മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് അശ്ലീല തമാശ പറഞ്ഞു; സ്റ്റേജ് കൊമേഡിയന്‍റെ മുഖത്തടിച്ച് പിതാവ്

Published : Jun 08, 2024, 11:58 AM IST
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് അശ്ലീല തമാശ പറഞ്ഞു; സ്റ്റേജ് കൊമേഡിയന്‍റെ മുഖത്തടിച്ച് പിതാവ്

Synopsis

 തന്‍റെ കുഞ്ഞിനെ കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ പ്രകോപിതനായ പിതാവ് വേദിയിൽ കയറിയാണ് കോമേഡിയന്‍റെ മുഖത്ത് അടിച്ചത്. 


വാവിട്ട വാക്ക് ഇരുതല മൂർച്ചയുള്ള വാളിനേക്കാൾ അപകടകാരിയാണ് എന്ന് പറയാറില്ലേ? അത്തരത്തിൽ വാവിട്ടു പോയ ഒരു വാക്കിന് വലിയ വില കൊടുക്കേണ്ടി വന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. തന്‍റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ച് 'അധിക്ഷേപകരവും ലൈംഗിക ചുവയുള്ളതുമായ' പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഒരു പിതാവ് സ്പാനിഷ് സ്റ്റേജ് കോമഡിയന്‍ ജെയിം കാരവാക്കയുടെ മുഖത്ത് അടിച്ചത്.  

സ്പാനിഷ് നഗരമായ അലികാന്‍റെയിൽ ഒരു സ്റ്റേജ് പരിപാടിക്കിടയാണ് ജെയിം കാരവാക്ക എന്ന കൊമേഡിയന് വേദിയിലുണ്ടായിരുന്ന വ്യക്തിയിൽ നിന്നും മർദ്ദനമേറ്റത്. ഇയാൾ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ വേദിയിലുണ്ടായിരുന്ന മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കുറിച്ച് നടത്തിയ പരാമർശമാണ് പ്രശ്നങ്ങൾക്ക് കാരണം. തന്‍റെ കുഞ്ഞിനെ കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ പ്രകോപിതനായ പിതാവ് വേദിയിൽ കയറിയാണ് കോമേഡിയന്‍റെ മുഖത്ത് അടിച്ചത്. 

'കലിപ്പ് തീരണില്ലല്ലോ അമ്മച്ചി... '; പബ്ലിക് പഞ്ചിംഗ് ബാഗുകൾ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിംഗ്

'ആളാകാന്‍ നോക്കാതെ എണീച്ച് പോടേയ്...'; റോഡിലെ വെള്ളക്കെട്ടിൽ സർഫിംഗ് നടത്തി യുവാവിനോട് സോഷ്യൽ മീഡിയ

സംഭവത്തിന് ശേഷം ജെയിം കാരവാക്ക എല്ലാവരോടും ക്ഷമാപണം നടത്തി. തന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു എന്നും അക്രമം മാറ്റിവെച്ച് എല്ലാവർക്കും സ്വതന്ത്രമായി വളരാൻ നല്ലൊരു ലോകം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.  ജെയിം കാരവാക്ക തന്‍റെ എക്സ് ഹാന്‍റില്‍ സംഭവത്തെ കുറിച്ച് ഇങ്ങനെ എഴുതി, 'സംഭവിച്ചതിന് ശേഷം, ഒരു തമാശയായി ഉദ്ദേശിച്ചിരുന്നത് ആത്യന്തികമായി നിർഭാഗ്യകരമാണ്, എന്‍റെ ഭാഗത്ത് നിന്ന് ഒട്ടും ഉചിതമായ അഭിപ്രായമല്ല. രോഗം ബാധിച്ചതായി തോന്നുന്നവരോട് ക്ഷമ ചോദിക്കുന്നു. നമുക്ക് അക്രമം മാറ്റിവച്ച് ആളുകൾക്ക് സ്വതന്ത്രരായി വളരാൻ ഒരു നല്ല ലോകം അവശേഷിപ്പിക്കാം.'

കുട്ടേട്ടാ...; ഫയര്‍ ഫോഴ്സ് കടല്‍ത്തീരത്ത് ഏഴ് മണിക്കൂര്‍ തെരഞ്ഞത് ഒന്നര ലക്ഷത്തിന്‍റെ ഐ ഫോണ്‍, വീഡിയോ വൈറല്‍

'ഇരുമെയ് ആണെങ്കിലും കാമുകനൊന്ന്'; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ഇരട്ടകള്‍

End Wokeness എന്ന എക്സ് ഹാന്‍റില്‍ സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചു. ഒരാള്‍ സ്റ്റേജില്‍ കയറി ജെയിം കാരവാക്കയുടെ മുഖത്ത് അടിക്കുന്നതിന്‍റെയും ഇതിന് പിന്നാലെ ജെയിം സ്റ്റേജിന്‍റെ ഒരു മൂലയിലേക്ക് ചുരുണ്ട് കൂടുന്നതും വീഡിയോയില്‍ കാണാം. ഈ സമയം മറ്റ് കാഴ്ചക്കാരും ബഹളം വയ്ക്കുന്നു. കാരവാക്കയെ മർദ്ധിച്ചത് സംഗീതജ്ഞനും വലതുപക്ഷ പ്രവർത്തകനുമായ ആൽബർട്ടോ പുഗിലാറ്റോയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം, പിന്നീട് കാരാവക്കയുടെ ക്ഷമാപണം സ്വീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നത് പോലെ തന്നെ പ്രതിരോധിക്കാനുള്ള അവകാശത്തെയും താൻ പിന്തുണയ്ക്കുന്നുവെന്ന് ആൽബർട്ടോ പറഞ്ഞു.  കുട്ടികൾ വിശുദ്ധരാണന്നും അവരെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ സൂക്ഷിച്ച് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു