എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ? ഈ കാഴ്ച കണ്ട് ഓരോ കംപാര്‍ട്മെന്‍റിലും പൊലീസ് വേണ്ടിവരുമോ എന്ന് നെറ്റിസൺസ്

Published : Mar 27, 2024, 10:48 AM IST
എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ? ഈ കാഴ്ച കണ്ട് ഓരോ കംപാര്‍ട്മെന്‍റിലും പൊലീസ് വേണ്ടിവരുമോ എന്ന് നെറ്റിസൺസ്

Synopsis

എന്തോ പ്രതീക്ഷിച്ചെന്ന പോലെയാണ് യുവാവിന്റെ നില്പ്. ആ സമയത്താണ് അതുവഴി കാംപാർട്മെന്റിലേക്ക് രണ്ട് മധ്യവയസ്കരായ സ്ത്രീകൾ കടന്നു പോകുന്നത്. യുവാവ് അവരെ നോക്കുന്നുണ്ട്.

മോഷണവും പിടിച്ചുപറിയും ദിവസം പോകുന്തോറും കൂടിക്കൂടി വരികയാണ്. അതിപ്പോൾ വഴിയേ നടന്നു പോവുകയാണെങ്കിലും, സ്കൂട്ടറിൽ പോവുകയാണെങ്കിലും ഒക്കെ പിടിച്ചുപറിക്കാർ പിറകെ കൂടിയിട്ടുണ്ട്. ബസടക്കം പൊതുവാഹനങ്ങളിലുമുണ്ട് ഈ മോഷണക്കാർ. എന്നാൽ, ട്രെയിനിലും കയറുമ്പോളഅ‍ സൂക്ഷിക്കണം എന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ വീഡിയോ. 

ട്രെയിനിൽ കയറുന്ന ഒരു സ്ത്രീയുടെ മാല പിടിച്ചുപറിക്കുന്ന ഒരു യുവാവിനെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക എന്ന കാപ്ഷനോടെ Narayanan R എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ട്രെയിനിന്റെ വാതിലിന് അടുത്തായി നിൽക്കുന്ന ഒരു യുവാവിനെയാണ് കാണാൻ സാധിക്കുന്നത്. എന്തോ പ്രതീക്ഷിച്ചെന്ന പോലെയാണ് യുവാവിന്റെ നില്പ്. ആ സമയത്താണ് അതുവഴി കാംപാർട്മെന്റിലേക്ക് രണ്ട് മധ്യവയസ്കരായ സ്ത്രീകൾ കടന്നു പോകുന്നത്. യുവാവ് അവരെ നോക്കുന്നുണ്ട്. പെട്ടെന്ന് യുവാവ് രണ്ടാമതായി കടന്നു പോകുന്ന സ്ത്രീയുടെ മാല വലിച്ചു പൊട്ടിക്കുകയാണ്. എന്നാൽ, അതിന്റെ ശക്തിയിലാണോ അതോ മനപ്പൂർവ്വമാണോ എന്ന് അറിയില്ല അടുത്ത നിമിഷം യുവാവ് ട്രാക്കിലേക്ക് വീഴുന്നതാണ് കാണുന്നത്. 

സാധാരണ സ്പീഡിൽ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് വീണാൽ ട്രെയിനിന്റെ അടിയിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ യുവാവ് ട്രാക്കിലേക്ക് തന്നെയാണ് വീഴുന്നത്. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2.3 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. യുവാവിന് ട്രാക്കിലേക്ക് വീണ് കാലൊടിഞ്ഞു കാണണം എന്നാണ് ഒരു വിഭാ​ഗം ആളുകൾ അഭിപ്രായപ്പെട്ടത്. ചിലർ പറഞ്ഞത്, സ്വർണാഭരണങ്ങൾ ധരിച്ച് ഇതുപോലെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നത് വലിയ റിസ്കാണ് അങ്ങനെ ചെയ്യരുത് എന്നാണ്. 

വായിക്കാം: എന്തൊക്കെ കാണണം? സ്കൂട്ടറിൽ പെൺകുട്ടിയുടെ സാഹസപ്രകടനം, മൂക്കും കുത്തി താഴെ, പിഴ ചുമത്തി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ