pressure cooker hairdryer : മുടിയുണക്കാനായി പ്രഷര്‍ കുക്കറുപയോഗിച്ച് യുവാവ്, അന്തംവിട്ട് സോഷ്യല്‍മീഡിയ

Published : Dec 01, 2021, 02:41 PM IST
pressure cooker hairdryer : മുടിയുണക്കാനായി പ്രഷര്‍ കുക്കറുപയോഗിച്ച് യുവാവ്, അന്തംവിട്ട് സോഷ്യല്‍മീഡിയ

Synopsis

ആവിയുടെ സഹായത്തോടെ കൈകൊണ്ട് അയാൾ തന്റെ മുടി സ്റ്റൈലിൽ കോതി ഒതുക്കുന്നു. ഇന്നലെ വരെ പ്രഷർ കുക്കർ കൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടാകുമെന്ന് വീഡിയോ കണ്ട ആരും കരുതി കാണില്ല.

മുടിയുണക്കാനായി ഹെയർ ഡ്രയർ(hairdryer) ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ, അത് കയ്യിലില്ലാത്ത സാഹചര്യത്തിൽ മുടി ഉണക്കാൻ നമ്മൾ എന്ത് ചെയ്യും? സ്വന്തമായി പുതിയ മാർ​ഗങ്ങൾ കണ്ടെത്തും, അല്ലേ? ഹെയർ ഡ്രയറിന്റെ അഭാവത്തിൽ മുടി ഉണക്കാൻ ഒരാൾ കണ്ടെത്തിയ സാങ്കേതികത വിദ്യ നെറ്റിസൺമാരെ അമ്പരപ്പിച്ചിരിക്കയാണ്. പ്രഷർ കുക്കർ(pressure cooker) ഉപയോഗിച്ച് മുടി ഉണക്കുന്ന ഒരു ആൺകുട്ടിയുടെ വിഡിയോ(video)യാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.    

പ്രഷർ കുക്കറിൽ നിന്ന് വരുന്ന ആവി ഉപയോഗിച്ച് ഒരാൾ തലമുടി ഉണക്കുന്നത് വീഡിയോയിലൂടെ കാണാം. മറ്റൊരാൾ അടുത്ത് നിന്ന് പ്രഷർ കുക്കർ പിടിച്ച് കൊടുക്കുന്നതും അതിൽ വ്യക്തമാണ്. ആവിയുടെ സഹായത്തോടെ കൈകൊണ്ട് അയാൾ തന്റെ മുടി സ്റ്റൈലിൽ കോതി ഒതുക്കുന്നു. ഇന്നലെ വരെ പ്രഷർ കുക്കർ കൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടാകുമെന്ന് വീഡിയോ കണ്ട ആരും കരുതി കാണില്ല.

ഇൻസ്റ്റഗ്രാമിൽ ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. Black_lover_ox എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇതിനോടകം 14.2 ദശലക്ഷത്തിലധികം തവണ ആളുകൾ കാണുകയും, 5.75 ലക്ഷത്തിലധികം ലൈക്കുകളും അതിന് ലഭിക്കുകയും ചെയ്തു. അതേസമയം, ഈ ഐഡിയ ശുദ്ധ മണ്ടത്തരമാണെന്നും, ജീവൻ വരെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണിതെന്നും പലരും  പ്രസ്താവിച്ചു.  ചില ഉപയോക്താക്കൾ വീഡിയോ ആസ്വദിച്ചപ്പോൾ ചിലർ അവന്റെ ധൈര്യം കണ്ട് അമ്പരന്നു. കുക്കർ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അപകടസാധ്യതയെ കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു.  
 

PREV
Read more Articles on
click me!

Recommended Stories

'ഇതുകൊണ്ടാണ് ദുബായ് ദുബായിയാകുന്നത്'; ശ്രദ്ധനേടി ഇന്ത്യക്കാരിയുടെ വീഡിയോ
'ഇടിച്ചതിന് ക്ഷമ ചോദിക്കുന്നു, ഇതാണ് അഡ്രസ്'; തന്‍റെ വാഹനത്തിന് ഇടിച്ച അജ്ഞാതനായ ഡ്രൈവറുടെ കുറിപ്പുമായി ഇന്ത്യൻ യുവാവ്