ഇടതുവശത്തുകൂടി പാ‍ഞ്ഞുവന്ന് ബസ്, ഇരുബസുകൾക്കിടയിൽ യുവാവ്, അത്ഭുതകരമായി രക്ഷപ്പെടൽ

Published : Jan 25, 2025, 07:48 PM IST
ഇടതുവശത്തുകൂടി പാ‍ഞ്ഞുവന്ന് ബസ്, ഇരുബസുകൾക്കിടയിൽ യുവാവ്, അത്ഭുതകരമായി രക്ഷപ്പെടൽ

Synopsis

യുവാവ് രണ്ടു ബസിനും ഇടയിൽ അമർന്നു പോയേക്കാവുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നത്. എന്നാൽ, യുവാവ് താഴേക്ക് വീഴുന്നു. അതിനാൽ തന്നെ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത് കാണാം.

വലിയ പല അപകടങ്ങളിൽ നിന്നും വളരെ അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യരുണ്ട്. അങ്ങനെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തമിഴ് നാട്ടിലുണ്ടായത്. നമ്മുടെ തീരെ അശ്രദ്ധമായ ഒരു പ്രവൃത്തി എത്ര വലിയ അപകടത്തിലേക്കും എത്തിയേക്കാം എന്നതിന്റെ നേർസാക്ഷ്യമാണ് ഈ വീഡിയോ. ഒരു വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി ഒരു യുവാവ് രക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

വീഡിയോയിൽ തുടക്കത്തിൽ ഒരു ബസ് പോകുന്നതാണ് കാണുന്നത്. ആ ബസ് തന്നെ റോഡിന്റെ കുറച്ച് ഓരത്ത് കൂടിയാണ് പോകുന്നത്. ആ സമയത്ത് ഒരു യുവാവ് അതുവഴി ബസിന്റെ അടുത്തുകൂടി അതിന് പിറകുവശത്തേക്ക് പോകുന്നു. പെട്ടെന്നാണ് ഒട്ടും പ്രതീക്ഷിക്കാതെ, തെറ്റായ രീതിയിൽ ഒരു ബസ് അതുവഴി വരുന്നത്, ആദ്യം കണ്ട ബസ് ഓടിക്കൊണ്ടിരിക്കുന്ന അതേ ദിശയിലേക്കാണ് ഈ ബസും ഓടുന്നത്. ആ ബസ് യുവാവിനെ ഇടിച്ചിടുന്നതാണ് പിന്നെ കാണുന്നത്. 

യുവാവ് രണ്ടു ബസിനും ഇടയിൽ അമർന്നു പോയേക്കാവുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നത്. എന്നാൽ, യുവാവ് താഴേക്ക് വീഴുന്നു. അതിനാൽ തന്നെ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത് കാണാം. അപ്പോഴേക്കും രണ്ട് ബസുകളും നിർത്തുന്നുണ്ട്. ആദ്യം പോയിരുന്ന ബസിൽ നിന്നും ജീവനക്കാരൻ പുറത്തിറങ്ങുന്നതും യുവാവിനെ ഇടിച്ച ബസിലെ ഡ്രൈവറോട് കയർക്കുന്നതും കാണാം. പിന്നാലെ മറ്റ് ആളുകളും ആ ബസിന്റെ അടുത്തുകൂടി പോകുന്നത് കാണാം. 

വെങ്കടേഷ് ​ഗാരെ എന്നയാളാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. പട്ടുകോട്ടൈയിലാണ് സംഭവം നടന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. 

'മദ്യപിച്ച് വാഹനമോടിക്കരുത്' എന്ന ബാനറുമായി യുവാവിനോട് ട്രാഫിക് ജംഗ്ഷനിൽ നിൽക്കാൻ ഉത്തരവിട്ട് മുംബൈ ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തല കീഴായി തൂങ്ങിക്കിടന്ന് വധുവിന് 'സ്പൈഡർമാർ കിസ്' നൽകുന്ന വരൻ; വീഡിയോ വൈറൽ
കൈവിട്ട പ്രതികാരം, കസേര വലിച്ച് താഴെയിട്ടതിന് സുഹൃത്ത് നൽകിയ പ്രതികാരം കണ്ട് ഞെട്ടി നെറ്റിസെൻസ്, വീഡിയോ വൈറൽ