' ജസ്റ്റ് മിസ്, ഇതാണ് ഭാഗ്യം'; സീറ്റിൽ നിന്നും ഏഴുന്നേറ്റതിന് പിന്നാലെ ഫാൻ പൊട്ടി താഴേയ്ക്ക്, ദൃശ്യങ്ങൾ വൈറൽ

Published : Apr 04, 2024, 09:42 AM ISTUpdated : Apr 04, 2024, 12:21 PM IST
' ജസ്റ്റ് മിസ്, ഇതാണ് ഭാഗ്യം'; സീറ്റിൽ നിന്നും ഏഴുന്നേറ്റതിന് പിന്നാലെ ഫാൻ പൊട്ടി താഴേയ്ക്ക്, ദൃശ്യങ്ങൾ വൈറൽ

Synopsis

'ഫാന്‍ അവളുമായി പ്രണയത്തിലായിരുന്നു. അവളില്ലാതെ ജീവിക്കാന്‍ വയ്യ. ആത്മഹത്യ ചെയ്തു. എന്‍റെ അനുശോചനം.' ഒരു വിരുതന്‍ വീഡിയോയ്ക്ക് താഴെ എഴുതി. 

മ്മുടെ ജീവിതത്തില്‍ ഒറ്റ നിമിഷം കൊണ്ട് കാര്യങ്ങള്‍ കീഴ്മേല്‍മറിയാറുണ്ട്. പ്രത്യേകിച്ചും ഒരപകടത്തില്‍ നിന്നും രക്ഷപ്പെടുമ്പോഴാകും നമ്മള്‍ ആ നിമിഷത്തിന്‍റെ വിലയേ കുറിച്ച് ബോധവാനാവുക. അത്തരമൊരു നിമിഷത്തില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ളതാണ് വീഡിയോ. ghantaa എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും 'ഇത് നിങ്ങളുടെ ഭാഗ്യദിനമാകുമ്പോൾ' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ഇരുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്. 

 നിരവധി കുട്ടികള്‍, ക്ലാസിലെ  തങ്ങളുടെ കസേരകളില്‍ ഇരിക്കുന്നതിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇടയ്ക്ക് ഒരു പെണ്‍കുട്ടി തന്‍റെ സീറ്റില്‍ നിന്നും എഴുനേറ്റ് പോകുന്നു. കുട്ടി കസേരയില്‍ നിന്നും ഏഴുനേറ്റ് നാല് അടി വയ്ക്കുമ്പോഴേക്കും കുട്ടി ഇരുന്ന സീറ്റിന് മുകളിലായി ഘടിപ്പിച്ചിരുന്ന വാള്‍ ഫാന്‍ പൊട്ടി പെണ്‍കുട്ടിയുടെ സീറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം ശബ്ദം കേട്ട് മറ്റ് കുട്ടികള്‍ തങ്ങളുടെ സീറ്റുകളില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നതും വീഡിയോകളില്‍ കാണാം. കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്ന് പോയെന്ന് സാരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ക്ലാസ് മുറിയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

1994 ല്‍ 500 രൂപ കൊടുത്ത് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ഓഹരി; ഇന്നത്തെ വില അറിയാമോ? കുറിപ്പ് വൈറല്‍

'കൂട്ടം ചേര്‍ന്ന് വളഞ്ഞ് നായ്ക്കള്‍, അലറി വിളിച്ച് കുഞ്ഞ്...; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ ദൃശ്യം വൈറൽ

'അവളുടെ വരാനിറിക്കുന്ന റിസള്‍ട്ടുകള്‍ക്കായി കാത്തിരിക്കുന്നു. അത് മിക്കവാറും ഭാഗ്യം കെട്ടതാകും.' ഒരു കാഴ്ചക്കാരനെഴുതി. 'അവസാന ലക്ഷ്യസ്ഥാനം...' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റ് ചിലര്‍ അത് ഭാഗ്യമാണോ അതോ യുക്തിയാണോ എന്ന് സംശയിച്ചു. 'അവൾ അനങ്ങിയില്ലായിരുന്നെങ്കിൽ അത് താഴേക്ക് വീഴില്ലായിരുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഇതാണ് പറഞ്ഞത്, സ്കൂളില്‍ പോകരുതെന്ന്.' മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി എഴുതി. 'ഫാന്‍ അവളുമായി പ്രണയത്തിലായിരുന്നു. അവളില്ലാതെ ജീവിക്കാന്‍ വയ്യ. ആത്മഹത്യ ചെയ്തു. എന്‍റെ അനുശോചനം.' ഒരു വിരുതന്‍ വീഡിയോയ്ക്ക് താഴെ എഴുതി. 

രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്‍ ആദിമ മനുഷ്യന്‍ ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്‍
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും