ഇന്ത്യക്കാരനെ കല്ല്യാണം കഴിച്ച ഇറ്റാലിയൻ യുവതി, കുടുംബത്തിൽ ഞെട്ടിച്ചത് ഈ 3 കാര്യങ്ങൾ

Published : Jul 26, 2026, 12:01 PM IST
Chrissy Varughese

Synopsis

'മറ്റൊരു കുടുംബത്തിന്റെ സംസ്കാരത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടതിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഭർത്താവിനെയോ ഈ അനുഭവങ്ങളെയോ മാറ്റിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'

ഇന്ത്യയിൽ അത്ഭുതപ്പെടുത്തിയ മൂന്ന് കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഇന്ത്യക്കാരനെ വിവാഹം കഴിച്ച ഒരു ഇറ്റാലിയൻ യുവതി. ക്രിസി വർഗീസ് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിപ്പോഴുണ്ടായ 3 സർപ്രൈസുകൾ' എന്നും പറഞ്ഞാണ് ക്രിസി ഇക്കാര്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. 'ഒരു ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുമ്പോൾ അവിടെ ആഘോഷങ്ങളും ആചാരങ്ങളും ധാരാളം ഭക്ഷണവും ഉണ്ടാകുമെന്ന് എനിക്കറിയമായിരുന്നു. ഒരു ഇറ്റാലിയൻ കുടുംബത്തിൽ വളർന്നതിനാൽ തന്നെ ഇതൊക്കെ തനിക്ക് പരിചിതമായിരുന്നു. എന്നാൽ ഈ മൂന്ന് കാര്യങ്ങൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല' എന്നാണ് ക്രിസി പറയുന്നത്.

വിശന്നിരിക്കാൻ സമ്മതിക്കില്ല

'ഒന്ന്, നിങ്ങൾക്ക് ഒരിക്കലും വിശന്നിരിക്കാൻ കഴിയില്ല. ഇന്ത്യൻ കുടുംബങ്ങൾ അതിഥിസൽക്കാരത്തിന് പേരുകേട്ടതാണെന്ന് എനിക്കറിയമായിരുന്നു, എന്നാൽ ഇത്രയധികം ഭക്ഷണം നൽകുമെന്ന് ഞാൻ കരുതിയില്ല. നിങ്ങൾ ആദ്യത്തെ പ്ലേറ്റ് കഴിച്ചുതീർക്കുന്ന നിമിഷം തന്നെ അടുത്ത മൂന്ന് സെർവിംഗ് കൂടി പ്ലേറ്റിലേക്ക് എത്തും. 'എനിക്ക് വയറുനിറഞ്ഞു' എന്ന് പറയുന്നത് അവർ ഗൗനിക്കാറില്ലെന്ന് ഞാൻ മനസ്സിലാക്കി'.

അടുക്കളയിലെ സഹായം വേണ്ട

'എന്റെ കുടുംബത്തിൽ ആളുകൾ വന്നാൽ എല്ലാവരും അടുക്കളയിൽ സഹായിക്കും. എന്നാൽ ഭർത്താവിന്റെ കുടുംബത്തിൽ അതിഥികൾ വന്നാൽ അവർ അതിഥികൾ തന്നെയാണ്. ഇരുന്ന് ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്ന് ഞാൻ പഠിച്ചു'.

തുറന്നുപറച്ചിലുകൾ

'ഇന്ത്യൻ കുടുംബങ്ങളിൽ അവർ മനസ്സിലുള്ളത് നേരിട്ട് പറയും. 'നിങ്ങൾ ഐബ്രോ ചെയ്യേണ്ടതുണ്ട്', 'നിങ്ങളുടെ ലെഹങ്കയ്‌ക്കൊപ്പം ആ ആഭരണം ചേരുന്നില്ല' എന്നൊക്കെ അവർ പറയും. ആദ്യം ഞാൻ വിചാരിച്ചത് നമ്മൾ വഴക്കിടുകയാണോ എന്നാണ്. എന്നാൽ പിന്നീട് അത് സാധാരണ സംഭാഷണം മാത്രമാണെന്ന് എനിക്ക് മനസ്സിലായി'. മറ്റൊരു കുടുംബത്തിന്റെ സംസ്കാരത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടതിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും, ഭർത്താവിനെയോ ഈ അനുഭവങ്ങളെയോ മാറ്റിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

 

 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ഞാൻ ഒരു ഇന്ത്യക്കാരനെ പ്രണയിക്കുന്ന ഇറ്റാലിയൻ യുവതിയാണ്. ഇതൊരു മികച്ച കോമ്പിനേഷനാണ്' എന്നാണ് ഒരാൾ കുറിച്ചത്. അതുപോലെ, യുവതി പറഞ്ഞതെല്ലാം സത്യമാണ് എന്നും ഏറെപ്പേരാണ് അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'കുറച്ചു വർഷം കൊണ്ട് പണമുണ്ടാക്കി മടങ്ങാനിരുന്നതാണ്, പക്ഷെ...'; എന്തുകൊണ്ട് അമേരിക്കയിൽ തുടരുന്നു, വീഡിയോ
കണ്ണിന് ഇൻഫെക്ഷൻ, ഡോക്ടറെ കാണാനായി ജർമ്മനിയിൽ വേണ്ടിവന്ന പെടാപ്പാട്; വീഡിയോയുമായി യുവതി