Viral video : മാസ് ഡാ; പാവാടയും ധരിച്ച് മെട്രോയിൽ യുവാക്കൾ, വൈറലായി വീഡിയോ 

Published : Apr 30, 2023, 09:35 AM ISTUpdated : Apr 30, 2023, 09:36 AM IST
Viral video : മാസ് ഡാ; പാവാടയും ധരിച്ച് മെട്രോയിൽ യുവാക്കൾ, വൈറലായി വീഡിയോ 

Synopsis

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് രണ്ട് യുവാക്കളും വളരെ ആത്മവിശ്വാസത്തോടെ പാവാടയും ധരിച്ച് മെട്രോയിലേക്ക് കയറി വരുന്നതാണ്.

അടിക്കടി വാർത്തകളിൽ ഇടം നേടുന്ന ഒന്നാണ് ഡെൽഹി മെട്രോ. വ്യത്യസ്തമായ വേഷം ധരിച്ചെത്തിയും വ്യത്യസ്തമായ പെരുമാറ്റം കൊണ്ടും എല്ലാം പലരും മെട്രോയിൽ നിന്നും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് ഇതാണ്. 

നമുക്കറിയാം പുരുഷന്മാർ പാവാട ധരിക്കുക എന്നത് അത്ര സാധാരണമായ കാര്യമല്ല. ധരിച്ചാലിപ്പോൾ എന്താണ് എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുണ്ടാവാം. എങ്കിലും ഭൂരിഭാ​ഗം മനുഷ്യരും ഇപ്പോഴും അതൊന്നും അം​ഗീകരിക്കാത്തവരാണ്. അപ്പോൾ പിന്നെ ആളുകൾ നിറയെ സഞ്ചരിക്കുന്ന മെട്രോയിൽ രണ്ട് പുരുഷന്മാർ പാവാടയും ധരിച്ച് വന്നാലോ? 

അങ്ങനെ ഉള്ള ഒരു വീഡ‍ിയോ ആണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. ആങ്ക്ൾ ലെങ്ത് വരുന്ന ഡെനിം ജീൻസ് പാവാടയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. യാതൊരു കൂസലും കൂടാതെയാണ് ഇരുവരും പാവാടയും ധരിച്ച് മാസായി മെട്രോയിലേക്ക് കയറി വരുന്നത്. സമീർ ഖാൻ, ഭവ്യ കുമാർ എന്നീ രണ്ട് പേരാണ് വീഡിയോയിൽ പാവാടയും ധരിച്ച് എത്തിയിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും ധരിച്ച് പൊതുസ്ഥലത്ത് വരാനുള്ള ഇരുവരുടെയും ധൈര്യത്തെ പലരും പ്രശംസിച്ചു. 

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് രണ്ട് യുവാക്കളും വളരെ ആത്മവിശ്വാസത്തോടെ പാവാടയും ധരിച്ച് മെട്രോയിലേക്ക് കയറി വരുന്നതാണ്. പിന്നീട്, അവർ മെട്രോയ്ക്കകത്ത് നിൽക്കുന്നു. പലരും ഇരുവരേയും തുറിച്ച് നോക്കുന്നതും അപരിചിത്വത്തോടെ നോക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. പലരും യുവാക്കളെ പ്രശംസിച്ചു. ചിലരൊക്കെ വളരെ രസകരമായ കമന്റുകളും വീഡിയോയ്‍ക്ക് നൽകി. ഏതായാലും ഇഷ്ടപ്പെട്ട വേഷത്തിന് അങ്ങനെ ആണെന്നോ പെണ്ണെന്നോ ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു യുവാക്കളുടെ വീഡിയോ. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ