ആരിവൻ, കരടിക്ക് കോലുമുട്ടായി കൊടുത്ത് മയക്കിയെടുത്തവൻ? വീഡിയോ 

Published : Mar 14, 2024, 01:02 PM IST
ആരിവൻ, കരടിക്ക് കോലുമുട്ടായി കൊടുത്ത് മയക്കിയെടുത്തവൻ? വീഡിയോ 

Synopsis

കരടി നല്ല അക്ഷമനാണ് എന്നും ലോലിപ്പോപ്പിനോട് കൊതിയുണ്ട് എന്നുമാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. പിന്നീട് കരടി തന്നെ അത് കയ്യിൽ പിടിച്ചുകൊണ്ട് ആസ്വദിച്ച് കഴിക്കുന്നതും കാണാം.

പൊടുന്നനെ കൺമുന്നിൽ ഒരു കരടി വന്നു നിന്നാലെന്തുണ്ടാവും? ഭൂരിഭാ​ഗം പേരും ഉറപ്പായും പേടിക്കും. ചിലപ്പോൾ ജീവൻ തന്നെ പോകുന്നത്രയും പേടിക്കും. കാരണം, കരടി ഒരു വന്യമൃ​ഗമാണ്. അത് അക്രമിക്കാൻ എല്ലാവിധ സാധ്യതകളും ഉണ്ട്. എന്നാൽ, കരടിക്ക് ലോലിപ്പോപ്പ് കൊടുത്ത് മയക്കിയെടുക്കുന്ന ഒരാളെ കാണണോ? 

സോഷ്യൽ മീഡിയയിലാണ് അങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആൻ്റൺ ഖാർസെങ്കോ ആണ് കരടിക്ക് കോലുമുട്ടായി കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഈ കരടി ഇയാളുടെ പെറ്റ് ആനിമലാണ് എന്നാണ് വീഡിയോയിൽ നിന്നും ഇയാളുടെ പ്രൊഫൈലിൽ നിന്നും മനസിലാവുന്നത്. അതിന്‍റെ പേര് ടോം എന്നാണ്. വീഡിയോയിൽ കാണുന്നത്, ഇയാൾ ഒരു ലോലിപ്പോപ്പുമായി വരുന്നതാണ്. പിന്നീട് അതിന്റെ കവർ പൊളിച്ച ശേഷം അത് കരടിയുടെ വായിലേക്ക് വച്ചു കൊടുക്കുന്നു. 

കടലാസ് പൊളിച്ചു മാറ്റുമ്പോൾ തന്നെ കരടി വേ​ഗം താ എന്ന മട്ടിൽ ഇയാളെ നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കരടി നല്ല അക്ഷമനാണ് എന്നും ലോലിപ്പോപ്പിനോട് കൊതിയുണ്ട് എന്നുമാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. പിന്നീട് കരടി തന്നെ അത് കയ്യിൽ പിടിച്ചുകൊണ്ട് ആസ്വദിച്ച് കഴിക്കുന്നതും കാണാം. അതിനിടയിൽ ആന്റൺ കരടിയുടെ തലയിലും മറ്റും തലോടുന്നുണ്ട്. ഇരുവരും നല്ല അടുപ്പത്തിലാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

നെറ്റിസൺസിനെ ഈ വ്യത്യസ്തമായ കാഴ്ച വല്ലാതെ ആകർഷിച്ചു. ഒരാൾ പറഞ്ഞിരിക്കുന്നത് 'റഷ്യക്കാർ എന്തിനെയും വളർത്തുമൃ​ഗങ്ങളാക്കി മാറ്റും' എന്നാണ്. വേറൊരാൾ പറഞ്ഞിരിക്കുന്നത്, 'അവൻ നിങ്ങളുടെ കൂടെ ഹാപ്പിയാണ് എന്ന് തോന്നുന്നു, പക്ഷേ സം​ഗതി ഇങ്ങനെയൊക്കെ ആണെങ്കിലും കരടി ഒരു വന്യമൃ​ഗമാണ് എന്ന് മറക്കരുത്' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി
തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച