ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; ദൃശ്യങ്ങൾ വൈറൽ

Published : Sep 29, 2026, 06:13 PM IST
viral video

Synopsis

റോഡരികിൽ നിന്നുള്ള വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുന്നതാണ് വീഡിയോയിലുള്ളത്. ഇരുവിഭാഗവും പരസ്പരം അടിക്കുന്നതും സംഘർഷം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ബെംഗളൂരുവിൽ റോഡിൽ ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ പരസ്പരം അടിപിടിയുണ്ടായതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ട് മൂന്നാം സെക്ടറിലാണ് സംഭവം നടന്നത്.

'ഘർ കെ കലേഷ്' (Ghar Ke Kalesh) എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തത്. 'എച്ച്.എസ്.ആർ ലേഔട്ട് ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറും ഒരു സംഘം പെൺകുട്ടികളും തമ്മിലുള്ള യാത്രാക്കൂലി പ്രശ്നത്തിലുള്ള വഴക്ക്' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റോഡരികിൽ നിന്നുള്ള വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുന്നതാണ് വീഡിയോയിലുള്ളത്. ഇരുവിഭാഗവും പരസ്പരം അടിക്കുന്നതും സംഘർഷം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായപ്പോൾ മറ്റൊരു യുവതി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് പെൺകുട്ടികളെ ബന്ധപ്പെടുകയും പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പരാതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പെൺകുട്ടികൾ ഒരൊറ്റ ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ്.

ഓട്ടോ ഡ്രൈവറെയും പൊലീസ് കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തു. പെൺകുട്ടികൾ തന്റെ ഓട്ടോയിൽ കയറുകയും കൂലിയെച്ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തതായി ഡ്രൈവർ പൊലീസിനോട് പറഞ്ഞു.

യുവതികൾ മദ്യലഹരിയിലായിരുന്നു എന്നും തന്നെ അസഭ്യം പറഞ്ഞെന്നും യാത്രാക്കൂലി നൽകാൻ തയ്യാറായില്ല എന്നുമാണ് ഡ്രൈവറുടെ ആരോപണം. പെൺകുട്ടികൾ ഔദ്യോഗികമായി പരാതി നൽകിയ ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സ്ത്രീകളോടും കുട്ടികളോടും എന്തൊരു കരുതൽ; ജപ്പാനിലെ പൊതുശുചിമുറികൾ കണ്ട് അമ്പരന്ന് ഇന്ത്യക്കാരി; വീഡിയോ
ജീവിതത്തിലാദ്യമായി ഇന്ന് കട്ടിലിൽ ഉറങ്ങാൻ പോകുന്നു; യുവാവിന്റെ പോസ്റ്റ്, അഭിനന്ദനങ്ങളുമായി നെറ്റിസൺസ്