നായയ്ക്ക് സിപിആർ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാളെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

Published : Jun 05, 2022, 03:00 PM IST
നായയ്ക്ക് സിപിആർ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാളെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

Synopsis

ഈ സംഭവം നടന്നത് എവിടെയാണ് എന്നോ, എപ്പോഴാണ് എന്നോ, ആ മനുഷ്യൻ ആരാണ് എന്നോ അറിയില്ല. പക്ഷേ, വീഡിയോ ആരുടേയും ഹൃദയത്തെ സ്പർശിക്കും എന്നതിൽ സംശയമില്ല. 

മൃ​ഗങ്ങളോടുള്ള സ്നേഹം കരുണയുടെ ലക്ഷണമാണ് എന്ന് പറയാറുണ്ട്. എല്ലാ ജീവജാലങ്ങളോടും സ്നേഹം കാണിക്കുമ്പോഴാണ് നാം നല്ല മനുഷ്യരാകുന്നത്. അതുപോലെ ഒരു മനുഷ്യന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. തെരുവുനായയാണ് എന്ന് തോന്നിക്കുന്ന ഒരു നായ(dog)യ്ക്ക് സിപിആർ(CPR) നൽകുകയാണ് ഒരു മനുഷ്യൻ. ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ ആണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 'ചില നേരത്തെ അത്ഭുതം ദയവുള്ള ഹൃദയമുള്ള, നല്ല മനുഷ്യരാണ്' എന്നും അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. 

ഈ സംഭവം നടന്നത് എവിടെയാണ് എന്നോ, എപ്പോഴാണ് എന്നോ, ആ മനുഷ്യൻ ആരാണ് എന്നോ അറിയില്ല. പക്ഷേ, വീഡിയോ ആരുടേയും ഹൃദയത്തെ സ്പർശിക്കും എന്നതിൽ സംശയമില്ല. കുറച്ച് നേരത്തെ മനുഷ്യന്റെ ശ്രമങ്ങൾക്ക് ശേഷം നായ ജീവിതത്തിലേക്ക് തിരികെ വരുന്നത് വീഡിയോയിൽ വ്യക്തമാണ്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. 'സിപിആർ ജീവൻ രക്ഷിക്കാൻ വളരെ അത്യാവശ്യം വേണ്ടുന്ന ഒന്നാണ്. എല്ലാവരും അതിൽ പരിശീലനം നേടിയിരിക്കണം. മൃ​ഗങ്ങളും നമ്മളിൽ നിന്നും അത്തരം നന്മ അർഹിക്കുന്നുണ്ട്' എന്നാണ് ഒരാൾ കമന്റ് ചെയ്‍തത്. 'ജീവൻ രക്ഷിക്കുക എന്നതിൽ കവിഞ്ഞൊരു നല്ല കാര്യമില്ല' എന്നാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. 'തങ്കത്തിന്റെ ഹൃദയമുള്ള ശരിയായ മനുഷ്യൻ' എന്നാണ് മറ്റൊരാൾ എഴുതിയത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ
‌ഞെട്ടിക്കുന്ന വീഡിയോ; വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് അമ്മ, ശ്വാസം മുട്ടി കുട്ടി