സ്ത്രീകൾക്കായി സ്പെഷ്യൽ, ഒരു പേടിയും ആശങ്കയും വേണ്ട; റാപ്പിഡോ പിങ്ക് അനുഭവം പങ്കുവെച്ച് യുവതി

Published : Sep 30, 2026, 07:53 AM IST
Rapido Pink

Synopsis

തിരക്കേറിയ മുംബൈ റോഡരികിൽ റൈഡിനായി കാത്തുനിൽക്കുന്ന രുചികയെയാണ് വീഡിയോ ആരംഭിക്കുമ്പോൾ കാണുന്നത്. തനിക്ക് വരാനിരിക്കുന്ന വാഹനം ഓടിക്കുന്നത് ഒരു വനിതാ ക്യാപ്റ്റൻ ആണെന്നറിഞ്ഞതിന്റെ ആവേശം രുചിക വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

സ്ത്രീകൾക്ക് വേണ്ടി റാപിഡോ തയ്യാറാക്കിയ 'റാപിഡോ പിങ്ക്' വഴി തനിക്ക് ലഭിച്ച അനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് മുംബൈയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ രുചിക രജ്പുത്. തന്റെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവങ്ങളിൽ ഒന്നാണിതെന്നാണ് രുചിക തന്റെ വീഡിയോയിൽ പറയുന്നത്. ഒരു ദിവസത്തിനുള്ളിൽ മൂന്ന് മില്ല്യണിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

തിരക്കേറിയ മുംബൈ റോഡരികിൽ റൈഡിനായി കാത്തുനിൽക്കുന്ന രുചികയെയാണ് വീഡിയോ ആരംഭിക്കുമ്പോൾ കാണുന്നത്. തനിക്ക് വരാനിരിക്കുന്ന വാഹനം ഓടിക്കുന്നത് ഒരു വനിതാ ക്യാപ്റ്റൻ ആണെന്നറിഞ്ഞതിന്റെ ആവേശം രുചിക വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴും അവർ തന്റെ അനുഭവം വിവരിച്ചു. കൂടുതൽ സ്ത്രീകൾ ബൈക്ക് ടാക്സി ഡ്രൈവർമാരായി വരുന്നത് മറ്റ് സ്ത്രീകൾക്കും ഇത്തരം തൊഴിൽ മേഖലകളിലേക്ക് വരാൻ പ്രചോദനമാകുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. യാത്ര പൂർത്തിയാക്കി വനിതാ കാപ്റ്റന് നന്ദി പറഞ്ഞാണ് രുചിക വീഡിയോ അവസാനിപ്പിച്ചത്.

വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. റാപിഡോയുടെ ഈ സംരംഭത്തെ അഭിനന്ദിച്ച് കമ്പനിയും കമന്റ് ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ സേവനങ്ങൾ ഇഷ്ടപ്പെടുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി! കൂടുതൽ മികച്ച അനുഭവങ്ങൾ സൃഷ്ടിക്കാൻ ഇത് ഞങ്ങൾക്ക് പ്രചോദനം നൽകുന്നു' എന്നാണ് റാപിഡോ കമന്റ് നൽകിയത്. 'ഇത്തരം കൂടുതൽ സേവനങ്ങൾ നമുക്ക് ആവശ്യമാണ്', 'വളരെ ഹൃദ്യമായ അനുഭവം' തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്.

എന്താണ് റാപിഡോ പിങ്ക്?

സ്ത്രീ യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള റാപിഡോയുടെ പ്രത്യേക നീക്കമാണ് 'റാപിഡോ പിങ്ക്'. വനിതാ യാത്രക്കാർക്ക് എക്സ്ക്ലൂസീവായി വനിതാ ബൈക്ക് ക്യാപ്റ്റന്മാരുടെ സേവനം ഉറപ്പാക്കുന്നതിലൂടെ സ്ത്രീകൾക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാസൗകര്യം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; ദൃശ്യങ്ങൾ വൈറൽ
സ്ത്രീകളോടും കുട്ടികളോടും എന്തൊരു കരുതൽ; ജപ്പാനിലെ പൊതുശുചിമുറികൾ കണ്ട് അമ്പരന്ന് ഇന്ത്യക്കാരി; വീഡിയോ