മദ്യം, ബീഡി, പാൻ; അച്ഛന്റെ ആത്മാവിന് ശാന്തികിട്ടാൻ മകൻ ചിതയിൽ സമർപ്പിച്ചത്

Published : Jan 12, 2024, 05:11 PM IST
മദ്യം, ബീഡി, പാൻ; അച്ഛന്റെ ആത്മാവിന് ശാന്തികിട്ടാൻ മകൻ ചിതയിൽ സമർപ്പിച്ചത്

Synopsis

ഏതായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിനെ എതിർത്തും വിമർശിച്ചും നിരവധിപ്പേരാണ് കമന്റുകളിട്ടത്. ഒരു വിഭാ​ഗം പറഞ്ഞത് അച്ഛന് ഇഷ്ടപ്പെട്ട വസ്തുക്കൾ നൽകുന്നതിലൂടെ ആ യുവാവ് മകനെന്ന നിലയിൽ തന്റെ കടമ തന്നെയാണ് നിർവഹിച്ചത് എന്നാണ്.

ശവസംസ്കാരച്ചടങ്ങിന് ഓരോ രീതികളുണ്ട് അല്ലേ? എന്നാൽ, ആ രീതികളിൽ നിന്നെല്ലാം മാറിനടന്ന ഒരു യുവാവ് അടുത്തിടെ ആളുകളുടെ ആശ്ചര്യത്തിന് കാരണമായി. വാരണാസിയിലെ മണികർണിക ഘാട്ടിൽ പിതാവിന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു യുവാവ്. ശവസംസ്കാര സമയത്ത് അച്ഛന് യുവാവ് മദ്യവും, ബീഡിയും, പാനും നൽകിയതാണ് ആളുകളെ അമ്പരപ്പിച്ചത്.

എങ്കിലും, എന്തിനാണ് ചിതയിൽ മദ്യവും ബീഡിയും പാനും സമർപ്പിച്ചത് എന്ന ചോദ്യത്തിനും യുവാവിന് മറുപടി ഉണ്ടായിരുന്നു. അച്ഛന്റെ ആ​ഗ്രഹങ്ങളൊന്നും പൂർത്തീകരിക്കാതെ പോകരുത് എന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് പൂർത്തീകരിക്കാൻ വേണ്ടിയാണ് താൻ മദ്യവും ബീഡിയുമൊക്കെ നൽകിയത് എന്നാണ് മകന്റെ മറുപടി. ഇതിന്റെ വീഡിയോയും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയിൽ പിതാവിന്റെ ചിതയിലേക്ക് മകൻ മദ്യമൊഴിക്കുന്നതും ബീഡി വയ്ക്കുന്നതും പാൻ വയ്ക്കുന്നതും ഒക്കെ കാണാം. 

ഓരോന്നായി നൽകിയ ശേഷം മകൻ പറയുന്നത്, അച്ഛന്റെ ഒരാ​ഗ്രഹവും നടക്കാതെ പോകരുത് എന്നാണ്. അവിടെ കൂടിനിന്ന ഒരുപാടാളുകൾ യുവാവ് ചെയ്തതിനെ അം​ഗീകരിച്ചു. അവർ 'ഹര ഹര മഹാദേവ' എന്ന് ഉരുവിടുന്നതും കേൾക്കാം. സാധാരണയായി മരിച്ച മനുഷ്യർക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം മരണശേഷം നൽകുന്ന പതിവുണ്ട്. അങ്ങനെയാകുമ്പോൾ അവരുടെ മരണാനന്തരയാത്രയെ അത് എളുപ്പമാക്കും എന്നാണ് കരുതുന്നത്. അപ്പോൾ പിന്നെ തന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട മദ്യം, ബീഡി, പാൻ എന്നിവ നൽകിയതിന് ഈ മകനെ കുറ്റം പറയാനൊക്കുമോ അല്ലേ? 

 

 

ഏതായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിനെ എതിർത്തും വിമർശിച്ചും നിരവധിപ്പേരാണ് കമന്റുകളിട്ടത്. ഒരു വിഭാ​ഗം പറഞ്ഞത് അച്ഛന് ഇഷ്ടപ്പെട്ട വസ്തുക്കൾ നൽകുന്നതിലൂടെ ആ യുവാവ് മകനെന്ന നിലയിൽ തന്റെ കടമ തന്നെയാണ് നിർവഹിച്ചത് എന്നാണ്. എന്നാൽ, ആചാരം അങ്ങനെയല്ല എന്നും, ആചാരം തെറ്റിച്ചു എന്നും പറഞ്ഞ് യുവാവിനെ എതിർക്കുകയാണ് മറ്റൊരു വിഭാ​ഗം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും