താക്കോൽക്കൂട്ടം നഷ്ടപ്പെട്ടു, തിരഞ്ഞിറങ്ങിയ ഇന്ത്യക്കാരിയെ കാത്ത് മരത്തിൽ ഒരത്ഭുതം, അപരിചിതന് നന്ദി

Published : Mar 14, 2026, 08:11 AM IST
viral video

Synopsis

ആംസ്റ്റർഡാമിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക്  താക്കോൽക്കൂട്ടം നഷ്ടപ്പെട്ടുപോയി. എന്നാൽ, അത് കിട്ടാൻ ഒരു അപരിചിതൻ കാണിച്ച കരുതലാണ് ഇപ്പോള്‍ സോഷ്യ‍ല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.  

നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് തന്റെ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടുപോയി. അവസാനം ഒരു അപരിചിതന്റെ കരുണ കൊണ്ട് ആ താക്കോൽക്കൂട്ടം വളരെ എളുപ്പത്തിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അപൂർവ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുന്നതിനിടയിലാണ് അപൂർവയുടെ കൈവശമുണ്ടായിരുന്ന താക്കോൽക്കൂട്ടം വഴിയിലെവിടെയോ നഷ്ടപ്പെട്ടുപോയത്. വീട്ടിലെത്തി വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് താക്കോൽ കയ്യിലില്ലെന്ന കാര്യം അവൾ തിരിച്ചറിയുന്നത്.

ഉടനെ തന്നെ അപൂർവ തന്റെ സൈക്കിളെടുത്ത് ഏകദേശം 3 കിലോമീറ്ററോളം ദൂരം വന്ന വഴിയിലൂടെ തന്നെ തോക്കലും തിരഞ്ഞ് തിരികെ പോയി. താക്കോൽ വീണത് റോഡിന്റെ വശങ്ങളിലാണോ എന്ന് നോക്കാനായി, നിയമം ലംഘിച്ച് റോഡിന്റെ തെറ്റായ ദിശയിലൂടെയാണ് അവൾ സൈക്കിളോടിച്ചത്. ഇതിന് മറ്റ് യാത്രക്കാരിൽ നിന്ന് അവൾക്ക് വഴക്കും കേൾക്കേണ്ടി വന്നു.

വീട്ടിൽ രണ്ട് താമസക്കാർ ഉണ്ടെങ്കിലും ഒരു സെറ്റ് താക്കോൽ മാത്രമേ അധികമായി ഉണ്ടായിരുന്നുള്ളൂ. അത് നഷ്ടപ്പെട്ടാൽ പിന്നീട് പുതിയൊരെണ്ണം കിട്ടില്ലെന്ന് ഹൗസിംഗ് ഏജൻസി നേരത്തെ തന്നെ അറിയിച്ചിരുന്നതിനാൽ അപൂർവ ആകെ ടെൻഷനിലായിരുന്നു.

 

 

അരമണിക്കൂറോളം തിരഞ്ഞിട്ടും താക്കോൽ കണ്ടെത്താനാകാതെ നിരാശയായി മടങ്ങുന്നതിനിടയിലാണ് അത്ഭുതം സംഭവിച്ചത്. ട്രെയിൻ സ്റ്റേഷന് 200 മീറ്റർ മാത്രം അകലെയുള്ള ഒരു പോസ്റ്റിൽ ആരോ ആ താക്കോൽക്കൂട്ടം ശ്രദ്ധാപൂർവ്വം കെട്ടി വെച്ചിരിക്കുന്നു! തിരഞ്ഞു വരുന്നവർക്ക് പെട്ടെന്ന് കാണാനാവുന്ന രീതിയിലായിരുന്നു അത് വെച്ചിരുന്നത്. 'ആ താക്കോൽക്കൂട്ടം അവിടെ വെച്ച ആ മനുഷ്യനോട് എനിക്ക് വലിയ നന്ദിയുണ്ട്. എന്റെ രണ്ടു മാസത്തെ സമാധാനമാണ് ആ ഒരു പ്രവൃത്തിയിലൂടെ സംരക്ഷിക്കപ്പെട്ടത്' എന്ന് അപൂർവ വീഡിയോയിൽ കുറിച്ചിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ പുലർത്തുന്ന പരസ്പര വിശ്വാസത്തെയും സഹായമനസ്കതയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം; ലത്വിയയിലെ നിന്ന് ദുബായിലേക്ക് ഒറ്റയ്ക്കൊരു ഫ്ലാറ്റ് യാത്ര, യുവതിയുടെ വീഡിയോ വൈറൽ
600 രൂപ യാത്രക്കൂലി നൽകാതെ യുവതി, പിന്നാലെ തെരുവിൽ ഏറ്റുമുട്ടി ഡ്രൈവറും യുവതിയും, വീഡിയോ