'അവരെ തിരയുകയാണോ? ഇപ്പോൾ വിമാനം കാണുമ്പോൾ അവൻ കൈവീശിക്കാണിക്കുന്നു'; അതിമനോഹരം ഈ വീഡിയോ

Published : Mar 08, 2026, 08:31 AM IST
viral video

Synopsis

ബോർഡിംഗ് ഗേറ്റിൽ വെച്ച് ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാർ ഒരു കൊച്ചുകുഞ്ഞിനെ ലാളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

വിമാനത്തിലെ ജീവനക്കാർ ഒരു കുഞ്ഞിനെ ലാളിക്കുന്ന അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗങ്ങളാണ് കുഞ്ഞിനെ ലാളിക്കുന്നത്. വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. യാത്രയ്ക്കായി ബോർഡിംഗ് ഗേറ്റിൽ കാത്തുനിൽക്കുകയായിരുന്നു കുഞ്ഞിന്റെ കുടുംബം. ആ സമയത്താണ് അവിടേക്ക് ഒരു ഇൻഡിഗോ ജീവനക്കാരി എത്തുന്നത്. 'ഇവനെത്ര സുന്ദരനാണ്, ഞാനവനെ ഒന്ന് എടുത്തോട്ടെ' എന്ന് ചോദിച്ചുകൊണ്ട് അവർ കുഞ്ഞിനെ എടുക്കുകയായിരുന്നു. അപ്പോഴേക്കും യുവതിയുടെ മറ്റ് രണ്ട് സഹപ്രവർത്തകർ കൂടി എത്തി. അവരും കുഞ്ഞിനെ ലാളിക്കാൻ തുടങ്ങി.

@khayarphy എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുഞ്ഞിന്റെ അമ്മ തന്നെയാണ് ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങൾ ബോർഡിംഗ് ഗേറ്റിൽ ശാന്തരായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ആ ജീവനക്കാരി പുഞ്ചിരിയോടെ ഞങ്ങളുടെ അടുത്തെത്തിയത്. ഏതാനും നിമിഷങ്ങൾ അവൻ ആ മാലാഖമാർക്ക് നടുവിലായിരുന്നു. വിമാനത്താവളത്തിലെ തിരക്കുകൾക്കിടയിൽ അതൊരു ചെറിയ നിമിഷമായിരിക്കാം, പക്ഷേ അതൊരു വലിയ ഓർമ്മയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്' എന്നാണ് വീഡിയോയ്ക്കൊപ്പം കുഞ്ഞിന്റെ അമ്മ കുറിച്ചിരിക്കുന്നത്. സംഭവത്തിന് ശേഷം തന്റെ മകൻ വിമാനം കാണുമ്പോഴെല്ലാം ആവേശത്തോടെ കൈവീശി കാണിക്കാറുണ്ട് എന്നും ജീവനക്കാർ അന്ന് കാണിച്ച കരുണ വലിയ ഒരു മാറ്റമാണ് അവനിലുണ്ടാക്കിയത് എന്നും അമ്മ കുറിച്ചു.

 

 

വളരെ വേ​ഗത്തിലാണ് ഈ മനോഹര വീഡിയോ നെറ്റിസൺസിനെ ആകർഷിച്ചത്. വീഡിയോ വൈറലായതോടെ ഇൻഡിഗോ ജീവനക്കാരെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് നൽകിയത്. നീല യൂണിഫോമണിഞ്ഞ ആ മൂന്ന് ജീവനക്കാരെയും 'നീലവസ്ത്രത്തിലെ മാലാഖമാർ' എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ കളിചിരിയുമായി സഹോദരങ്ങൾ; ഒരേസമയം പ്രശംസിച്ചും രൂക്ഷമായി വിമർശിച്ചും നെറ്റിസൺസ്
ജന്മദിന സമ്മാനമായി ഐഫോൺ ചോദിച്ചു, 10 വയസുകാരി സഹോദരിയുടെ സ്നേഹസമ്മാനം! കണ്ണ് നിറയും