പോത്തിനെ വേട്ടയാടുന്നതിനിടയിൽ പരസ്പരം പോരടിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ 

Published : Jan 24, 2023, 10:15 AM IST
പോത്തിനെ വേട്ടയാടുന്നതിനിടയിൽ പരസ്പരം പോരടിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ 

Synopsis

വീഡിയോയിൽ രണ്ട് ആൺസിംഹങ്ങളും മൂന്ന് പെൺസിംഹങ്ങളും ആണുള്ളത്. ഒരു പോത്തിനെ വേട്ടയാടുകയാണ് ഇവയെല്ലാം ചേർന്ന്. അതിനെ വലിച്ച് നിലത്തിട്ട് എല്ലാ സിംഹങ്ങളും കൂടി ആക്രമിക്കുന്നത് കാണാം. 

സിംഹങ്ങൾ വളരെ വലിയ മൃ​ഗങ്ങളെ വേട്ടയാടി ഭക്ഷിക്കാറുണ്ട്. ഉദാഹരണത്തിന് പോത്ത്. എന്നാൽ, എല്ലായ്പ്പോഴും ഈ വേട്ടയാടൽ വിജയിക്കണം എന്നില്ല. ഒപ്പം മാനിനെ പോലെയുള്ള ജീവികളെയും അവ വേട്ടയാടാറുണ്ട്. സാധാരണയായി വലിയ മൃ​ഗങ്ങളെ വേട്ടയാടുന്നതിനായി അവ കൂട്ടമായിട്ടാണ് പോകാറുള്ളത്. 

മാത്രമല്ല, ഈ കൂട്ടത്തോടെയുള്ള വേട്ടയാടൽ വളരെ പ്ലാൻ ചെയ്താണ് അവ നടപ്പിലാക്കുന്നത് എന്ന് തോന്നും ചില വീഡിയോ ഒക്കെ കണ്ടാൽ. ഓരോരുത്തരും ഓരോ മേഖലയിലാണ് വേട്ടയാടുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ആൺ സിംഹങ്ങളേക്കാൾ മികച്ച വേട്ടക്കാർ പെൺ സിംഹങ്ങളാണ്. വേട്ടയാടുമ്പോഴും കൊല്ലുമ്പോഴും പലപ്പോഴും അവ നേതൃത്വം ഏറ്റെടുക്കുന്നത് കാണാം. 

ഇതു പോലെയുള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ചിലതെല്ലാം നമ്മെ ഭയപ്പെടുത്തുന്നതാണ് എങ്കിൽ ചിലത് നമ്മെ ചിരിപ്പിക്കുന്നതായിരിക്കും. അതുപോലെ ഒരു വേട്ടയാടലിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അത് കണ്ട് പലർക്കും ചിരിയടക്കാൻ കഴിയുന്നില്ല. കാരണം, ഒരു പോത്തിനെ വേട്ടയാടി തിന്നാൻ പോയതാണ് സിംഹക്കൂട്ടം. എന്നാൽ, വേട്ടയാടൽ അവസാനിച്ചത് തീരെ പ്രതീക്ഷിക്കാത്ത സംഭവത്തോടെയാണ്. ‌

Weird and Terrifying എന്ന ട്വിറ്റർ പ്രൊഫൈലിൽ നിന്നാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ രണ്ട് ആൺസിംഹങ്ങളും മൂന്ന് പെൺസിംഹങ്ങളും ആണുള്ളത്. ഒരു പോത്തിനെ വേട്ടയാടുകയാണ് ഇവയെല്ലാം ചേർന്ന്. അതിനെ വലിച്ച് നിലത്തിട്ട് എല്ലാ സിംഹങ്ങളും കൂടി ആക്രമിക്കുന്നത് കാണാം. 

എന്നാൽ, പിന്നീട് സംഭവിക്കുന്നത് തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. കൂട്ടത്തിലെ രണ്ട് സിംഹങ്ങൾ പരസ്പരം തല്ലുപിടിക്കാൻ തുടങ്ങി. അധികം വൈകാതെ മറ്റ് സിംഹങ്ങളും അതിൽ ഇടപെട്ടു. എന്നാൽ, ഈ നേരത്ത് മുറിവേറ്റ് കിടന്ന പോത്ത് പതിയെ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതാണ് വീഡിയോയിൽ. 

നിരവധി പേരാണ് ട്വിറ്ററിൽ ഈ വീഡിയോ കണ്ടത്. അനേകം പേർ ഇതിന് കമന്റുകളുമായും എത്തി. എന്നാൽ, പോത്തിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നും ചിലർ കമന്റുകളിട്ടു. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ