'ദുബായ് വിടുന്നു, ഇന്ത്യയിലേക്ക് പോകുന്നു’; പക്ഷേ, യഥാർത്ഥ സർപ്രൈസ് വെളിപ്പെടുത്തിയപ്പോൾ അമ്പരന്ന് സുഹൃത്തുക്കൾ, വീഡിയോ

Published : Sep 29, 2026, 10:17 AM IST
oxford admission surprises friends

Synopsis

ദുബായിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ഇന്ത്യൻ വിദ്യാർഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. താൻ ഇന്ത്യയിലേക്കല്ല, മറിച്ച് ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കാൻ പോകുകയാണെന്ന യുവാവിൻ്റെ വെളിപ്പെടുത്തലാണ് സുഹൃത്തുക്കളെ അമ്പരപ്പിച്ചത്.

സുഹൃത്തുക്കളോട് ദുബായിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ ഇന്ത്യൻ വിദ്യാർഥി, ഒടുവിൽ സത്യം വെളിപ്പെടുത്തിയപ്പോൾ അമ്പരപ്പ് മാറാതെ സുഹൃത്തുക്കൾ. തന്‍റെ മടക്കം ഇന്ത്യയിലേക്കല്ലെന്നും മറിച്ച് ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലേക്ക് പഠനത്തിനായി പോകുകയാണെന്നും യുവാവ് അറിയിച്ചതോടെ സുഹൃത്തുക്കളുടെ അമ്പരപ്പും ആവേശവും നിറഞ്ഞ പ്രതികരണം സമൂഹ മാധ്യമങ്ങളിലും വൈറലായി.

'ദുബായ് വിടുകയാണ്, ഇന്ത്യയിലേക്ക് മടങ്ങുന്നു'

ചിറാഗ് പഹ്‌വയാണ് ഓക്സ്ഫോർഡ് പ്രവേശന വാർത്ത സുഹൃത്തുക്കളെ നേരിൽ അറിയിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഓക്സ്ഫോർഡിൽ നിന്നുള്ള അഡ്മിഷൻ ലെറ്റർ ലഭിച്ച ദിവസം തന്നെ ഈ സന്തോഷവാർത്ത എങ്ങനെ പങ്കുവെക്കണമെന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് എല്ലാവരെയും ഒരുമിച്ച് വിളിച്ചതെന്നും അദ്ദേഹം പറയുന്നു.

സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആദ്യം പറഞ്ഞത്, “ദുബായ് വിടുകയാണ്” എന്നായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ അവർ നിന്നപ്പോൾ, ജോലി ഉപേക്ഷിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പോകുമെന്നും അറിയിച്ചു. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് കൂടി പറഞ്ഞതോടെ സുഹൃത്തുക്കളുടെ ആശയക്കുഴപ്പം വർധിച്ചു.

യഥാർഥ സർപ്രൈസ്

എന്നാൽ യഥാർഥ സർപ്രൈസ് പിന്നീട് ആയിരുന്നു. താൻ ഇന്ത്യയിലേക്കല്ല, ലണ്ടനിലേക്കാണ് പോകുന്നതെന്നും ഓക്സ്ഫോർഡിൽ പ്രവേശനം ലഭിച്ചെന്നും ചിറാഗ് വെളിപ്പെടുത്തി. “ഞാൻ ലണ്ടനിലേക്ക് പോകുകയാണ്, ഓക്സ്ഫോർഡിൽ അഡ്മിഷൻ കിട്ടി” എന്ന് പ്രഖ്യാപിച്ചതോടെ സുഹൃത്തുക്കൾ ആവേശത്തോടെ പ്രതികരിച്ചു. ഒരാൾ “Oh my God” എന്ന് പറഞ്ഞപ്പോൾ മറ്റുള്ളവരും അദ്ദേഹത്തെ അഭിനന്ദിച്ചു. സുഹൃത്തുക്കളുടെ പ്രതികരണമാണ് ഈ നിമിഷത്തെ കൂടുതൽ പ്രത്യേകമാക്കിയതെന്ന് ചിറാഗ് പറയുന്നു. തനിക്കൊപ്പം എപ്പോഴും നിന്നവർക്കും പിന്തുണച്ചവർക്കും വിശ്വസിച്ചവർക്കും അദ്ദേഹം നന്ദി അറിയിച്ചു. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് ചിറാഗിന് ആശംസകളുമായി എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

പക്കോഡയ്ക്ക് വിളമ്പിയ ചട്ണി മാറി, പിന്നാലെ കൂട്ടത്തല്ല്! കല്ലും ബെൽറ്റും മെറ്റൽ അരിപ്പയും കൊണ്ട് കൂട്ടയടി; വീഡിയോ വൈറൽ
250 പൗണ്ട് ഭാരം! കൂറ്റൻ മുതലയെ 'കൈയിലെടുത്ത്' നടന്ന് യുവതി; ‘ഇത് ഞങ്ങളുടെ പതിവെന്ന്’ വീഡിയോ