വിദേശത്ത് റെയിൽവേ ട്രാക്കിൽ ഡാൻസുമായി ഇന്ത്യക്കാർ; എവിടെപ്പോയാലും ഷോ ഓഫ് വേണോ എന്ന് നെറ്റിസൺസ്

Published : May 31, 2026, 02:33 PM IST
viral video

Synopsis

വിദേശത്തെ ഒരു റെയിൽവേ ട്രാക്കിൽ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഇന്ത്യക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളുമായി നെറ്റിസണ്‍സ്. 

വിദേശത്തെ ഒരു റെയിൽവേ ട്രാക്കിൽ ഒരു കൂട്ടം ഇന്ത്യക്കാർ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലെ ഷോ ഓഫിനെ കുറിച്ചുമെല്ലാം ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഈ വീഡിയോ. '@shweta131289' എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. പിന്നീട് '@iNikhilsaini' എന്ന എക്സ് (ട്വിറ്റർ) യൂസർ ഇത് റീഷെയർ ചെയ്തു.

'ഒരു ചോദ്യം മാത്രം: വിദേശത്ത് പോകുമ്പോൾ നമുക്ക് സാധാരണക്കാരായി പെരുമാറിക്കൂടെ? വിദേശത്ത് എത്തുമ്പോൾ തന്നെ എല്ലാവരുടെയും ഉള്ളിലെ നൃത്തം പുറത്തുവരുന്നത് എന്തുകൊണ്ടാണ്? ലോകത്ത് എവിടെപ്പോയാലും മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കണമെന്ന് നമുക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? മറ്റെല്ലാവരും ശാന്തരായി ഇരുന്ന് ആ നിമിഷം ആസ്വദിക്കുമ്പോൾ, നമ്മുടെ ആളുകൾക്ക് മാത്രം അവിടെയൊരു 'ഛയ്യാ ഛയ്യാ' പ്രകടനം തന്നെ നടത്തണം' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ.

 

 

ഈ വീഡിയോ ഏത് സ്ഥലത്തുവെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും, ഇത് വിയറ്റ്നാമിലെ പ്രശസ്തമായ 'ഹനോയ് ട്രെയിൻ സ്ട്രീറ്റ്' ആണെന്നാണ് കരുതുന്നത്. വീഡിയോ വൈറലായതോടെ ഇവരെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ കമന്റുകളുമായി എത്തി. 'ഇത് വെറും ഷോ ഓഫാണ്, വിദേശത്ത് പോകുമ്പോഴെങ്കിലും ഇങ്ങനെ കാണിക്കാതിരുന്നൂടേ' എന്നാണ് ഒരു വിഭാ​ഗം ആളുകൾ ചോദിച്ചത്. നാട്ടുകാർക്കും കുടുംബക്കാർക്കും മുന്നിൽ പത്രാസ് കാണിക്കാനാണ് ആളുകൾ ഇങ്ങനെയൊക്കെ ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ‌ ചെയ്യുന്നത്' എന്നാണ് മറ്റൊരു വിഭാ​ഗം അഭിപ്രായപ്പെട്ടത്. 'ഇങ്ങനെയുള്ളവർ ശരിക്കും യാത്ര ആസ്വദിക്കാറുണ്ടോ' എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. എന്നാൽ, അതേസമയം തന്നെ, 'അവർക്ക് അങ്ങനെ ആസ്വദിക്കാനാണ് തോന്നിയത്, അവിടെ നിന്നും ഇത്തിരിനേരം ഡാൻസ് കളിച്ചെന്ന് വച്ച് എന്താണ് കുഴപ്പം' എന്ന് ചോദിച്ചവരും ഉണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

യഥാര്‍ത്ഥ സ്ത്രീശാക്തീകരണം; തുറിച്ചുനോക്കില്ല, തല മുതൽ കാൽ വരെ നോക്കി അളക്കില്ല, ന്യൂസിലാൻഡിൽ നിന്നും ഇന്ത്യന്‍ യുവതി
വീഡിയോ; കടും ഓറഞ്ച് നിറമായി ആകാശം, എങ്ങും മൂടൽ, ആകെ വിഴുങ്ങി അതിശക്തമായ പൊടിക്കാറ്റ്