'കാറിൽ തട്ടരുത്, എന്റെ ഭാര്യയെന്നെ തല്ലും'; പൊട്ടിച്ചിരി പടർത്തി കാറിലെ വാചകം

Published : May 11, 2026, 07:23 PM IST
viral video

Synopsis

നോയിഡയിലെ ഒരു കാറിന് പിന്നിലെ രസകരമായ മുന്നറിയിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വൈറലായി 'വണ്ടി എവിടെയെങ്കിലും തട്ടിയാൽ എന്റെ ഭാര്യ എന്നെ തല്ലും' എന്നെഴുതിയ എൽ.ഇ.ഡി ഡിസ്‌പ്ലേയുടെ വീഡിയോ.

ചില വാഹനങ്ങളിൽ ചില രസകരമായ വാക്കുകൾ എഴുതിവച്ചിരിക്കുന്നത് നമ്മൾ കാണാറുണ്ട്. അതിൽ ഓട്ടോക്കാരാണ് കേമന്മാർ. എന്നാൽ, അതിനെയെല്ലാം വെല്ലുന്ന ഒരു കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുമാണ് ഈ കാറിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കാറുടമ തന്റെ വാഹനത്തിന് പിന്നിൽ എഴുതിവച്ചിരിക്കുന്ന മുന്നറിയിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. ദിവ്യാൻഷ് വിനായക് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഒരു കാറിന്റെ പിൻവശത്തെ വിൻഡോയിൽ ഘടിപ്പിച്ച എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ തെളിയുന്ന വാചകമാണ് ആളുകളിൽ ചിരി പടർത്തിയത്.

'കീപ് ഡിസ്റ്റൻസ്... വണ്ടി എവിടെയെങ്കിലും തട്ടിയാൽ എന്റെ ഭാര്യ എന്നെ തല്ലും' (Keep distance... Biwi pitegi mujhe agar gaadi lag gayi toh) എന്നാണ് ആ വാചകം. സാധാരണയായി കാറുകളിൽ ഇങ്ങനെ ഒന്നും എഴുതിവച്ച് കാണാറില്ല അല്ലേ? എന്നാൽ, ഈ കാറുടമ അല്പം വ്യത്യസ്തനായിരിക്കണം. അത് തന്നെയാണ് ആളുകളെ ചിരിപ്പിക്കുന്നതും. എന്തായാലും, സോഷ്യൽ മീഡിയയിൽ ആളുകൾക്ക് ചിരിക്കാനുള്ള വക നൽകി കഴിഞ്ഞു ഈ വാക്കുകൾ.

 

 

'നോയിഡയിൽ മാത്രം സംഭവിക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഇതിലും സത്യസന്ധമായ ഒരു മുന്നറിയിപ്പ് ഇനി വരാനില്ല' എന്നാണ് ഒരാൾ കുറിച്ചത്. 'ഇതുവഴി ഓടുന്ന എല്ലാ കാറുകളിലും ഇത് നിർബന്ധമാക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

 

PREV
Read more Articles on
click me!

Recommended Stories

'മനുഷ്യരെയാണോ അതോ റോബോട്ടുകളെയാണോ ജോലിക്ക് എടുക്കുന്നത്'; രൂക്ഷമായി പ്രതികരിച്ച് യുവതി, ജോലി ഓഫറിനോട് 'നോ '
എന്റമ്മോ, 1 മാസം ജീവിക്കാൻ 1.3 ലക്ഷം രൂപ, ദമ്പതികളുടെ ചിലവു കേട്ട് ഞെട്ടി നെറ്റിസൺസ്