'ടോം ആൻഡ് ജെറി' കാണുന്ന കുട്ടിപ്പൂച്ച ചെയ്തത് കണ്ടാൽ ആരായാലും ചിരിച്ച് പോവും; വീഡിയോ

Published : Nov 10, 2023, 08:11 PM IST
'ടോം ആൻഡ് ജെറി' കാണുന്ന കുട്ടിപ്പൂച്ച ചെയ്തത് കണ്ടാൽ ആരായാലും ചിരിച്ച് പോവും; വീഡിയോ

Synopsis

ടോമിന്റെ തലയിൽ കയറിയിരുന്ന ജെറി ആ തോക്കെടുത്ത് അതിന്റെ തലക്ക് നേരെ പിടിക്കുന്നതും കാണാം. എന്നാൽ, ഇത് കണ്ടതോടെ കാർട്ടൂൺ കാണുകയായിരുന്ന പൂച്ചക്കുട്ടി ആകെ അസ്വസ്ഥനായി.

ടോം ആൻഡ് ജെറി കാർട്ടൂൺ കാണാൻ ഇഷ്ടമില്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ഏത് പ്രായത്തിലുള്ളവരും ആസ്വദിച്ചു കാണുന്ന കാർട്ടൂണുകളിൽ ഒന്നാണ് ടോം ആൻഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും സൗഹൃദവും ഒക്കെ കാണിക്കുന്നതാണ് ടോം ആൻഡ് ജെറി. സം​ഗതി രണ്ടും ശത്രുക്കളെ പോലെയാണ് എങ്കിലും രണ്ട് സഹോദരങ്ങൾ പെരുമാറുന്നത് പോലെയാണ് അവയുടെ പെരുമാറ്റം എന്ന് പറയേണ്ടി വരും. ഏതായാലും ടോം ആൻഡ് ജെറി കാണുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

ഒരു പൂച്ചക്കുഞ്ഞാണ് വീഡിയോയിൽ. നല്ല പിങ്ക് കളറുള്ള കുപ്പായമൊക്കെയിട്ട് അടിപൊളിയായിട്ടാണ് പൂച്ചയിരിക്കുന്നത്. അത് ഐപ്പാഡിൽ ടോം ആൻഡ് ജെറി കാണുകയാണ്. എന്നത്തേയും പോലെ തന്നെ ടോമിന്റെ ജീവിതത്തെ ആകെ അലമ്പാക്കുന്ന ജെറിയെ തന്നെയാണ് ഇതിലും കാണാനാവുന്നത്. ടോമിന്റെ വായിൽ ഒരു മ്യൂസിക്ക് ഇൻസ്ട്രുമെന്റും കാണാം. ടോമിന്റെ കയ്യിലൂടെ ഓടുകയാണ് ജെറി. ടോമിന്റെ കയ്യിലൊരു തോക്കുണ്ട്. എന്നാൽ, ആ തോക്ക് ജെറി തട്ടിക്കളയുന്നു. പിന്നീട്, ടോമിന്റെ തലയിൽ കയറിയിരുന്ന ജെറി ആ തോക്കെടുത്ത് അതിന്റെ തലക്ക് നേരെ പിടിക്കുന്നതും കാണാം. 

 

എന്നാൽ, ഇത് കണ്ടതോടെ കാർട്ടൂൺ കാണുകയായിരുന്ന പൂച്ചക്കുട്ടി ആകെ അസ്വസ്ഥനായി. അതിന്റെ വർ​ഗസ്നേഹം ഉണർന്നു എന്ന് തോന്നുന്നു. പൂച്ചയെ രക്ഷിക്കണം എന്ന തോന്നലിലാവണം അത് ജെറിയുടെ കയ്യിലെ തോക്ക് തട്ടുകയാണ്. അതോടെ ഐപാഡും പൂച്ചക്കുട്ടിയും എല്ലാം ചേർന്ന് താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. വളരെ ചെറിയ വീഡിയോയാണെങ്കിലും നിരവധിപ്പേരെയാണ് ഇത് ആകർഷിച്ചത്. അനേകം പൂച്ചസ്നേഹികൾ ഇതിന് കമന്റുകളുമായി എത്തി. 

വായിക്കാം: നാല് വർഷമായി ഒറ്റയ്ക്ക്, ഒരു ആൺസ്രാവുമായും സമ്പർക്കമില്ല, എന്നിട്ടും കുഞ്ഞിന് ജന്മം നൽകി സ്രാവ്..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും