സിഡ്‌നിയിലെ ജീവിതച്ചെലവ് വെളിപ്പെടുത്തി സൈക്കോളജിസ്റ്റ്; സമ്പാദ്യം ലക്ഷങ്ങൾ, എങ്കിലും ഇന്ത്യയിലേക്ക് മടങ്ങുന്നെന്ന്, വീഡിയോ

Published : Sep 24, 2026, 02:07 PM IST
man decides to return to India

Synopsis

ഓസ്‌ട്രേലിയയിലെ ഉയർന്ന വരുമാനവും ആഡംബര ജീവിതവും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് സൈക്കോളജിസ്റ്റായ ദിവ്യാജ് ഗൗതം. പ്രതിമാസം അഞ്ച് ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്ന അദ്ദേഹം തന്‍റെ വരവ് ചെലവ് കണക്കുകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ മനഃശാസ്ത്ര മേഖലയിൽ പുതിയൊരു സംരംഭം തുടങ്ങാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

സ്‌ട്രേലിയയിലെ ഉയർന്ന വരുമാനവും ആഡംബര ജീവിതവും ഉപേക്ഷിച്ച് മാതൃരാജ്യത്തേക്ക് മടങ്ങാനൊരുങ്ങി പ്രവാസി സൈക്കോളജിസ്റ്റ്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ദിവ്യാജ് ഗൗതം ആണ് സിഡ്‌നിയിലെ തന്‍റെ പ്രതിമാസ ജീവിതച്ചെലവുകളും വരുമാനവും ഇൻസ്റ്റാഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. "സിഡ്‌നി വിടാൻ ഇനി 18 ദിവസങ്ങൾ മാത്രം" എന്ന അടിക്കുറിപ്പോടെ ദിവ്യാജ് ഗൗതം പങ്കുവെച്ച വീഡിയോയിൽ, ഓസ്‌ട്രേലിയയിലെ ജീവിതം അവസാനിപ്പിച്ച് താൻ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് സ്ഥിരീകരിച്ചു.

34,000 രൂപയിൽ നിന്ന് 6.7 ലക്ഷം രൂപയിലേക്ക്

ഓസ്‌ട്രേലിയയിലെത്തിയ തുടക്ക കാലത്ത് നിസ്സാര വേതനത്തിനാണ് താൻ ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ആദ്യ ജോലി: ഇന്ത്യൻ ഗ്രോസറി സ്റ്റോറിൽ ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്തു. പ്രതിവാര വരുമാനം ഏകദേശം 500 ഓസ്‌ട്രേലിയൻ ഡോളർ (34,000 ഇന്ത്യൻ രൂപ). രണ്ടാം ഘട്ടം: മൂന്ന് മാസങ്ങൾക്ക് ശേഷം റീട്ടെയിൽ മേഖലയിലേക്ക് മാറി. വരുമാനം ആഴ്ചയിൽ 1,100 ഡോളറായി (75,000 ഇന്ത്യൻ രൂപ) ഉയർന്നു. ഇതിനൊപ്പം 'സൈക്കോസോഷ്യൽ റിസ്ക് കൺസൾട്ടന്‍റായി' സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. ഒരു ക്ലയന്‍റിൽ നിന്ന് പ്രതിമാസം 3,000 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) വരെ ഈടാക്കിയിരുന്നു. തന്‍റെ കരിയറിന്‍റെ ഉച്ചസ്ഥായിയിൽ പ്രതിമാസം 10,000 ഡോളർ (6.7 ലക്ഷം രൂപ) വരെ സമ്പാദിച്ചിരുന്നെന്ന് ഗൗതം വെളിപ്പെടുത്തുന്നു. ഇക്കാലത്ത് നികുതി കിഴിച്ച ശേഷം പ്രതിമാസം 7,500 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) അദ്ദേഹത്തിന് കൈയ്യിൽ ലഭിച്ചിരുന്നു.

പ്രതിമാസം ചെലവ് 2.6 ലക്ഷം!

സിഡ്‌നിയിലെ പ്രതിമാസ ചെലവുകൾ ആകെ 2.6 ലക്ഷം രൂപയാണന്നാണ് ഇദ്ദേ​ഹം പറയുന്നത്. വീട്ടുവാടക: 2,400 ഓസ്‌ട്രേലിയൻ ഡോളർ (1.62 ലക്ഷം രൂപ). ഗ്രോസറി (പലചരക്ക് സാധനങ്ങൾ): 500 ഓസ്‌ട്രേലിയൻ ഡോളർ (34,000 രൂപ). വൈദ്യുതി, ഗ്യാസ്, വെള്ളം: 350 ഓസ്‌ട്രേലിയൻ ഡോളർ (24,000 രൂപ). സൗഹൃദകൂട്ടായ്മകളും വിനോദവും: 500 - 600 ഓസ്‌ട്രേലിയൻ ഡോളർ (34,000 - 40,000 രൂപ) ജിം അംഗത്വം: 100 ഓസ്‌ട്രേലിയൻ ഡോളർ (7,000 രൂപ) . പ്രതിമാസ ചെലവുകൾ കഴിഞ്ഞ് ഓരോ മാസവും 3,600 ഓസ്‌ട്രേലിയൻ ഡോളറോളം (ഏകദേശം 2.4 ലക്ഷം രൂപ) സമ്പാദിക്കാൻ തനിക്ക് സാധിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഉയർന്ന വരുമാനവും മികച്ച സമ്പാദ്യവും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഓസ്‌ട്രേലിയ വിടുന്നതെന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചോദ്യത്തിന് ഗൗതം വ്യക്തമായ മറുപടി നൽകുന്നു, "കുറച്ചുകാലമായി നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇന്ത്യയിലെ മനഃശാസ്ത്ര മേഖലയിൽ സ്വന്തമായി പുതിയൊരു സംരംഭം കെട്ടിപ്പടുക്കാനാണ് ഞാൻ ലക്ഷ്യമിടുന്നത്." എന്നായിരുന്നു അദ്ദേ​ഹത്തിന്‍റെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

വിമാന ജനലിൽ ഗണപതി ചിത്രം; ‘നോ ഫ്ലൈ ലിസ്റ്റ്’ ലിസ്റ്റിൽ ഉൾപ്പെടുത്തമെന്ന് നെറ്റിസെൺസ്, യാഥാർത്ഥ്യം മറ്റൊന്നെന്ന് ചിത്രകാരി
മേശയിലും കസേരയിലും ഓടിനടന്ന് എലികൾ! രാജ്കോട്ടിലെ മക്‌ഡൊണാൾഡ്സിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ, പക്ഷേ പിഴ വെറും 3,000 രൂപ, വീഡിയോ