അമ്പമ്പോ ഏതാണീ സുന്ദരി? ലെഹങ്ക ചോളി ധരിച്ച് വിദേശത്ത് താരമായി ഇന്ത്യൻ യുവതി

Published : Jul 12, 2024, 05:36 PM IST
അമ്പമ്പോ ഏതാണീ സുന്ദരി? ലെഹങ്ക ചോളി ധരിച്ച് വിദേശത്ത് താരമായി ഇന്ത്യൻ യുവതി

Synopsis

വീഡിയോയിൽ യുവതിയെ കണ്ട് വിദേശ വനിതകൾ ആകാംക്ഷയോടെ നോക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും കാണാം. 

ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി വസ്ത്രങ്ങൾ ഉണ്ടെങ്കിലും വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ നാം അതൊന്നും ഉപയോഗിക്കാറില്ല എന്ന് മാത്രമല്ല ആ രാജ്യങ്ങളിലെ വേഷവിധാനങ്ങൾ ആയിരിക്കും കൂടുതലായും ധരിക്കുക. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി വിദേശനാട്ടിൽ ലെഹങ്കയും  ചോളിയും ധരിച്ച് അവിടുത്തെ തെരുവുകളിലൂടെ നടന്ന് വിദേശികളെ പോലും അമ്പരപ്പിക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 

രാജസ്ഥാനി വേഷമായ ലഹങ്ക ചോളി എല്ലാവർക്കും ഇഷ്ടമുള്ള വേഷം ആണെങ്കിൽ കൂടിയും അതിന്റെ ഭാരവും മറ്റും കാരണം ആഘോഷ ചടങ്ങുകളിൽ മാത്രമാണ് പലപ്പോഴും നമ്മുടെ നാട്ടിൽ തന്നെ ആളുകൾ അത് ധരിക്കാറ്. അപ്പോഴാണ് വിദേശത്തെ തെരുവിലൂടെ നടക്കാൻ ഒരു യുവതി ലെഹങ്കയും ചോളിയും തെരഞ്ഞെടുത്തിരിക്കുന്നത്. വീഡിയോയിൽ യുവതിയെ കണ്ട് വിദേശ വനിതകൾ ആകാംക്ഷയോടെ നോക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും കാണാം. 

നിർമ്മ മീന എന്ന യുവതിയാണ് വേറിട്ട വേഷവിധാനത്തിലൂടെ സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇൻസ്റ്റഗ്രാമിൽ dholimeena എന്ന പേരിൽ അറിയപ്പെടുന്ന ഇവർ മുമ്പും സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രം ആയിട്ടുണ്ട്. വിദേശത്ത് ഇന്ത്യൻ, രാജസ്ഥാനി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമം നടത്തുന്ന നിർമ്മ മീനയുടെ പോസ്റ്റുകൾക്ക് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. 

രാജസ്ഥാനി വേഷങ്ങൾ ധരിച്ചാണ് നിർമ്മ മീന പലപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ നടന്ന ഒരു ഫാഷൻ വീക്കിൽ ഗാഗ്ര ചോളി ധരിച്ചായിരുന്നു ഇവർ പങ്കെടുത്തിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ക്ലിപ്പ് 5 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി