ഇങ്ങനെയൊരു രം​ഗം ഇതുവരെ കണ്ടുകാണില്ല; എല്ലാ ദിവസവും കുഞ്ഞിക്കുറുക്കൻ കാടിറങ്ങും, നായക്കൂട്ടുകാരെ കാണാൻ

Published : Oct 12, 2024, 09:55 AM ISTUpdated : Oct 12, 2024, 09:58 AM IST
ഇങ്ങനെയൊരു രം​ഗം ഇതുവരെ കണ്ടുകാണില്ല; എല്ലാ ദിവസവും കുഞ്ഞിക്കുറുക്കൻ കാടിറങ്ങും, നായക്കൂട്ടുകാരെ കാണാൻ

Synopsis

തന്റെ കൂട്ടുകാരായ നായകളെ അങ്ങനെയങ്ങ് മറക്കാൻ കുറുക്കൻ തയ്യാറായിരുന്നില്ല. അങ്ങനെ എന്നും രാവിലെയും വൈകുന്നേരവും നായകളെ കാണാൻ കുറുക്കൻ എത്തും.

ഒരൊറ്റ വീഡിയോ കണ്ടാൽ ചിലപ്പോൾ നമ്മുടെ ഒരു ദിവസം തന്നെ സന്തോഷകരമായി മാറിയേക്കാം. അത്രയ്ക്കും ക്യൂട്ടായ അനേകം വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ, മനസ് നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. 

വീഡിയോ പങ്കുവച്ചിരിക്കുന്നത്, pubity എന്ന യൂസറാണ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ പറയുന്നത് അപൂർവമായ ഒരു സൗഹൃദത്തിന്റെ കഥയാണ്. ഒരുപക്ഷേ, നമുക്ക് കേൾക്കുമ്പോൾ വിശ്വസിക്കാൻ പോലും പ്രയാസം തോന്നുന്ന ഒരു സൗഹൃദത്തിന്റെ കഥ. കാട്ടിലെ മൃ​ഗങ്ങളും നാട്ടിലെ മൃ​ഗങ്ങളും അത്ര എളുപ്പത്തിലൊന്നും കൂട്ടാകില്ല അല്ലേ? എന്നാൽ, അങ്ങനെ കൂട്ടാകുന്ന മൃ​ഗങ്ങളും ഉണ്ട് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. 

ഒരു കുട്ടിക്കുറുക്കനും വീട്ടിൽ വളർത്തുന്ന നായകളുമാണ് വീഡിയോയിൽ ഉള്ളത്. ഇവരുടെ ഉറ്റസൗഹൃദത്തിന്റെ കഥ ഇങ്ങനെയാണ്. നേരത്തെ ഈ വീട്ടിൽ ഉള്ള ഒരാളാണ് ഒറ്റക്കായിപ്പോയ, പരിക്കേറ്റുകിടന്ന ഈ കുട്ടിക്കുറുക്കനെ രക്ഷിച്ചത്. അയാൾ കുറുക്കനെ വീട്ടിൽ കൊണ്ടുവന്നു പരിചരിച്ചു. അങ്ങനെയാണ് കുറുക്കനും നായകളും ആദ്യമായി കാണുന്നത്. ആ സമയത്ത് അവർ വലിയ കൂട്ടുകാരുമായി. 

എന്നാൽ, കുറുക്കന് ആരോ​ഗ്യമൊക്കെ വീണ്ടുകിട്ടിയ സമയമായപ്പോൾ വന്യമൃ​ഗമായത് കാരണം അതിനെ കാട്ടിലേക്ക് തന്നെ തിരികെവിട്ടു. 

എന്നാൽ, തന്റെ കൂട്ടുകാരായ നായകളെ അങ്ങനെയങ്ങ് മറക്കാൻ കുറുക്കൻ തയ്യാറായിരുന്നില്ല. അങ്ങനെ എന്നും രാവിലെയും വൈകുന്നേരവും നായകളെ കാണാൻ കുറുക്കൻ എത്തും. അവ തമ്മിൽ ഒരുമിച്ച് കളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അച്ഛനോ അമ്മയോ ഒന്നുമില്ലാതെ ഒറ്റക്കായിപ്പോയ ഒരു പാവം കുഞ്ഞിക്കുറുക്കൻ, അതിനെ തിരികെ വിടണ്ടായിരുന്നു, പുറത്തുള്ള ലോകം ക്രൂരമാണ് എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഈ സൗഹൃദം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നാണ് മറ്റ് പലരും കമന്റ് നൽകിയത്. 

ലേ പാമ്പ്: എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ? ശരീരത്തിലാകെ ഇഴയുന്ന പാമ്പുകൾ, സ്നേക് യോ​ഗയുമായി സ്റ്റുഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ