എന്നാലും എന്റെ സ്പൈഡർമാനേ, നിങ്ങൾക്കീ ​ഗതി വന്നല്ലോ? സ്റ്റേഷന് മുന്നിൽ യാചിക്കുന്ന വീഡിയോ, വൈറൽ

Published : Sep 26, 2024, 10:25 AM ISTUpdated : Sep 26, 2024, 10:29 AM IST
എന്നാലും എന്റെ സ്പൈഡർമാനേ, നിങ്ങൾക്കീ ​ഗതി വന്നല്ലോ? സ്റ്റേഷന് മുന്നിൽ യാചിക്കുന്ന വീഡിയോ, വൈറൽ

Synopsis

'ആരെങ്കിലും ഈ സ്പൈഡർമാന് ഭിക്ഷ നൽകൂ' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഓരോ ദിവസവും എന്തെല്ലാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിത്തീരുന്നത്. കണ്ടന്റ് ക്രിയേറ്റർമാർ വ്യൂവിന് വേണ്ടി ഓരോ ദിവസവും പുതിയ പുതിയ ഐഡിയകളുമായിട്ടാണ് എത്തുന്നത്. എന്തായാലും, അതിൽ ഒരെണ്ണമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. സ്പൈഡർമാനെ എങ്ങനെയെല്ലാം, എവിടെയെല്ലാം അവതരിപ്പിക്കാമോ അവിടെയെല്ലാം അവതരിപ്പിക്കുകയാണ് യുവാവ്. എന്നാൽ, സ്പൈഡർമാനോട് എന്തിനാടാ ഇങ്ങനെ ഒരു ചതി എന്ന് ചോദിക്കുന്നവരും ഉണ്ട്. 

അതിൽ ഏറ്റവും ഒടുവിലായി സ്പൈഡർമാൻ യാചിക്കുന്ന രം​ഗമാണ് പകർത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ കല്യാൺ സ്റ്റേഷന് മുന്നിൽ നിന്നാണ് ഈ രം​ഗം പകർത്തിയിരിക്കുന്നത്. 'ആരെങ്കിലും ഈ സ്പൈഡർമാന് ഭിക്ഷ നൽകൂ' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. shaddyman98 എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് സ്പൈഡർമാൻ വേഷമിട്ട യുവാവ് സ്റ്റേഷന് മുന്നിലിരുന്ന് കൈനീട്ടി യാചിക്കുന്നതാണ്. 

ചിലരെല്ലാം ചിരിയോടും ചിലരെല്ലാം അമ്പരപ്പോടും സ്പൈഡർമാന്റെ വേഷത്തിൽ യുവാവ് യാചിക്കുന്നത് നോക്കി നിൽക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡ‍ിയോ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെയും യുവാവ് സ്പൈഡർമാന്റെ വേഷത്തിലുള്ള അനേകം വീഡിയോകൾ ഇതുപോലെ ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമുണ്ടായിട്ടുണ്ട്. അതിൽ ഡാൻസ് ചെയ്യുന്ന സ്പൈഡർമാനെയും, ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുന്ന സ്പൈഡർമാനെയും ഒക്കെ കാണാം. മറ്റൊരു വീഡിയോയിൽ കാണാൻ സാധിക്കുന്നത് വെൽഡിം​ഗ് ഷോപ്പിൽ ജോലി ചെയ്യുന്ന സ്പൈഡർമാനെയാണ്. ഒരുപാട് പേരാണ് യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളതും. 

ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ടോണി (സ്റ്റാർക്ക്) മരിച്ചതിന് ശേഷമുള്ള സ്പൈഡർമാൻ്റെ സാമ്പത്തിക സ്ഥിതി ഇതാണ്' എന്നാണ്. 'കല്ല്യാൺ ബി​ഗിനേഴ്സിന് വേണ്ടിയുള്ളതല്ല എന്നതിന്റെ ഉദാഹരണമാണ് ഇത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു