
കടലിൽ പൊങ്ങിക്കിടക്കുന്ന ഐഫോൺ പെട്ടികളും ആഡംബര പെർഫ്യൂം കുപ്പികളും ശേഖരിക്കാൻ ഇറാനിയൻ മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ കടലിലിറങ്ങിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെയാണ് കടലിൽ ചിതറിക്കിടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ ശേഖരിക്കാൻ ചെറുബോട്ടുകളുമായി ആളുകൾ എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സിംഗപ്പൂർ പതാകയിൽ സഞ്ചരിച്ചിരുന്ന ജിഎഫ്എസ് പ്രൈഡ് (GFS Pride) എന്ന കണ്ടെയ്നർ കപ്പൽ ഒക്ടോബർ 14 -നാണ് അപകടത്തിൽപ്പെട്ടത്. അജ്ഞാതമായ ഒരു പ്രൊജക്ടൈൽ പതിച്ചതിനെത്തുടർന്ന് കപ്പലിൽ തീപിടിക്കുകയും തുടർന്ന് അത് മുങ്ങുകയുമായിരുന്നുവെന്ന് സിംഗപ്പൂരിന്റെ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഹോർമൂസിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് തടയിടാൻ ഇറാൻ സ്ഥാപിച്ച കടൽ മൈനുകളിൽ ഇടിച്ചാണ് കപ്പൽ മുങ്ങിയതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
BREAKING: Iran announces a large UAE-owned container ship carrying more than 2,500 containers hit a naval mine, exploded and sank this morning in the US-backed southern Omani corridor of the Strait of Hormuz.
It is the first vessel sunk by a mine in the war.
Initial reports indicate the cargo ship was carrying luxury perfumes and iPhones from Dubai.
— The Hormuz Letter (@HormuzLetter) October 14, 2026
ദുബായിൽനിന്ന് ചരക്കുകളുമായി എത്തിയ കപ്പലിൽ ഏകദേശം 2,500 കണ്ടെയ്നറുകളുണ്ടായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഐഫോണുകളും വിലകൂടിയ പെർഫ്യൂമുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കടലിൽ ഒഴുകിനടക്കുന്നതാണ് വൈറൽ ദൃശ്യങ്ങളിൽ കാണാണെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം അറിഞ്ഞ് സാധനങ്ങൾ ശേഖരിക്കാൻ കടലിലേക്ക് പുറപ്പെടുകയാണെന്ന് ഒരാൾ വീഡിയോയിൽ പറയുന്നതും ശ്രദ്ധേയമാണ്.
🇮🇷 The Strait of HORMUZ has become the world's most dangerous APPLE STORE
After the container ship GFS Pride sank with more than 2,500 containers aboard, Iranian fishermen have been heading out to sea to collect floating iPhones, French perfumes and whatever else the Gulf has decided to deliver.
One small boat was even filmed trying to tow an entire shipping container.
All 21 crew members survived, thankfully.
There's something wonderfully absurd about watching fishermen go looking for the latest iPhone in waters where commercial ships are being attacked and sea mines are still a threat.
Writer: Oliver https://t.co/ktayFwj5hM
— Mario Nawfal (@MarioNawfal) October 16, 2026
അതേസമയം, കപ്പൽ മുങ്ങിയതിന്റെ കാരണത്തെക്കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങളുണ്ട്. നാവിക മൈനിൽ തട്ടിയാണ് കപ്പൽ മുങ്ങിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടപ്പോൾ, കപ്പലിന് നേരെ അജ്ഞാത പ്രൊജക്ടൈൽ ആക്രമണമുണ്ടായെന്നാണ് സിംഗപ്പൂർ അധികൃതരുടെ വിശദീകരണം. ഹോർമുസ് കടലിടുക്കിൽ വാണിജ്യക്കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംഭവം. ആഗോള എണ്ണ-വാതക വിതരണത്തിന് നിർണായകമായ ഈ സമുദ്രപാതയിലെ സംഘർഷം കപ്പൽഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വർധിപ്പിക്കുന്നു.