ശെടാ ഇതെങ്ങനെ!!! വർക്കൗട്ടിൽ കൂടെച്ചേർന്ന് കരടിയും, വീഡിയോ!

Published : Mar 08, 2022, 03:19 PM IST
ശെടാ ഇതെങ്ങനെ!!! വർക്കൗട്ടിൽ കൂടെച്ചേർന്ന് കരടിയും, വീഡിയോ!

Synopsis

വീഡിയോയിലുള്ള പുരുഷന്മാർ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും ഇല്ലാതെ തങ്ങളുടെ പരിശീലനം തുടരുകയാണ്. കരടിയും അവരുടെ സാന്നിധ്യത്തെ കുറിച്ച് അത്രയൊന്നും ​ഗൗനിക്കുന്നില്ല എന്ന് തോന്നുന്നു.

ഇതിപ്പോ എന്താ സംഭവിച്ചേ എന്ന് തോന്നിക്കുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്ന ഈ വീഡിയോ(video)യും. വീഡിയോയിൽ ബോക്സിം​ഗ് ​ഗ്ലൗസ് പോലെ ധരിച്ച ഒരാൾ തന്റെ വർക്കൗട്ട് പാർട്ണർ ആണ് എന്ന് തോന്നിക്കുന്ന ഒരാളെ ഇടിക്കുന്നതായി കാണാം. അതേസമയം തന്നെ അതേ മരച്ചില്ലയിൽ തൂങ്ങി ഒരു കരടി(Bear) പുഷ് അപ്പ് ചെയ്യുന്നത് പോലെയും കാണുന്നുണ്ട്. 

കരടി മരക്കൊമ്പ് അനക്കിക്കൊണ്ടേ ഇരിക്കുന്നുണ്ട് എങ്കിലും വീഡിയോയിലുള്ള പുരുഷന്മാർ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും ഇല്ലാതെ തങ്ങളുടെ പരിശീലനം തുടരുകയാണ്. കരടിയും അവരുടെ സാന്നിധ്യത്തെ കുറിച്ച് അത്രയൊന്നും ​ഗൗനിക്കുന്നില്ല എന്ന് തോന്നുന്നു.

@platini954 എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. 28 മില്ല്യണിലധികം തവണ വീഡിയോ കണ്ട് കഴിഞ്ഞു. എന്നാൽ, എവിടെ വച്ചാണ് ഈ വീഡിയോ എടുത്തത് എന്നോ, അതിലുള്ളവർ ആരൊക്കെയാണ് എന്നോ അറിയില്ല. അതേസമയം നിരവധിപ്പേരാണ് വീഡിയോ കണ്ട് സ്തംഭിച്ചു പോയി എന്ന് കമന്റ് ഇട്ടിട്ടുള്ളത്. 

ഇതുപോലെ നിരവധി വീഡിയോ വൈറലാവാറുണ്ട്. ജനുവരി ആദ്യം, യുഎസിലെ ഫ്ലോറിഡയിൽ ഒരാൾ തന്റെ വളർത്തു നായ്ക്കളെ രക്ഷിക്കാൻ കരടിയോട് പോരാടുന്ന വീഡിയോ വൈറലായിരുന്നു. റിംഗ് ക്യാമറയിൽ പതിഞ്ഞ നാടകീയമായ വീഡിയോയിൽ, തന്റെ മൂന്ന് നായ്ക്കൾക്കൊപ്പം നടുമുറ്റത്ത് നിൽക്കുന്ന മനുഷ്യൻ നായകളെ ആക്രമിക്കാനെത്തുന്നതിൽ നിന്നും ഒരു കരടിയെ തടയുന്നത് കാണാമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ആദ്യം പറഞ്ഞപ്പോൾ കേട്ടില്ല, ഒന്ന് മാറ്റിപ്പറഞ്ഞു, പിന്നാലെ അവതാരകന് നേരെ വെടിയുതിർത്ത് റോബോർട്ട്; വീഡിയോ
ഭയപ്പെടുത്തുന്ന ദൃശ്യം; എതിരെ വന്ന പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ച് ബൈക്ക് യാത്രക്കാരൻ, ഭയന്ന് പോയ കുട്ടി, വീഡിയോ