
കർദാഷിയൻസ്, ജസ്റ്റിൻ ബീബർ, ബ്രൂക്ലിൻ ബെക്കാം തുടങ്ങിയ സെലിബ്രിറ്റികൾക്ക് ഇഷ്ടമുള്ള ഒരു സ്ട്രോബെറി പഴം വാങ്ങാൻ ഒരു സ്ത്രീ 19 ഡോളർ (ഏകദേശം 1,650 രൂപ) ചെലവഴിക്കാൻ ആഗ്രഹിച്ചു. എറൂഹോൺ എന്ന ആഡംബര പലചരക്ക് കടയിൽ വിൽക്കുന്ന വെറും ഒരു സ്ട്രോബെറി മാത്രം വാങ്ങാൻ അവൾ അങ്ങനെ തീരുമാനിച്ചു. സമൂഹ മാധ്യമ ഇന്‍റഫ്ലുവന്‍സറായ അലിസ്സ ആന്‍റോസിയാണ് (21) വില കൂടിയ സ്ട്രോബറി പഴം കഴിക്കാന്‍ ആഗ്രഹിച്ചത്. ലോസ് ഏഞ്ചൽസിലെ എറൂഹോണിന്‍റെ സ്റ്റോറിൽ പോയി ഒരു പ്ലാസ്റ്റിക് കപ്പിൽ ഒരു സ്ട്രോബെറി പഴം മാത്രം വാങ്ങി അവര്‍ തിരിച്ചിറങ്ങി. പിന്നാലെ തന്‍റെ ആരാധകര്‍ക്കായി ആ പഴത്തിന്‍റെ ഒരു വീഡിയോയും അവര്‍ പങ്കുവച്ചു.
എറൂഹോൺ സ്റ്റോറിന് പുറത്ത് ഇറങ്ങിയ അലിസ്സ ആന്‍റോസി തന്‍റെ കൈയിലുള്ള വില കൂടിയ സ്ട്രോബെറി പഴം രൂചിച്ച് നോക്കിക്കൊണ്ട് 'ഇത് എറൂഹോൺസിൽ നിന്നുള്ള 19 ഡോളര്‍ വിലയുള്ള ഒരു സ്ട്രോബെറിയാണ്, ലോകത്തിലെ ഏറ്റവും മികച്ച രുചിയുള്ള സ്ട്രോബെറി പോലെയാണ് ഇത് എന്ന് വീഡിയോയില്‍ നോക്കി പറയുന്നു. എല്ലി അമായി (Elly Amai) വിൽക്കുന്ന 'ഓർഗാനിക് സിംഗിൾ ബെറി' ജപ്പാനിലെ ക്യോട്ടോയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാരണം "ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ഫാമുകളിൽ നിന്നുള്ള ഏറ്റവും ഉയർന്ന നിലവാരമുള്ള പഴങ്ങൾ" മാത്രമേ അവിടെ വിൽക്കുന്നുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Watch Video: കുഭമേളയ്ക്കെത്തിയ ഭാര്യയെ വീഡിയോ കോൾ ചെയ്ത് ഭർത്താവ്, ഫോൺ ഗംഗയിൽ മുക്കി പുണ്യസ്നാനം നടത്തി ഭാര്യ; വീഡിയോ വൈറൽ
Read More: മാർപ്പാപ്പയുടെ മരണവും വത്തിക്കാന്‍റെ നാശവും നോസ്ട്രഡാമസ് പ്രവചിച്ചോ? ആശങ്കയോടെ ലോകം
വീഡിയോയില്‍ പ്ലാസ്റ്റിക്ക് പാത്രത്തിനകത്ത് ഒരു ചുവന്ന സ്ട്രോബറി ഒരു ട്രേയിൽ ഘടിപ്പിച്ചിരിക്കുന്നതായി അലിസ്സ പറയുന്നു, അത് കഴിക്കാൻ ഒരു ഹാൻഡിൽ ആയി ഉപയോഗിക്കാം അവൾ കൂട്ടിച്ചേര്‍ത്തു. "വൗ. അതാണ് ഏറ്റവും നല്ല സ്ട്രോബെറി. അത് പക്ഷേ, ഭ്രാന്താണ്. അതെ, അതാണ് ഞാൻ ഇതുവരെ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല സ്ട്രോബെറി - എന്‍റെ ജീവിതത്തിൽ. ഒരു സ്ട്രോബെറിക്ക്, 19. ഡോളർ. എനിക്ക് അതിന്‍റെ അവസാനത്തെ കഷണം മുഴുവൻ കഴിക്കണം," അലിസ്സ വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് പക്ഷേ, സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പലരും ഇത്രയും വിലയുള്ള സ്ട്രോബറിയും വില കുറഞ്ഞ സ്ട്രോബറിയും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കുമെന്ന് ചോദിച്ചു.
Read More: 'മെയ് 27 -ന് യുഎസില്‍ രണ്ടാം ആഭ്യന്തര യുദ്ധം'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു പ്രവചനം