'മോഷ്ടിച്ചെടുത്തത് തിരികെ വേണം', ചോദ്യം തങ്ങളെ അസ്വസ്ഥമാക്കിയെന്ന് ബ്രിട്ടീഷ് യുവതി; വീഡിയോ വൈറൽ

Published : Nov 02, 2025, 09:41 PM IST
Malayali woman demanding british tourist to return of stolen items from India

Synopsis

കേരളത്തിലെത്തിയ ബ്രിട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്നും കൊഹിന്നൂർ രത്നം തിരികെ നൽകണമെന്നും പറയുന്ന സ്ത്രീകളുടെ വീഡിയോ വൈറലായി. ഉള്ളടക്ക സ്രഷ്ടാവായ എമ്മ പങ്കുവെച്ച വീഡിയോ, കൊളോണിയൽ ഭൂതകാലത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

 

കേരളം സന്ദര്‍ശിക്കാനെത്തിയെ രണ്ട് ബ്രീട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്ന് പറയുന്ന മലയാളി സ്ത്രീകളുടെ വീഡിയോ വൈറൽ. ഇംഗ്ലണ്ടുകാർ തങ്ങളെ കൊള്ളയടിച്ചെന്നും കുരുമുളക്, കൊഹിന്നീർ രത്നം തുടങ്ങി വില പിടിപ്പുള്ളതെല്ലാം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ കട്ടിക്കൊണ്ട് പോയെന്നും സ്ത്രീകൾ വളരെ ലാഘവത്തോടെ പറയുന്നു. അപ്രതീക്ഷിതമായി മലയാളി സ്ത്രീകളുടെ വിമ‍ർശനം കേട്ട് ചൂളുന്ന വിനോദ സഞ്ചാരികൾ പെട്ടെന്ന് തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം ഏഴര ലക്ഷം പേരാണ് കണ്ടത്.

ബ്രിട്ടീഷുകാര്‍ എല്ലാം മോഷ്ടിച്ചു

ബ്രീട്ടീഷ് ഉള്ളടക്ക സൃഷ്ടാവായ എമ്മയാണ് വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രയിലെ "ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിലൊന്ന്" എന്നാണ് ബ്രിട്ടീഷ് യാത്രക്കാർ ഈ സംഭാഷണത്തെ വിശേഷിപ്പിച്ചത്. എമ്മയും മറ്റൊരു സുഹൃത്തമൊത്ത് നടക്കുമ്പോഴാണ് മൂന്ന് സ്ത്രീകളെ കണ്ടുമുട്ടുന്നത്. ഇവരില്‍ ഒരു സ്ത്രീ അവരോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുന്നു. ഇംഗ്ലണ്ട് എന്ന് എമ്മ മറുപടി പറയുന്നു. പിന്നാലെ "ഇന്ത്യയിലെ ഇംഗ്ലീഷുകാർ നമ്മളെ കൊള്ളയടിച്ചു... നിധി, കുരുമുളക്, എല്ലാം. നിങ്ങൾ ഇവിടെ നിന്ന് കൊള്ളയടിച്ച വിലയേറിയതും അപൂർവവുമായ ഒരു വജ്രമാണ് കോഹിനൂർ. അത് ഇന്ത്യയ്ക്ക് തിരികെ നൽകുക." എന്ന് സ്ത്രീകളിലൊരാൾ പറയുന്നു. ഈ സമയം എമ്മയുടെ കൂടെയുള്ള ആൾ "നിങ്ങൾ എന്‍റെ പൂർവ്വികരോട് സംസാരിക്കണം" എന്ന് തമാശയായി പറയുന്നതും കേൾക്കാം. പിന്നാലെ ഇയാൾ ഞങ്ങൾ നല്ലൊരു റെയിൽവേ സ്റ്റേഷന്‍ നിർമ്മിച്ചെന്ന് പറയുന്നു. അതേസമയം "ഞങ്ങൾ ചാൾസ് രാജാവിനോട് സംസാരിച്ച് നിങ്ങളെ അറിയിക്കാം." എന്നായിരുന്നു എമ്മയുടെ മറുപടി. സ്ത്രീയുടെ സംഭാഷണം കൂടെയുള്ളവരില്‍ ചിരി പടർത്തുന്നു. ഇതോടെ വളരെ ഗൗരവമുള്ള സംഭാഷണങ്ങൾ തമാശയായി മാറുന്നു. 

 

 

കുറ്റബോധത്തോടെ എമ്മ

ത്യം പറഞ്ഞാൽ, യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് എമ്മ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ഇന്ത്യയിൽ എവിടെയും ഇതുപോലൊരു ഇടപെടൽ ഞങ്ങൾക്കുണ്ടായിട്ടില്ലെന്നും ഇത്തരമൊരു ചോദ്യം ചെയ്യലില്‍ എന്താണ് പറയേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും എമ്മ എഴുതുന്നു. ആ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങൾക്കറിയാം, അത് ഞങ്ങൾക്ക് പൂർണ്ണമായും മനസ്സിലാകും. കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ചത് ഭയാനകമായിരുന്നു, ഞങ്ങൾ കൂടുതൽ യാത്ര ചെയ്യുമ്പോൾ, കൊളോണിയലിസത്തിന്‍റെ നിഴലുകൾ ഇപ്പോഴും ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു, ചാൾസ് രാജാവിനെ വിളിച്ച് അറിയിക്കാമെന്ന് പറഞ്ഞു. പക്ഷേ ഉള്ളിന്‍റെ ഉള്ളിൽ, അത് ഞങ്ങളെ ചിന്തിപ്പിച്ചുവെന്നും എമ്മ എഴുതുന്നു.

പ്രതികരിച്ച് നെറ്റിസെന്‍സ്

വീഡിയോ ഓൺലൈനിൽ വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കൊളോണിയൽ ഭൂതകാലത്തെക്കുറിച്ച് ദശലക്ഷക്കണക്കിന് ആളുകൾക്ക് തോന്നുന്ന വികാരങ്ങളാണ് ആ സ്ത്രീ പ്രകടിപ്പിച്ചതെന്ന് പലരും പറഞ്ഞു. അവർ പറഞ്ഞത് 100% ശരിയാണ്. ബ്രിട്ടീഷ് മ്യൂസിയം കൊളോണിയൽ കാലഘട്ടത്തിലെ മോഷ്ടിച്ച ട്രോഫികൾക്കുള്ള ഒരു ട്രോഫി കാബിനറ്റാണെന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി