'ഇന്ത്യ - ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാജ്യമോ?'; വീഡിയോ പങ്കുവച്ച് ഓസ്ട്രേലിയൻ സഞ്ചാരി

Published : Sep 30, 2026, 10:42 AM IST
viral video

Synopsis

രാജസ്ഥാനിലെ മരുഭൂമിയിലൂടെ ഒട്ടകയാത്ര ചെയ്ത അതേ വ്യക്തിയാണ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഹിമാലയത്തിലെത്തിയത്. കാശ്മീരില്‍ ലോകോത്തര നിലവാരത്തിലുള്ള സ്കീയിങ് സൗകര്യങ്ങളുണ്ട്

ഇന്ത്യയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെക്കുറിച്ച് ഒരു ഓസ്‌ട്രേലിയന്‍‍ സഞ്ചാരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലൂയിസ് പുള്‍മാന്‍ എന്ന സഞ്ചാരിയാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അത്ഭുതങ്ങളും പങ്കുവെച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യയെ ഒരേയൊരു രീതിയിൽ മാത്രമാണ് ചിത്രീകരിക്കാറുള്ളതെന്നും എന്നാല്‍, രാജ്യത്തിന്റെ ഓരോ ഭാഗവും തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

അദ്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതി: രാജസ്ഥാനിലെ മരുഭൂമിയിലൂടെ ഒട്ടകയാത്ര ചെയ്ത അതേ വ്യക്തിയാണ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഹിമാലയത്തിലെത്തിയത്. കാശ്മീരില്‍ ലോകോത്തര നിലവാരത്തിലുള്ള സ്കീയിങ് സൗകര്യങ്ങളുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ദലൈലാമ വസിക്കുന്ന സ്ഥലത്തിന് സമീപത്തുകൂടിയാണ് താനിപ്പോള്‍ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെലവ് കുറഞ്ഞ സാഹസിക വിനോദങ്ങള്‍: ഹിമാചല്‍‍ പ്രദേശില്‍ വെച്ച് താന്‍ പാരാഗ്ലൈഡിംഗ് പരിശീലിച്ചുവെന്നും, ഓസ്‌ട്രേലിയയില്‍ വെച്ചാണ് ഇത് ചെയ്തതെങ്കില്‍ ഇതിന്റെ അഞ്ചിരട്ടി തുക ചെലവാകുമായിരുന്നു എന്നും ലൂയിസ് പറയുന്നു.

ഓരോ സംസ്ഥാനവും ഓരോ ലോകം: പഞ്ചാബും രാജസ്ഥാനും ഹിമാചല്‍ പ്രദേശും ഒന്നാകെ വ്യത്യസ്തമാണ്. വരും ആഴ്ചകളില്‍ സാംസ്കാരിക വൈവിധ്യം നിറഞ്ഞ കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഇന്ത്യയുടെ വൈവിധ്യം സമാനതകളില്ലാത്തതാണ്', 'ഇവിടെയുള്ള ഓരോ സംസ്ഥാനവും ഓരോ പുതിയ ലോകം പോലെയാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

'ഇന്ത്യ - ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാജ്യമോ?' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്ത്രീകൾക്കായി സ്പെഷ്യൽ, ഒരു പേടിയും ആശങ്കയും വേണ്ട; റാപ്പിഡോ പിങ്ക് അനുഭവം പങ്കുവെച്ച് യുവതി
ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; ദൃശ്യങ്ങൾ വൈറൽ