ഓടിവന്ന് മനുഷ്യനെ ആലിം​ഗനം ചെയ്യുന്ന സിംഹം, അവിശ്വസനീയമായ വീഡിയോ

Published : Aug 20, 2023, 09:07 AM IST
ഓടിവന്ന് മനുഷ്യനെ ആലിം​ഗനം ചെയ്യുന്ന സിംഹം, അവിശ്വസനീയമായ വീഡിയോ

Synopsis

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരാൾ ആലിം​ഗനം ചെയ്യാനായി തന്റെ രണ്ട് കരങ്ങളും വിടർത്തി നിൽക്കുന്നതാണ്. പെട്ടെന്ന് അവിടേക്ക് ഒരു സിംഹം ഓടി വരുന്നു.

സിംഹത്തെ പേടിയില്ലാത്ത ആരെങ്കിലും കാണുമോ? വളരെ വളരെ ചുരുക്കമായിരിക്കും. കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത് തന്നെ. പോരാത്തതിന് അക്രമകാരിയായ മൃ​ഗം കൂടിയാണ് അത്. എന്നാൽ, ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോയിൽ കാണുന്നത് ഒരു വലിയ സിംഹം ഒരു മനുഷ്യനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതാണ്! 

വളർത്തുമൃ​ഗങ്ങളായ പൂച്ചയും പട്ടിയും ഒക്കെ മനുഷ്യരെ അത്യധികം ആവേശത്തോടെയും സ്നേഹത്തോടെയും കെട്ടിപ്പിടിക്കാറുണ്ട് അല്ലേ? എന്നാൽ, ഒരു സിംഹം അത് ചെയ്യുന്നത് തികച്ചും അത്ഭുതം എന്നേ പറയാൻ കഴിയൂ. മനുഷ്യരും മൃ​ഗങ്ങളും തമ്മിൽ നിരന്തരം സംഘട്ടനം നടക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു വീഡിയോ കണ്ടത് ആളുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്നാലും, സിംഹം ഓടിവന്ന് മനുഷ്യനെയൊക്കെ കേട്ടിപ്പിടിക്കുമോ എന്ന് സംശയിക്കുന്നവരുണ്ടാകും.

കേൾക്കുമ്പോൾ ആശ്ചര്യകരം എന്ന് തോന്നുമെങ്കിലും അതാണ് സംഭവിച്ചത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരാൾ ആലിം​ഗനം ചെയ്യാനായി തന്റെ രണ്ട് കരങ്ങളും വിടർത്തി നിൽക്കുന്നതാണ്. പെട്ടെന്ന് അവിടേക്ക് ഒരു സിംഹം ഓടി വരുന്നു. വന്നയുടനെ അത്യധികം ആവേശത്തോടെ സിംഹം മനുഷ്യനെ കെട്ടിപ്പിടിക്കുകയാണ്. പിന്നെ സ്നേഹപ്രകടനങ്ങളും. പിന്നാലെ, സിംഹവും മനുഷ്യനും കൂടി കെട്ടിപ്പിടിച്ച് നിലത്തേക്ക് വീണു പോകുന്നതും വീഡിയോയിൽ കാണാം. 

African Animal ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സിംഹം ഒരു കുട്ടിയെ പോലെയാണ് സ്നേഹപ്രകടനങ്ങൾ നടത്തുന്നത് എന്നാണ് മിക്കവരും കമന്റുകളിൽ പറഞ്ഞിരിക്കുന്നത്. വളരെ അധികം പേർ മനോഹരമായ വീഡിയോ എന്നും, കാണുമ്പോൾ സന്തോഷം തോന്നുന്ന വീഡിയോ എന്നും കമന്റ് ചെയ്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .