കൊള്ളാം, ഇത് പൊളി തന്നെ; യുഎസ്സിലെ തെരുവിൽ ഇന്ത്യക്കാരുടെ പാനിപ്പൂരി, വൈറലായി വീഡിയോ

Published : Jun 10, 2024, 10:50 AM IST
കൊള്ളാം, ഇത് പൊളി തന്നെ; യുഎസ്സിലെ തെരുവിൽ ഇന്ത്യക്കാരുടെ പാനിപ്പൂരി, വൈറലായി വീഡിയോ

Synopsis

ഒരു പാനിപ്പൂരി മാത്രം കൊടുത്താൽ പോരാ, ഒരു സെറ്റ് പാനിപ്പൂരി ഓരോരുത്തർക്കും കൊടുക്കണം എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. കമന്റ് ബോക്സിൽ പാനിപ്പൂരിയുടെ രുചിയെ പ്രശംസിച്ചവരും കുറവല്ല.

ഇന്ത്യയുടെ രുചി വൈവിധ്യങ്ങൾ പേരു കേട്ടതാണ്. ഓരോ സംസ്ഥാനത്തിനുമുണ്ട് ഓരോ സ്പെഷ്യൽ വിഭവങ്ങൾ. ഇഷ്ടം പോലെ സ്ട്രീറ്റ് ഫുഡ്ഡും ഇന്ത്യയിൽ ഉണ്ട്. എന്നാൽ, വിദേശത്തുള്ള ഒരാൾക്ക് ഇന്ത്യയിലെ ഭക്ഷണം കഴിക്കൽ കുറച്ച് ശ്രമകരമായ ജോലി തന്നെയാണ്. കാരണം, വേറൊന്നുമല്ല, അത്ര സ്പൈസിയാണ് നമ്മുടെ ഭക്ഷണം. പക്ഷേ, വിദേശികൾ പലപ്പോഴും ഇന്ത്യയിൽ നിന്നായാലും, വിദേശത്തുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിൽ നിന്നായാലും നമ്മുടെ രുചി പരീക്ഷിച്ച് നോക്കാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

യുഎസ്സിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. മിനിയാപൊളിസ് തെരുവിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് currycornermn എന്ന യൂസറാണ്. 'ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് മിനിയാപൊളിസ് തെരുവുകളിലേക്ക് ഞങ്ങൾ കൊണ്ടുവന്നപ്പോൾ' എന്ന് കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് ഇവിടുത്തെ ലോക്കലായിട്ടുള്ള ആളുകളടക്കം നിരവധിപ്പേർ പാനിപ്പൂരി കഴിക്കുന്നതാണ്. 

എന്തായാലും, കഴിച്ചവരിൽ പലർക്കും സം​ഗതി ഇഷ്ടമായിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. പാനിപ്പൂരി നൽകുന്ന യുവാവ് അത് കഴിച്ചവരോട് എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നുണ്ട്. കൊള്ളാം എന്നാണ് ആളുകളുടെ മറുപടി. ഒരു ഇന്ത്യൻ യുവാവും അതിനിടയിൽ പാനിപ്പൂരി കഴിക്കുന്നത് കാണാം. 

വീഡിയോയ്ക്ക് ഒരുപാട് പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒരു പാനിപ്പൂരി മാത്രം കൊടുത്താൽ പോരാ, ഒരു സെറ്റ് പാനിപ്പൂരി ഓരോരുത്തർക്കും കൊടുക്കണം എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. കമന്റ് ബോക്സിൽ  പാനിപ്പൂരിയുടെ രുചിയെ പ്രശംസിച്ചവരും കുറവല്ല. പാനിപ്പൂരി വെറുമൊരു ഫുഡ് മാത്രമല്ല, അതൊരു വികാരമാണ് എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും