മുതലയെ അടുത്തേക്ക് വിളിച്ചുവരുത്തി വെറും കൈകൊണ്ട് ഭക്ഷണം നൽകുന്ന മനുഷ്യൻ!

Published : Aug 04, 2022, 09:14 AM IST
മുതലയെ അടുത്തേക്ക് വിളിച്ചുവരുത്തി വെറും കൈകൊണ്ട് ഭക്ഷണം നൽകുന്ന മനുഷ്യൻ!

Synopsis

പിന്നെ കാണുന്നത് അവിശ്വസനീയം എന്ന് തോന്നുന്ന കാഴ്ചയാണ്. ഇയാൾ തന്റെ കാലുകൾ കൊണ്ട് അതിനെ ചേർത്ത് പിടിക്കുന്നു. മുതല അയാളുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. അതിന് ശേഷം മുതല എങ്ങു നിന്നാണോ വന്നത് അങ്ങോട്ട് തന്നെ തിരികെ നീന്തി പോവുകയാണ്.

വീട്ടിൽ 'പെറ്റി'നെ വളർത്തുന്നുണ്ട് എന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ നമ്മൾ കരുതും അതൊരു പട്ടിയോ പൂച്ചയോ ആയിരിക്കും എന്ന്. അല്ലെങ്കിൽ ഒരു മത്സ്യം ആയിരിക്കും എന്ന്. ചില ആളുകൾ തത്തകളെയും മറ്റും പെറ്റ് ആയി വളർത്താറുണ്ട്. വിദേശങ്ങളിലൊക്കെ ആമകളെ പെറ്റ് ആയി വളർത്തുന്നവരും ഉണ്ട്. എന്നാൽ, ഒരു മുതലയെ പെറ്റ് ആയി വളർത്തുമോ? 

വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ ഒരാൾ തന്റെ ന​ഗ്നമായ കൈകൾ കൊണ്ട് ഒരു മുതലയ്ക്ക് ഭക്ഷണം നൽകുന്നതാണ് കാണുന്നത്. വീഡിയോയിൽ ഒരാൾ ഒരു തടാകത്തിൽ ഒരു ബോട്ടിന്റെ അറ്റത്ത് നിൽക്കുന്നതായി കാണാം. അയാൾ ആദ്യം മുതലയെ വിളിക്കുന്നു. അപ്പോൾ മുതല വളരെ 'വിനയ'ത്തോടെ അടുത്തേക്ക് വരികയാണ്. 

പിന്നെ കാണുന്നത് അവിശ്വസനീയം എന്ന് തോന്നുന്ന കാഴ്ചയാണ്. ഇയാൾ തന്റെ കാലുകൾ കൊണ്ട് അതിനെ ചേർത്ത് പിടിക്കുന്നു. മുതല അയാളുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. അതിന് ശേഷം മുതല എങ്ങു നിന്നാണോ വന്നത് അങ്ങോട്ട് തന്നെ തിരികെ നീന്തി പോവുകയാണ്. നമ്മൾ എങ്ങനെയാണോ നമ്മുടെ പെറ്റിനോട് ഇടപഴകുന്നത് അത് പോലെ തന്നെയാണ് അയാൾ മുതലയോട് ഇടപഴകുന്നതും. അതിനാലാണ് സാമൂഹിക മാധ്യമത്തിലുള്ളവർ അത് അയാളുടെ പെറ്റ് ആയിരിക്കാം എന്ന് ഊഹിച്ചത്. 

'The Figgen' എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഇതെന്ത് തരത്തിലുള്ള പെറ്റാണ് ബ്രോ' എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മൂന്ന് മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മുതലയോട് എത്ര അടുത്താണ് മനുഷ്യൻ ഇടപഴകുന്നത് എന്നത് കണ്ട എല്ലാവരും അമ്പരന്നു. 'എനിക്ക് അത് കാണാൻ പോലും വയ്യ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

ഏതായാലും വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

'അനാവശ്യം ചോദിക്കരുത്'; സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തോട് ചൂടായി മന്ത്രി, വീഡിയോ
സ്കൂൾ ബസ് തടഞ്ഞ് നിർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കി വിട്ട് മദ്യപാനികൾ, വീഡിയോ വൈറൽ