'ട്രോളി ബാഗ് തുറക്കൂ, നിനക്കേറ്റവും ഇഷ്ടപ്പെട്ട നെയ്യ് പൊറോട്ട വെച്ചിട്ടുണ്ട്' എന്ന് അമ്മ, പെട്ടി തുറന്നപ്പോൾ വീണ്ടും സർപ്രൈസ്

Published : Aug 23, 2026, 04:11 PM IST
viral video

Synopsis

'നിന്റെ ട്രോളി ബാഗ് തുറക്കൂ. ഞാൻ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട നെയ്യ് പൊറോട്ട എടുത്തുവെച്ചിട്ടുണ്ട്' എന്നായിരുന്നു അമ്മയുടെ വാക്കുകൾ. എന്നാൽ, ബാഗ് തുറന്ന ആകാശയെ കാത്തിരുന്നത് വലിയൊരു സർപ്രൈസ് ആയിരുന്നു.

ഡെൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അമ്മ രഹസ്യമായി ഒളിപ്പിച്ചുവച്ച പലഹാരം കാണുന്നു. ആർക്കായാലും വൈകാരികമായ നിമിഷമായിരിക്കും അല്ലേ അത്? അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആകാശ എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. യാത്രയ്ക്ക് മുൻപ് ലഗേജിൽ ഒന്നും വെക്കരുതെന്ന് അമ്മയോട് കർശനമായി പറഞ്ഞിരുന്നുവെന്ന് ആകാശ പറയുന്നു. എന്നാൽ, ഡെൽഹിയിലേക്കുള്ള ബസ് കയറാൻ ഇൻഡോറിലെത്തിയപ്പോൾ അമ്മയുടെ കോൾ വന്നു. ട്രോളി ബാഗ് തുറക്കാൻ അമ്മ ആവശ്യപ്പെടുകയായിരുന്നു.

'നിന്റെ ട്രോളി ബാഗ് തുറക്കൂ. ഞാൻ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട നെയ്യ് പൊറോട്ട എടുത്തുവെച്ചിട്ടുണ്ട്' എന്നായിരുന്നു അമ്മയുടെ വാക്കുകൾ. എന്നാൽ, ബാഗ് തുറന്ന ആകാശയെ കാത്തിരുന്നത് വലിയൊരു സർപ്രൈസ് ആയിരുന്നു. പൊറോട്ട മാത്രമല്ല, ഒപ്പം ഒരു പാക്കറ്റ് മൂംഗ് ദാൽ കൂടി അമ്മ വെച്ചിരുന്നു. തനിക്ക് പൊറോട്ട മാത്രമായി കഴിക്കാൻ പറ്റില്ലെന്നും, ഒപ്പം എപ്പോഴും ഇങ്ങനെ വല്ലതും വേണമെന്നും അറിയാവുന്നതുകൊണ്ടാണ് അമ്മ അത് രഹസ്യമായി വെച്ചതെന്ന് ആകാശ പറയുന്നു.

'അമ്മമാർ എപ്പോഴും അമ്മമാർ തന്നെയാണ്' എന്നാണ് ഈ വീഡിയോ കണ്ടവരിൽ ഏറെപ്പേരും അഭിപ്രായപ്പെട്ടത്. 'യാത്ര തിരിക്കുമ്പോൾ അമ്മ തരുന്ന ഭക്ഷണപ്പൊതി കാണുമ്പോഴൊക്കെ ഞാൻ കരഞ്ഞുപോകാറുണ്ട്, അത് ശുദ്ധമായ സ്നേഹമാണ്' എന്ന് മറ്റൊരാൾ കുറിച്ചു. ഇതുപോലെ, തങ്ങളുടെ അമ്മമാരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

1 ലക്ഷം വിലവരുന്ന പഴ്സ് കളഞ്ഞുപോയി, സുരക്ഷിതമായി കയ്യിലെത്തി, ലവ് യൂ ജപ്പാന്‍; വീഡിയോ
വീട്ടുജോലിക്കാരിക്ക് വയ്യ, സഹായിക്കാൻ കൂടെയെത്തി ഭർത്താവ്; വൈറലായി ഈ സ്നേഹം