Viral Videos : ഹിന്ദിഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാക്കി ഈ ടാന്‍സാനിയന്‍ സഹോദരങ്ങള്‍!

Web Desk   | Asianet News
Published : Dec 04, 2021, 05:36 PM IST
Viral Videos : ഹിന്ദിഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാക്കി  ഈ ടാന്‍സാനിയന്‍ സഹോദരങ്ങള്‍!

Synopsis

വീഡിയോ ഹിറ്റായ ശേഷം, ഇന്ത്യയില്‍ നിന്നും, ലോകത്തിന്റെ പല കോണില്‍ നിന്നും നിരവധി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.

അങ്ങ് ടാന്‍സാനിയയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങളാണ് ബോളിവുഡിലെ പുുതിയ ചര്‍ച്ചാവിഷയം. ബോളിവുഡിലെ ഒരു സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊപ്പം ചുണ്ടുകളനക്കിയാണ് അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള കിലി പോളും സഹോദരി നീമ പോളുമാണ് ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ചുണ്ടനക്കി മിന്നുന്ന പ്രകടനം കാഴ്ചവച്ചത്.  

ആമസോണ്‍ പ്രൈമിലൂടെ 2021 ഓഗസ്റ്റില്‍ റിലീസായ ഷേര്‍ഷ എന്ന സിനിമയിലെ  'കെ രാതാം ലംബിയാം ലംബിയാം' എന്ന ഗാനമാണ് ഒടുവില്‍ ഇവര്‍ ഹിറ്റാക്കിയത്. വെറും അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു. 

മറ്റ് ബോളിവുഡ് ഗാനങ്ങളും ഇവര്‍ വീഡിയോയാക്കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങള്‍ അടക്കം ഇവരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

വീഡിയോ ഹിറ്റായ ശേഷം, ഇന്ത്യയില്‍ നിന്നും, ലോകത്തിന്റെ പല കോണില്‍ നിന്നും നിരവധി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു. ''ഇന്ത്യക്കാര്‍ ഇത്രയധികം പിന്തുണക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അവര്‍ ഞങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു. അവര്‍ക്കായി ഞാന്‍ എന്റെ ഏറ്റവും മികച്ചത് കൊണ്ടുവരും. ഞാന്‍ കൂടുതല്‍ ഇന്ത്യന്‍ വിഡിയോകള്‍ ചെയ്യും'' -അദ്ദേഹം പറയുന്നു.

ഇത്തരമൊരു സംഗീത വീഡിയോ ചെയ്യുന്നതിന് മുന്‍പായി ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് പോള്‍ സഹോദരങ്ങള്‍ പറയുന്നു.  ഒരു പാട്ട് മുഴുവന്‍ പഠിക്കാന്‍ ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. ആദ്യം അവര്‍ യൂട്യൂബില്‍ പോയി വരികള്‍ പഠിക്കുന്നു. തുടര്‍ന്ന് ആ വാക്കുകള്‍ എങ്ങനെ ഉച്ചരിക്കുമെന്ന് ഗൂഗിള്‍ ചെയ്യുന്നു. പിന്നീട് അവര്‍ അതിന്റെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു. അങ്ങനെയാണ് അവര്‍ പാട്ടുകള്‍ക്ക് ഒപ്പിച്ച് ചുണ്ടനക്കാന്‍ പഠിക്കുന്നത്. 

15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജനപ്രിയ ടിക്ടോക്ക് താരമാണ് കിലി. കിലിയും, അദ്ദേഹത്തിന്റെ സഹോദരി നീമ പോളുമാണ് ഈ വീഡിയോയ്ക്ക് പുറകില്‍. ഇത്തരം നിരവധി ലിപ്-സിങ്ക് വീഡിയോകളും, നൃത്ത പ്രകടനങ്ങളും ഇവര്‍ ടിക് ടോക്കില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

നര്‍ത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് താന്‍ എന്നാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് 180,000 ഫോളോവേഴ്സ് ഉണ്ട്. നീമയ്ക്ക് 2,500 ഫോളോവേഴ്സായി കഴിഞ്ഞു.  

ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് കിലി പറയുന്നു. സല്‍മാന്‍ ഖാനാണ് കിലിയുടെ ഇഷ്ടതാരം, അതേസമയം ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരിയ്ക്ക് ഇഷ്ടം. 

ഇവരുടെ ചില പാട്ടുകള്‍ കാണാം.

 

 

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
ആദ്യം പറഞ്ഞപ്പോൾ കേട്ടില്ല, ഒന്ന് മാറ്റിപ്പറഞ്ഞു, പിന്നാലെ അവതാരകന് നേരെ വെടിയുതിർത്ത് റോബോർട്ട്; വീഡിയോ