ഇന്ത്യക്കാര്‍ക്കേ പറ്റൂ, പ്രഷർ കുക്കർ വച്ച് ഇസ്തിരിയിട്ട് യുവതി, മൂക്കത്തുവിരൽവച്ച് നെറ്റിസൺസ്

Published : Mar 13, 2024, 04:40 PM IST
ഇന്ത്യക്കാര്‍ക്കേ പറ്റൂ, പ്രഷർ കുക്കർ വച്ച് ഇസ്തിരിയിട്ട് യുവതി, മൂക്കത്തുവിരൽവച്ച് നെറ്റിസൺസ്

Synopsis

ഇൻഡക്ഷൻ സ്റ്റൗവിൽ ഒരു പ്രഷർ കുക്കർ വച്ചിരിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. പ്രഷർ കുക്കർ യുവതി കരുതിയിരുന്ന അത്രയും ചൂടായി എന്ന് തോന്നിയപ്പോൾ അവരത് എടുക്കുന്നത് കാണാം. 

ഇന്ത്യക്കാരുടെ ഒരാളും ചെയ്യാത്ത തരത്തിലുള്ള ചില പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. എന്ത് പ്രശ്നമുണ്ടെങ്കിലും എന്ത് പോരായ്മയുണ്ടെങ്കിലും അതിനൊക്കെ എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്താൻ ഇന്ത്യക്കാർ മിടുക്കരാണ്. എന്തായാലും, അതുപോലെ ഒരു പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഇസ്തിരിപ്പെട്ടിക്ക് വല്ല തകരാറും സംഭവിച്ചു, അല്ലെങ്കിൽ കറന്റില്ല. നിങ്ങൾ എങ്ങനെ ഇസ്തിരിയിടും? ഒന്നുകിൽ പുറത്ത് കൊടുക്കും. അല്ലെങ്കിൽ പഴയ മട്ടിലുള്ള ചിരട്ടപ്പെട്ടിയോ മറ്റോ വച്ച് ഇസ്തിരി ഇടും അല്ലേ? എന്നാൽ, അതൊന്നും വേണ്ടി വരില്ല. അതിനെയൊക്കെ വെല്ലുന്ന ഒരു വഴിയാണ് ഈ യുവതി കണ്ടുപിടിച്ചിരിക്കുന്നത്. അതിൽ കാണുന്നത് പ്രഷർ കുക്കർ വച്ചുകൊണ്ട് യുവതി ഷർട്ട് ഇസ്തിരിയിടുന്നതാണ്. ഇൻഡക്ഷൻ സ്റ്റൗവിൽ ഒരു പ്രഷർ കുക്കർ വച്ചിരിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. പ്രഷർ കുക്കർ യുവതി കരുതിയിരുന്ന അത്രയും ചൂടായി എന്ന് തോന്നിയപ്പോൾ അവരത് എടുക്കുന്നത് കാണാം. 

പിന്നാലെ, അവിടെ വച്ചിരിക്കുന്ന ഒരു ഷർട്ട് ആ പ്രഷർ കുക്കർ വച്ച് നന്നായി ഇസ്തിരിയിടുന്നതാണ് കാണാൻ സാധിക്കുന്നത്. ദോഷം പറയരുതല്ലോ, ഷർട്ടൊക്കെ നന്നായി ചുളിവ് മാറിയിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയത്. എന്നാൽ, അതേസമയം തന്നെ നമുക്കറിയാം കുക്കർ വളരെ അപകടം പിടിച്ച ഒന്നാണ് എന്ന്. അതിനാൽ, ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ മുന്നുംപിന്നും നോക്കുന്നത് നന്നായിരിക്കും എന്ന് ഓർമ്മിപ്പിച്ചവരും കുറവല്ല. 

എന്തായാലും, ഏതൊക്കെ അവസ്ഥയിലും അതിനെ മറികടക്കാനുള്ള പൊടിക്കൈകളൊക്കെ ഇന്ത്യക്കാരുടെ കയ്യിലുണ്ട് എന്നാണ് ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്