ചീങ്കണ്ണിയുടെ വായയുടെ അടുത്ത് കാൽവച്ച് അഭ്യാസപ്രകടനം, പിന്നെ സംഭവിച്ചത്...

Published : Jun 10, 2023, 04:52 PM IST
ചീങ്കണ്ണിയുടെ വായയുടെ അടുത്ത് കാൽവച്ച് അഭ്യാസപ്രകടനം, പിന്നെ സംഭവിച്ചത്...

Synopsis

പൂളിനകത്ത് ഒരു ചീങ്കണ്ണിയുണ്ട്. വീഡിയോ തുടങ്ങുമ്പോൾ വാ തുറന്നിരിക്കുന്ന ചീങ്കണ്ണിയെയാണ് കാണുന്നത്. ഒപ്പം ഒരാളും അടുത്തുണ്ട്.

ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് ചീങ്കണ്ണികൾ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. അവയെ ഭയമില്ലാത്ത മനുഷ്യർ വളരെ വളരെ കുറവായിരിക്കാം. മുതലകളുടെയോ ചീങ്കണ്ണികളുടെയോ അക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരും പരിക്കേൽക്കുന്നവരും അനവധിയാണ്. അത്തരത്തിലുള്ള അനേകം വാർത്തകളും പുറത്ത് വരാറുണ്ട്. അതേ സമയം തന്നെ സോഷ്യൽ മീഡിയയുടെ വിശാലമായ ലോകത്ത് മുതലകളുടെയും ചീങ്കണ്ണികളുടെയും അനേകം അനേകം വീഡിയോകളും പ്രചരിക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 

ചീങ്കണ്ണികൾ എപ്പോഴാണ് അക്രമിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. എന്തിനെയെങ്കിലും ഒന്നിനെ ഇരയാക്കണം എന്ന് കരുതിക്കഴിഞ്ഞാൽ എത്ര പരിശ്രമം വേണ്ടിവന്നാലും അതിനെ പിടിയിലാക്കാൻ അവ കടുത്ത പ്രയത്നം തന്നെ പുറത്തെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. ഒരാളെ ചീങ്കണ്ണി അക്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചീങ്കണ്ണിയും ഇയാളും തമ്മിൽ കടുത്ത മത്സരം തന്നെയാണ് ഒരു ട്യൂബ്പൂളിൽ നടക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കുറച്ചുപേർ ഒരു ട്യൂബ്‍പൂളിന് മുന്നിലായി ഇരിക്കുന്നത് കാണാം. പൂളിനകത്ത് ഒരു ചീങ്കണ്ണിയുണ്ട്. വീഡിയോ തുടങ്ങുമ്പോൾ വാ തുറന്നിരിക്കുന്ന ചീങ്കണ്ണിയെയാണ് കാണുന്നത്. ഒപ്പം ഒരാളും അടുത്തുണ്ട്. അയാളെ ഭയപ്പെടുത്താനെന്നോണം ചീങ്കണ്ണി വാ തുറന്നിരിക്കുന്നത് കാണാം. ഇയാൾ ചീങ്കണ്ണിയുടെ വായ ഒക്കെ പിടിച്ച് കുലുക്കുന്നുണ്ട്. കൂടാതെ, അതിന്റെ വായക്കരികിൽ കാൽ ഉയർത്തി പിടിക്കുന്നതും കാണാം. എന്നാൽ, ഏറെനേരമൊന്നും ഇയാളുടെ പ്രകടനം ഫലിച്ചില്ല. ചീങ്കണ്ണി ഇയാളുടെ കാൽ കടിച്ചു പിടിക്കുന്നതാണ് പിന്നീട് കാണുന്നത്. ഉടനെ ഇയാൾ പിടിവിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. തനിക്ക് തനിച്ച് അതിന് സാധിക്കില്ല എന്ന് മനസിലായതോടെ ഇയാൾ മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നതും കാണാം. ഉടനെ ആളുകൾ ഓടിയെത്തി ഇയാളെ സഹായിക്കാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകളിട്ടതും. എത്രയൊക്കെ ദാരുണ സംഭവങ്ങൾ കണ്ടാലും ആളുകൾ പാഠം പഠിക്കില്ല എന്നാണ് മിക്കവരും കുറിച്ചിരിക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്