ഇത് ഫ്യൂഷനല്ല കൺഫ്യൂഷനാണ്; 'ചിക്കൻ ടിക്ക ചോക്ലേറ്റ്', അയ്യോ സങ്കല്പിക്കാൻ പോലും വയ്യേ എന്ന് നെറ്റിസൺസ്

Published : Dec 16, 2024, 02:19 PM IST
ഇത് ഫ്യൂഷനല്ല കൺഫ്യൂഷനാണ്; 'ചിക്കൻ ടിക്ക ചോക്ലേറ്റ്', അയ്യോ സങ്കല്പിക്കാൻ പോലും വയ്യേ എന്ന് നെറ്റിസൺസ്

Synopsis

ഇത് ഫ്യൂഷനാണോ അതോ കൺഫ്യൂഷനാണോ എന്നാണ് ഇത് കാണുന്ന ആളുകളുടെ ചോദ്യം. 'ചിക്കൻ ടിക്ക ചോക്ലേറ്റ്' അതാണ് ഈ വിഭവം. സം​ഗതി വൈറലായതോടെ ചൂടുപിടിച്ച ചർച്ചയാണ് ഇതിന് പിന്നാലെയുണ്ടാവുന്നത്.

എന്ത് വേണമെങ്കിലും കിട്ടുന്നൊരിടമാണ് ഇന്ന് സോഷ്യൽ മീഡിയ. ഏറ്റവും വിചിത്രമായ ചില വിഭവങ്ങളുടെ കോംപിനേഷനുകൾ കാണണോ? സോഷ്യൽ മീഡിയയിൽ കാണാം. അങ്ങനെയുള്ള അനേകം അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒരിക്കലും ഒരുമിച്ച് കഴിക്കാനേ സാധിക്കില്ല എന്ന് നമ്മൾ കരുതുന്ന പല വിഭവങ്ങളും നമുക്ക് ഇവിടെ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. 

ഇത് ഫ്യൂഷനാണോ അതോ കൺഫ്യൂഷനാണോ എന്നാണ് ഇത് കാണുന്ന ആളുകളുടെ ചോദ്യം. 'ചിക്കൻ ടിക്ക ചോക്ലേറ്റ്' അതാണ് ഈ വിഭവം. സം​ഗതി വൈറലായതോടെ ചൂടുപിടിച്ച ചർച്ചയാണ് ഇതിന് പിന്നാലെയുണ്ടാവുന്നത്. ഒരിക്കലും ചെയ്യരുതായിരുന്നു എന്നാണ് വീഡിയോ കാണുന്ന നെറ്റിസൺസിന് പറയാനുള്ളത്. 

വീഡിയോ പങ്കുവച്ചിരിക്കുന്നത് imjustbesti എന്ന അക്കൗണ്ടിൽ നിന്നാണ്. ഇതിൽ കാണുന്നത് ഒരാൾ ചിക്കൻ ടിക്ക ചോക്ലേറ്റ് ഉണ്ടാക്കുന്നതാണ്. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഇയാൾ ചോക്ലേറ്റ് മോൾഡ് തയ്യാറാക്കുന്നത് കാണാം. പിന്നീട്, അതിന് ചില അലങ്കാരപ്പണികളൊക്കെ ചെയ്യുന്നുണ്ട്. ചോക്ലേറ്റൊക്കെ ഒഴിച്ച ശേഷം പിന്നെ കാണുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്. അതിലേക്ക് വയ്ക്കുന്നത് ചിക്കനാണ്. 

അവിടെയാണ് നെറ്റിസൺസ് ആകെ അമ്പരന്ന് പോകുന്നത്. പിന്നീട് വീണ്ടും ചോക്ലേറ്റ് ഒഴിച്ച് ഫ്രീസറിൽ വയ്ക്കുന്നു. ഏറ്റവും ഒടുവിലായി എങ്ങനെയാണ് ഇതിന്റെ ഫൈനൽ രൂപം എന്നും കാണിക്കുന്നുണ്ട്. അപ്പോൾ നമുക്ക് ചിക്കൻ ടിക്ക ചോക്ലേറ്റ് കാണാം. 

എന്തായാലും അതിവിചിത്രമായ ഈ വിഭവം നെറ്റിസൺസിന് ഒട്ടും ഇഷ്ടമായിട്ടില്ല എന്നാണ് വീഡിയോയുടെ കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. 'ഇങ്ങനെയൊരു വിഭവം സങ്കല്പിക്കാൻ പോലും പറ്റില്ല' എന്നായിരുന്നു ആളുകൾ പറഞ്ഞത്. 

അമ്പോ, പനീറിന് 2900 രൂപയോ, സംരംഭകൻ പങ്കുവച്ച ബില്ല് കണ്ട് തലയിൽ കൈവച്ച് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ