Viral video: നായവേഷത്തിന് വേണ്ടി 12 ലക്ഷം മുടക്കിയയാൾ അതേ വേഷത്തിൽ ആദ്യമായി പുറത്തേക്ക്

Published : Jul 31, 2023, 08:11 AM IST
Viral video: നായവേഷത്തിന് വേണ്ടി 12 ലക്ഷം മുടക്കിയയാൾ അതേ വേഷത്തിൽ ആദ്യമായി പുറത്തേക്ക്

Synopsis

വീഡിയോയിൽ ടോക്കോ ഒരു പാർക്കിലൂടെ നടക്കുന്നത് കാണാം. ശരിക്കും നായകളെ പോലെ തന്നെയാണ് ടോക്കോ പെരുമാറുന്നത്. വലിയ നായയെ പോലെ തോന്നിക്കുന്ന ടോക്കോയുടെ അടുത്തേക്ക് ശരിക്കുള്ള മറ്റ് നായകളും വരുന്നുണ്ട്.

ടോക്കോ എന്ന പേരിൽ അറിയപ്പെടുന്ന ജപ്പാൻകാരന് ഒരു പ്രത്യേകതയുണ്ട്. അയാൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത് നായയുടെ വേഷമാണ്. കഴിഞ്ഞ വർഷം നായയുടെ വേഷം വാങ്ങുന്നതിന് വേണ്ടി അയാൾ ചെലവഴിച്ചത് 12 ലക്ഷം രൂപയാണ്. ശേഷം അയാൾ തന്റെ ട്വിറ്റർ പേജിലും യൂട്യൂബ് ചാനലിലും നായയായിട്ടുള്ള വീഡിയോ പങ്ക് വയ്ക്കാറുണ്ട്. ടിവി പരസ്യങ്ങൾക്കും സിനിമകൾക്കും ഒക്കെ വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കി കൊടുക്കുന്ന Zeppet എന്ന ജാപ്പനീസ് കമ്പനിയാണ് ടോക്കോയ്‍ക്ക് നായയുടെ വേഷം തയ്യാറാക്കി കൊടുത്തത്. 40 ദിവസമെടുത്തിട്ടാണ് വേഷം തയ്യാറാക്കിയത്. 

എന്നാൽ, ഇപ്പോൾ വൈറലാകുന്ന വീഡിയോ വേറൊന്നുമല്ല. ഈ വേഷത്തിൽ ആദ്യമായി ടോക്കോ പുറത്തിറങ്ങി നടക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശരിക്കും നായകൾക്കൊപ്പം ടോക്കോ ഇടപെടുന്നതും വീഡിയോയിൽ കാണാം. ടോക്കോ ഒരു മനുഷ്യനാണ് എന്ന് നായകൾക്ക് തിരിച്ചറിയാനായില്ല എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. 

വീഡിയോയിൽ ടോക്കോ ഒരു പാർക്കിലൂടെ നടക്കുന്നത് കാണാം. ശരിക്കും നായകളെ പോലെ തന്നെയാണ് ടോക്കോ പെരുമാറുന്നത്. വലിയ നായയെ പോലെ തോന്നിക്കുന്ന ടോക്കോയുടെ അടുത്തേക്ക് ശരിക്കുള്ള മറ്റ് നായകളും വരുന്നുണ്ട്. അതുപോലെ തന്നെ നിരവധി ആളുകളും അവന്റെ അടുത്തേക്ക് വരുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഒരുപാട് പേർ ‌ടോക്കോയെ വീക്ഷിക്കുന്നതും വീഡിയോ പകർത്തുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

അതേസമയം യഥാർത്ഥത്തിൽ ടോക്കോ എന്ന് അറിയപ്പെടുന്ന ഇയാളുടെ പേരെന്താണ് എന്നോ, മുഖം എങ്ങനെയാണ് എന്നോ ഒന്നും ആർക്കും അറിയില്ല. ടോക്കോ തന്റെ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പോലും താനാരാണ് എന്നത് മറച്ചു വച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ