്പ് അഴിച്ചുമാറ്റുന്നത് വീഡിയോയിൽ കാണാം. ഞാൻ എങ്ങനെ കടന്നുപോകുമെന്ന് എനിക്കറിയില്ല, എന്റെ ട്രൗസറുകൾ വൃത്തികേടാവും എന്ന് പറയുന്നതും കേൾക്കാം. അയാൾ വെള്ളത്തിലേക്ക് ഒരടി മുന്നോട്ട് നീങ്ങി, അപ്പോൾ ആൾ വെള്ളത്തിൽ മുങ്ങിപ്പോവുകയുമാണ്. ഭാര്യയുടെ ചിരി നിർത്താതെ കേൾക്കാം. 

വീഡിയോ കാണാം: 

click me!