എന്താ ഒരു ചൂട്; ചൂടിൽ വലഞ്ഞ രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ, വൈറലായി വീഡിയോ

Published : Oct 08, 2021, 03:31 PM IST
എന്താ ഒരു ചൂട്; ചൂടിൽ വലഞ്ഞ രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ, വൈറലായി വീഡിയോ

Synopsis

ആക്രമണത്തിന്റെ യാതൊരു ലക്ഷണവും കാണിക്കാത്തതിനാൽ ആ മനുഷ്യൻ ബക്കറ്റിൽ വെള്ളം നിറച്ച് പാമ്പിനെ കുളിപ്പിച്ചു. 

മനുഷ്യർ മൃഗങ്ങളെ സഹായിക്കുന്ന നൂറുകണക്കിന് വീഡിയോകൾ (Video) നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇനി പറയുന്ന വീഡിയോയിൽ ഒരാൾ സഹായിക്കുന്നത് വെറുമൊരു മൃഗത്തെ അല്ല. ആരും കണ്ടാൽ ഭയന്ന് പോകുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെയാണ്. ഇപ്പോൾ രാജ്യത്തിന്റെ പലയിടത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും വെള്ളം കിട്ടാതെ ഈ ചൂടത്ത് പ്രയാസപ്പെടുന്നു. അങ്ങനെ ദാഹിച്ച് വലഞ്ഞ ഒരു രാജവെമ്പാലയെ (King Cobra) കുളിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് (Viral).  

പാമ്പിന് നല്ല ചൂടും ദാഹവുമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വെള്ളം തേടി ഒരു റെസിഡൻഷ്യൽ കോളനിയിലെത്തിയതെന്നും പറയപ്പെടുന്നു. അവിടെയുള്ള എല്ലാവരും അതിനെ കണ്ട് ഭയന്ന് ഓടിപ്പോയപ്പോൾ, ദയാലുവായ ഒരു വ്യക്തി അതിനെ രക്ഷിക്കാൻ മുന്നോട്ട് വന്നു. ദുരിതത്തിലായ പാമ്പിനെ അദ്ദേഹം തന്റെ ജീവൻ പോലും വകവയ്ക്കാതെ സഹായിക്കാൻ തീരുമാനിച്ചു. ആക്രമണത്തിന്റെ യാതൊരു ലക്ഷണവും കാണിക്കാത്തതിനാൽ ആ മനുഷ്യൻ ബക്കറ്റിൽ വെള്ളം നിറച്ച് പാമ്പിനെ കുളിപ്പിച്ചു. കൂടാതെ, കുടിവെള്ളവും നൽകി. ഹെലികോപ്റ്റർ_യാത്ര_ എന്ന ഉപയോക്താവ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഇതുവരെ 33 ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.    

ഹൃദയസ്പർശിയായ അദ്ദേഹത്തിന്റെ പ്രവൃത്തി കണ്ട് എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. പാമ്പിനെ സഹായിച്ചതിന് ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ വിഷമുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.    


 

PREV
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ